LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alayattu Housse Moakkallure Post Atholi
Brief Description on Grievance:
Occuppancy not granted.
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 12
Updated on 2023-10-26 15:16:55
അത്തോളി ഗ്രാമ പഞ്ചായത്ത് മുസ്തഫ, അലയാട്ട്എന്നവര്ക്ക് നിലവിലുളള കെട്ടിടത്തിന് അധിക നിലയുടെ പണി പൂര്‍ത്തിയാക്കി 20.12.2022 ല്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതില്‍ ഒക്യുപന്‍സി അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. പരാതിക്കാരനായ മുസ്തഫയും, ഗ്രാമ പഞ്ചായത്ത് ഓവര്‍സിയറായ ശ്രീമതി. ശ്രീഷ്മയും നേരിട്ട് ഹാജരായി. അത്തോളി വില്ലേജിലെ റീ.സര്‍വ്വെ 15/01 ല്‍ പ്പെട്ട തന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് 17.01.19 ലെ A4/BA/174763/19 നമ്പര്‍ പെര്‍മിറ്റ് പ്രകാരം നിലവിലുളള 5/326 A മുതല്‍ കെട്ടിടങ്ങള്‍ക്ക് ഒന്നാം നിലയില്‍ 222.4 ച.മീ അളവില്‍ കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുളളതാണെന്നും എന്നാല്‍ തെക്ക് ഭാഗത്ത് കൂടെ കടന്ന് പോകുന്ന റോഡില്‍ നിന്നും ചട്ട പ്രകാരം പാലിക്കേണ്ട അളവ് പാലിക്കപ്പെടുന്നില്ല എന്ന് വാക്കാല്‍ നിര്‍ദ്ദേശിച്ചു ഒക്യുപന്‍സി നല്‍കാതിരിക്കുകയാണെന്നും രേഖാമൂലം അപാകതകള്‍ പരിഹരിച്ചിട്ടുളളതാണ് എന്നും അറിയിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 02.11.2021 ല്‍ 1.29 സെന്റ് സ്ഥലം ഗ്രാമ പഞ്ചായത്തിന് വിട്ട് നല്‍കിക്കൊണ്ട് ലാന്റ് റീലിക്വിഷ്മെന്റ് ഫോറത്തില്‍ വില്ലേജ് ഓഫീസര്‍ മുമ്പാകെ ഒപ്പിട്ട് നല്‍കിയിട്ടുളളതാണെന്നും, ഇക്കാരണത്താല്‍ ആണ് റോഡില്‍ നിന്നുളള ദൂരപരിധി കുറഞ്ഞ് പോയതെന്നും ടിയാന് ബോധിപ്പിച്ചു. ഫയല്‍ പരിശോധനയില്‍ മേല്‍ പറഞ്ഞ വസ്തുതകള്‍ ശരിയാണെന്ന് കാണുന്നു. എന്നാല്‍ ദൂര പരിധിയില്‍ വന്ന കുറവ് എത്രയാണന്ന് രേഖപ്പെടുത്തിയതായി കാണുന്നില്ല. കൂടാതെ പ്രസ്തുത റോഡ് വിജ്ഞാപനം ചെയ്തതാണോ എന്നും വ്യക്തമല്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായി പരിശോധിച്ച് അടുത്ത അദാലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 13
Updated on 2023-12-06 11:37:27
നിര്‍ദ്ദേശാനുസരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 14/11/23 തിയ്യതിയിലെ 2111/23 നമ്പറായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആയതില്‍ പ്രസ്തുത റോഡ് വിജ്ഞാപനം ചെയ്ത റോഡല്ലെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ നിര്‍മ്മാണം നടത്തിയ കെട്ടിടത്തില്‍ നിലവില്‍ പ്രസ്തുത റോഡിൽ നിന്നും 1.3 മീറ്റര്‍ സെറ്റ് ബാക്ക് ആണ് ഉള്ളതെന്നും , ചട്ട പ്രകാരം 2 മീറ്റര്‍ വേണ്ടതാണെന്നും എന്നാല്‍ ആയത് ടിയാന് സ്ഥലം വിട്ട് നല്‍കിയതിനെ തുടര്‍ന്ന് കുറവ് വന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ LAND RELEQUISHMENT FORUM ടിയാന് ഒപ്പിട്ട് നല്‍കിയതാണന്നും, ടിയാന്റെ കൈവശം ഭൂമിയില്‍ റവന്യൂ രേഖകള്‍ പ്രകാരം കുറവ് വന്നിട്ടില്ലെന്നും പരാമര്‍ശിക്കുന്നു. ആയത് സംബന്ധിച്ച് സമിതി വിശദമായി പരിശോധിച്ചു. 6/3/95 ലെ 22034/C1/LAD നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം LAND RELEQUISHMENT ACT ഗ്രാമപഞ്ചായത്തുകൾക്ക് ബാധകമല്ലെന്ന് സർക്കാർ സ്പഷ്ടീകരണം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടിയാന്റെ സ്ഥലം LAND RELEQUISHMENT ലൂടെ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലേക്ക് കൈമാറാവുന്നതല്ല. എന്നാൽ പ്രസ്തുത സ്ഥലത്ത് ടിയാന്റെ സമ്മതപ്രകാരം തന്നെ ഗ്രാമപഞ്ചായത്ത് ടാറിംഗ് പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് 26/04/2008 ലെ 5812/RD2/08/ത സ്വ ഭ വ നമ്പറായി കെട്ടിടങ്ങൾക്ക് occupancy നൽകുന്നത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത സർക്കുലറിന് അനുസൃതമായി ശ്രീ മുസ്തഫയുടെ കെട്ടിടത്തിന് occupancy നൽകുന്നത് സംബന്ധിച്ച് തീരുമാനം കൈകൊളളുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി ഫയല്‍ തീർപ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 14
Updated on 2024-01-30 15:12:32
ഫയല്‍ തീര്‍പ്പാക്കി.