LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
padinjarethil h pazhavangadi po ranni
Brief Description on Grievance:
ബഹുമാനപെട്ട അധികാരികൾ മുൻപാകെ കോഴഞ്ചേരി പഞ്ചായത്തിൽ 3 ആം വാർഡിൽ നെടിയത്തു ജംഗ്ഷനിൽ (കോഴഞ്ചേരി റാന്നി റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന 35 വര്‍ഷം പഴക്കം ഉള്ള കെട്ടിടത്തിന്റെ തരം മാറ്റി കിട്ടുന്നതിനുള്ള അപേക്ഷ. നിലവിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിൽ നിന്നും ന്മാറ്റി വാണിജ്യ ആവശ്യത്തിന് ആക്കി മാറ്റി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ 5 വർഷമായി ഭീമമായ തുക കടം എടുത്തു 1 രൂപ പോലും വരുമാനം ഉണ്ടാക്കാൻ ആവാതെ , ജീവിതം കരുപ്പിടിപ്പിക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ട എന്റെ ഈ എളിയ അപേക്ഷ പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പ്രസ്തുത കെട്ടിടം ഞാൻ വിലക്ക് വാങ്ങിയതാണ്. പഞ്ചായത്തു ആവശ്യപ്പെട്ടതുപോലെ പുതിയ കെട്ടിടത്തിന് ആവശ്യമായ സെറ്റ് ബാക്ക് തരപ്പെടുത്താൻ നിലവിൽ അവിടെ യാതൊരു സാഹചര്യവും ഇല്ല. ഈ അവസ്ഥ മനസ്സിലാക്കി എന്നെ സഹായിക്കണം എന്ന്. കെട്ടിടത്തിന് മുൻപിലുള്ള റോഡ് വീതി കൂട്ടിയപ്പോൾ കെട്ടിടത്തിന്റെ മുൻപിലുള്ള സ്ഥലം കുറഞ്ഞു. കരം അടക്കുന്ന ഭൂമിയുടെ അളവിലും കുറവ് ഉണ്ടായിട്ടുണ്ട് . ജീവിതത്തിൽ വലിയ വിഷമം ഉളവാക്കുന്ന ഈ വിഷയത്തിൽ അധികാരികൾ സഹായിക്കണം . വിശ്വസ്തതയോടെ ജയൻ പി വറുഗീസ് മൊബൈൽ: 7558015676
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 7
Updated on 2023-09-21 14:16:42
ശ്രീ. ജയന് പി വര്‍ഗ്ഗീസിന്റെ അപേക്ഷ പരിഗണിച്ചു.13/09/2023 തീയതിയില്‍ സൈറ്റ് പരിശോധിക്കുന്നതിനു തീരുമാനിച്ചു.പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവര്‍കൂടി സൈറ്റ് പരിശോധന സമയത്തു ഹാജരാകുന്നതിന് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 8
Updated on 2023-10-05 17:17:41
ശ്രീ ജയന് പി വര്‍ഗ്ഗീസ്, പടിഞ്ഞാറേതില്‍, കോഴഞ്ചേരിയുടെ അപേക്ഷ പരിഗണിച്ചതിന് 13/10/2023ന് പ്രസ്തുത സ്ഥലത്ത് 11.30എ.എംന് എത്തി ചേര്‍ന്നു. കോഴഞ്ചരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി. അസിസ്റ്റന്റ് എന്‍ജിനിയര്‍. അപേക്ഷകന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെട്ടിടം പരിശോധിച്ചു. അപേക്ഷകന് ഗ്രാമ പഞ്ചായത്തില്‍ ഭ-ബ-ഹാജരാക്കിയ അപേക്ഷയോടൊപ്പം നല്കിയ പ്ലാന്‍ പ്രകാരമുള്ള കെട്ടിട നിര്‍മ്മാണം നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായി കാണുന്നു ഈ അപേക്ഷയിന്മേല് അസിസ്റ്റന്റ് എന്‍ജിനിയര്‍ എല്‍ എസ് ജി ഡി സ്ഥല പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം (ഇ മെയില്‍) ലഭ്യമാക്കിയിട്ടുള്ളതാണ്. പഞ്ചായത്ത് അസസ്സ്മെന്റ് രജിസ്റ്റര്‍ പ്രകാരം കോഴഞ്ചരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് 202-ം നമ്പര്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 210.00 സ്ക്വ.മീറ്റര്‍ ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഹാജരാക്കിയ പ്ലാന്‍ പ്രകാരം 35.62 സ്ക്വയര്‍ മീറ്റര്‍ ഏരിയയില്‍ പണി പൂര്‍ത്തീകരിച്ചതായി കാണുന്നു. മേല്‍ റിപ്പോര്‍ട്ടു പ്രകാരവും സ്തല പരിശോധന പ്രകാരവും കെ പി ബി ആര് 2019 ചട്ടം 23( റോഡരികില്‍ നിന്നും കെട്ടിടത്തലേക്കുള്ള ദൂരം), ചട്ടം 2 (കെട്ടിടത്തിന് ആവശ്യമായ തുറസ്സായ സ്ഥലം) , ചട്ടം 27 ( കവറേജ്. എഫ് എസ് ഐ) ചട്ടം 29 ( പാര്‍ക്കിംഗ്, ലോഡിംഗ് ,അണ്‍ലോഡിംഗ് സ്പേസ്) ചട്ടം 42 (ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ വ്യവസ്ഥകള്‍) എന്നീ ചട്ടങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മേല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ച് പുതുക്കിയപ്ലാന് നിയമാനുസൃതം ഹാജരാക്കുന്ന മുറയ്ക്ക് കെട്ടിടത്തിന്റെ വിനിയോഗ ഗണം മാറ്റുന്നതിനുള്ള അപേക്ഷ നിയമാനുസരണം പരിഗണിക്കുന്നതിന് ഗ്രാമ പഞർ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. മേല്‍ വിവരം അപേക്ഷകനെ അറിയിക്കുന്നതിനും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 9
Updated on 2023-12-30 12:50:52
ചട്ട ലംഘനങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറക്ക് അപേക്ഷ പരിഗണിക്കുന്നതിനു നിര്‍ദ്ദേശിച്ചു