LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
shahida manzil po sivapuram
Brief Description on Grievance:
പെര്‍മിറ്റ് അനുവദിച്ച പ്ലോട്ട് വിസ്തൃതി കുറഞ്ഞതു കാരണം നമ്പര്‍ അനുവദിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 36
Updated on 2024-08-08 16:22:39
31/7/2024 adalath site visited
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 37
Updated on 2024-08-13 11:47:33
അപേക്ഷ ജില്ല തല സമിതിക്ക് എസ്കാലറ്റ് ചെയ്യുന്നു തിരുമാനം അറ്റാച്ച് ചെയ്തു
Attachment - Sub District Escalated:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 25
Updated on 2024-09-01 15:13:05
അപേക്ഷകയുടെ ഉടമസ്ഥതയിലുള്ള 83.95 സെന്റ് സ്ഥലത്ത് 274.36 ച.മീ വിസ്തൃതിയുള്ള വാസ ഗൃഹ നിർമ്മാണത്തിനായാണ് അനുമതി നല്‍കിയിരുന്നത്.എന്നാല്‍ നിർമ്മാണം പൂർത്തീകരിച്ച് സമർപ്പിച്ച പൂർത്തീകരണ പ്ലാന്‍ പ്രകാരം അനുമതി അളവിലുള്ളതിനേക്കാള് കുറഞ്ഞ അളവിലാണ് (262.40 ച.മീ)നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.എന്നാല്‍ പ്ലോട്ട് അളവില്‍ 20.8 സെന്റിന്റെ കുറവ് വന്നതിനാല്‍ kpbr ചട്ടം 19 (5) വ്യവസ്ഥ ചെയ്തതിന് പ്രകാരം പെർമിറ്റ് അസാധുവായതിനാലാണ് ക്രമവല്‍ക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നിർദ്ദേശിച്ചിട്ടുള്ളത്.ഗ്രാമപഞ്ചായത്തിന്റെ ടി നടപടിയില്‍ അപാകതയില്ലാത്തതാണ്.എന്നാല്‍ പെർമിറ്റ് ലഭ്യമായ പ്ലോട്ടില്‍ നിന്നും ആയതിന്റെ ഒരു ഭാഗം കൈമാറിയിട്ടുണ്ടെങ്കിലും ചട്ടത്തില്‍ വ്യവ്സഥ ചെയ്തതിന് പ്രകാരമുള്ള സെറ്റ് ബാക്ക് ലഭ്യമാണെന്നതിനാലും മറ്റ് ലംഘനങ്ങള്‍ ഇല്ലെന്നതിനാലും ക്രമവല്‍ക്കരണ അപേക്ഷ സമർപ്പിക്കുന്നതിനായി ലഭ്യമാക്കിയ നിർദ്ദേശം പുന:പരിശോധിക്കണമെന്നതാണ് ഹരജിയിലെ ആവശ്യം.ആയതിന് KPBR ചട്ടം 19 (5) ല്‍ ഭേദഗതി ആവശ്യമാണെന്നതിനാല്‍ സംസ്ഥാന സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 15
Updated on 2024-10-16 12:16:10
പെർമിറ്റ് ലഭിച്ച പ്ലോട്ടിൻെറ വിസ്തൃതി വിൽപന മൂലമോ, മറ്റേതെങ്കിലും തരത്തിലോ കുറയുന്ന പക്ഷം കെട്ടിട നിർമ്മാണ പെർമിറ്റ് അസാധുവാകുന്നതാണെന്ന വ്യവസ്ഥ KPBR ചട്ടം 19(5)-ൽ നിലവിലുണ്ട്. എന്നാൽ മറ്റ് വിധത്തിൽ ചട്ടലംഘനം വരുത്താത്തവർക്ക് ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ബോധ്യപ്പെട്ട് പ്ലോട്ട് ഏര്യയയിൽ കുറവോ, കൂടുതലോ വന്നാലും മറ്റു വിധത്തിൽ ചട്ട ലംഘനം ഇല്ലാത്ത നിർമ്മാണങ്ങൾക്ക് പെർമിറ്റ് നിലനിർത്തുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നതിന് സർക്കാർ നയ തീരുമാനം എടുത്ത വിവരം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളത് പരിഗണിച്ച് പെർമിറ്റ് അസാധുവാക്കേണ്ടതില്ലായെന്ന് അദാലത്ത് തീരുമാനിക്കുന്നു. ആവശ്യമായ തുടർ നടപടി സെക്രട്ടറി സ്വീകരിക്കുവാൻ നിർദ്ദേശിക്കുന്നു.
Attachment - State Final Advice: