LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koyyode po Pin 670621 Kannur
Brief Description on Grievance:
In the notice that came to me, it says that I have to leave 3 meters from the north.But it is missing 3 meters when measuring from the show wall
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 34
Updated on 2024-08-05 17:12:10
തീരുമാനം : 52/ 2024 ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ വാസഗൃഹത്തിന് നിര്‍മ്മിച്ച കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നപേക്ഷിച്ചുകൊണ്ട് ശ്രീ. ആസാദ് എളമ്പിലാട്ട്, റോസ് മഹല്‍, താഴെചൊവ്വ (പി.ഒ) എന്നവര്‍ ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ സമിതി പരിഗണിച്ചു. ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പിലോട് വില്ലേജില്‍ റി.സ. 3/182 ല്‍പ്പെട്ട 0.0329 ഹെക്ടര്‍ സ്ഥലത്ത് 244.61. ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള താമസഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് ശ്രീ. ആസാദ് എളമ്പിലാട്ട്, റോസ് മഹല്‍, താഴെചൊവ്വ (പി.ഒ) എന്നവര്‍ക്ക് 27/11/2021 നു ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 04.06.2024 നു ഓക്കുപെന്സിക്ക് അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. ആയിന്മേല് ചുവടെ രേഖപ്പെടുത്തിയ പ്രകാരമള്ള അപാകതകള്‍ 13.06.2024 നു അപേക്ഷകനെ അറിയിക്കുകയുണ്ടായി. 1. സൈറ്റില്‍ വടക്ക് വശത്ത് അതിരില്‍ നിന്നും (റോഡ് ) 3.00 മീറ്റര്‍ അകലം പാലിക്കുന്നില്ല. 2.സൈറ്റില്‍ കിഴക്ക് വശത്ത് വഴിയില്‍ നിന്നും 1.50 മീറ്റര്‍ അകലം പാലിക്കാതെയാണ് മഴക്കുഴി നിര്‍മ്മിച്ചിരിക്കുന്നത്. 3. സ്റ്റെയര്‍കേസിന് ഹാന്‍ഡ് റെയില്‍ നിര്‍മ്മിച്ചിട്ടില്ല. 4. പ്ലാനിര് ഓപ്പണ്‍ ടെറസായി കാണിച്ചിട്ട് (പിറക് വശം) കോണ്‍ഗ്രീറ്റ് റൂഫിങ്ങ് ചെയ്ത് കവേഡ് ആക്കിയ ഏരിയ കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 5.വണ്‍ടൈം ടാക്സ് രസീറ്റ് പകര്‍പ്പ് ഹാജരാക്കിയിട്ടില്ല. മുകളില്‍ കാണിച്ചതില്‍ ഒന്നാമതു ഒഴികെയുള്ള അപാകതകള്‍ പരിഹരിക്കാമെന്ന് അപേക്ഷകനു വേണ്ടി ഹാജരായ ശ്രീമതി. ഷിബില.സി സമിതി മുമ്പാകെ അറിയിച്ചു. റോഡില്‍ നിന്നും വീടിന്റെ തറയിലേക്ക് 3 മീറ്ററുണ്ടെന്നും വീടിന്റെ മുന്‍വശത്ത് നിര്‍മ്മിച്ച ഷോ-വാളില്‍ നിന്നും റോഡിലേക്കുള്ള അകലം 2.40 മീറ്ററര്‍ മാത്രമാണെന്നും ഓവര്‍സിയര്‍ അറിയിച്ചു. കെ.പി.ബി.ആര്. ചട്ടം 23 പ്രകാരം റോഡുമായി ചേര്‍ന്നുവരുന്ന പ്ലോട്ട് അതിരില്‍ നിന്നും 3 മീറ്ററിനുള്ളില്‍ ചുറ്റുമതില്‍, വേലി, പുറത്തുള്ള പ്രദര്‍ശന എടുപ്പുകള്‍ എന്നിവ അനുവദനീയമാണെന്ന് അപേക്ഷക അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. നിര്‍മ്മിക്കപ്പെട്ട ഷോള്-വാള് കെട്ടിടത്തിന്റെ സ്ട്രെച്ചറില്‍ ഉള്പ്പട്ടതോ, സ്റ്റെബിലിറ്റിയെ ബാധിക്കുന്നതോ അല്ലെന്നും ഉള്‍ഭാഗം പൊള്ളയായതും ഉപയുക്തത ഇല്ലാത്തതുമാണെന്നും സമിതി നിരീക്ഷിച്ചു.നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഷോ-വാള് കെ.പി.ബി.ആര് ചട്ടം 23 ല്‍ പരാമര്‍ശിച്ചിട്ടുള്ള പുറംവാതില്‍ പ്രദര്‍ശന എടുപ്പുകള്‍ എന്ന ഗണത്തില്പ്പെടുമൊ എന്നതു സംബന്ധിച്ച് സ്പഷ്ടീകരണം ആവശ്യമാണെന്ന് സമിതി വിലയിരുത്തിയതിനാല്‍ ജില്ലാതലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 24
Updated on 2024-09-01 14:58:43
നിര്‍മ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ തറയില്‍ നിന്നും റോഡിലേക്കുള്ള തുറസ്സായ സ്ഥലം 3 മീറ്റർ ലഭ്യമാണെന്നും നിർമ്മിക്കപ്പട്ട ഷോ-വാളില്‍ നിന്നുമാണ് ന്യൂനത സംബന്ധിച്ച് ലഭ്യമാക്കിയ നോട്ടീസ് പരാമർശിച്ചതിന് പ്രകാരമുള്ള 2.4 മീറ്റർ ലഭ്യമാവുന്നത് എന്നും ഷോ-വാള്, കെട്ടിടത്തിന്റെ സ്ട്രെച്ചറില്‍ ഉള്പ്പട്ടതോ, സ്റ്റെബിലിറ്റിയെ ബാധിക്കുന്നതോ അല്ലെന്നും ഉള്‍ഭാഗം പൊള്ളയായതും ഉപയുക്തത ഇല്ലാത്തതുമാണെന്നും ഉപ ജില്ലാ സമിതി നിരീക്ഷിച്ചതായി കാണുന്നു. കെട്ടിടത്തിന്റെ സ്ട്രെച്ചറില്‍ ഉള്പ്പട്ടതോ, സ്റ്റെബിലിറ്റിയെ ബാധിക്കുന്നതോ അല്ലാത്തതും ഉള്‍ഭാഗം പൊള്ളയായതും ഉപയുക്തത ഇല്ലാത്തതുമായ ഷോ-വാള് കെ.പി.ബി.ആര് ചട്ടം 23 ല്‍ പരാമര്‍ശിച്ചിട്ടുള്ള പുറംവാതില്‍ പ്രദര്‍ശന എടുപ്പുകള്‍ എന്ന ഗണത്തില്‍പ്പെടുമോ എന്നതു സംബന്ധിച്ച് സ്പഷ്ടീകരണം അപേക്ഷയുടെ തീർപ്പിന് അനുഗുണമാകുമെന്നതിനാല് ആയതിലേക്കായി സംസ്ഥാനതലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 15
Updated on 2024-10-16 12:07:29
Show wall ഒഴിവാക്കി അകലം കണക്കാക്കി നമ്പർ അനുവദിച്ചു നൽകുന്നതിന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Attachment - State Final Advice: