LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jyothi Bhavan Ex Colony P O
Brief Description on Grievance:
ഒക്കുപ്പന്‍സി അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 33
Updated on 2024-06-12 15:35:29
വിശദമായ പരിശോധന ആവശ്യമായതിനാലും പഞ്ചായത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലാത്തതിനാലും പരാതി അടുത്ത യോഗത്തില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
Escalated made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 34
Updated on 2024-06-20 15:09:39
കോമേഴ്സ്യല്‍ ആവശ്യത്തിനുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് വാങ്ങി പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയാണ്. ചട്ടലംഘനം ഉള്ളതിനാലാണ് നമ്പര്‍ അനുവദിക്കാതിരുന്നതെന്നാണ് സെക്രട്ടറി അറിയിച്ചത്. സ്ഥല പരിശോധനയില്‍ നിലവില്‍ ടി കെട്ടിടത്തില്‍ ഫ്ലോര്‍ മില്‍ പ്രവര്‍ത്തിച്ച് വരുന്നതായി കാണുന്നു. ചീഫ് ഠൌണ്‍ പ്ലാനര്‍ ( വിജിലന്‍സ്) ഓഫീസില്‍ നിന്ന് ടി കെട്ടിടം പരിശോധിച്ചിട്ടുള്ളതാണ്. ആയതില്‍ നിര്‍മ്മാണത്തില്‍ ന്യുനതകള്‍ ഉള്ളതായും അതിനാലാണ് ഒക്കുപെന്‍സി നല്കാന് സാധിക്കാത്തതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഈ സാഹചര്യത്തില്‍ പരാതി ജില്ലാ അദാലത്തിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 21
Updated on 2024-11-23 13:55:06
ചിതറ ഗ്രാമപഞ്ചായത്തിൽ ചിതറ വില്ലേജിൽ സർവ്വേനമ്പർ 341/8-1-1-2-2 ൽഉൾപ്പെട്ട 4 .05 ആർ വസ്തുവിൽ മൂന്നുനിലകളിലായി ആകെ 447 .36 ച .മീ ഏരിയയിൽ mercantile / Commercial വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടത്തിന് 24 .12 .2020 ൽA 3 BA / 32994/ 2020 നമ്പർ ആയി പെർമിറ്റ് ലഭിച്ചിട്ടുള്ളതും പെര്‍മിറ്റ് പ്ലാനില്‍ നിന്നും വ്യതിചലിച്ചു 116 .81 ച .മീഏരിയയില് ഇരു നിലകളിലായി (ഗ്രൗണ്ട്ഫ്ലോർ 72 .64 ച .മീ + ഫസ്റ്റ്ഫ്ലോർ 44 .16 ച .മീ) നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും കാണുന്നു. നിലവില്‍ ടി നിര്‍മ്മാണത്തിന്റെ ഗ്രൌണ്ട് ഫ്ലോര്‍, ഫ്ലോർമിൽ ആയി ഉപയോഗിക്കുന്നതിനു സജ്ജമാക്കിയിരിക്കുന്നതായി കാണുന്നതിനാൽ ടി നിര്‍മ്മാണം ഗ്രൂപ്പ് ജി 1 വ്യവസായ വിനിയോഗത്തിൽപ്പടുന്നതും കെട്ടിടത്തിന്റെ വടക്ക് വശത്ത് ചട്ടം 26 (4) പ്രകാരമുള്ള 2 മീ സെറ്റ് ബാക്ക് ലഭ്യമല്ല എന്നും കാണുന്നു. സ്ഥലപരിശോധനയിൽപ്ലോട്ട് പാലോട് - ചിതററോഡിനു അരികിലാണ് സ്ഥിതി ചെയ്യുന്നത്. ടി നിര്‍മ്മാണത്തിന്റെ ഗ്രൌണ്ട് ഫ്ലോര്‍ റോഡ് നിരപ്പില്‍ നിന്നും താഴ്ന്നു കാണുന്നതും ടി ഫ്ലോരിലേക്ക് കെട്ടിടത്തിന്റെ തെക്ക് വാശത്തുള്ള ഏകദേശം 3 മീറ്റർവീതിയുള്ളതും ഏകദേശം 50 മീ നീളമുള്ളതും മൂന്നോളം പ്ലോട്ടുകളിലേക്ക് പ്രവേശനം നല്‍കുന്നതുമായ ഒരു സ്ട്രീറ്റില്‍ നിന്നും അക്സസ് നല്കിയിട്ടുള്ളതുമാണ്. കൂടാതെ ടി കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പ്രധാന റോഡായ പാലോട് – ചിതറ റോഡില്‍ നിന്നും പ്ലോട്ടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കവർ ചെയ്തു റാമ്പ് നല്കി പ്രവേശനം നല്കിയിട്ടുള്ളതുമാണ്. റാമ്പിന്റെ അടിഭാഗം പഞ്ചായത്തു AE യുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാൻ കഴിയാത്ത തരത്തില്‍ ഭിത്തി കെട്ടി അടച്ചിട്ടുള്ളതായാണ് കാണുന്നത്. ടി കെട്ടിടത്തില്‍ സ്റ്റെയര്‍ കേസ് നല്‍കിയിട്ടില്ല. KMBR 2019 ചട്ടം 23 പ്രകാരം തെരുവും പ്ലോട്ടും തമ്മില്‍ 3 മീ തുറസ്സായ സ്ഥലം നിലനിര്ത്തേണ്ടതാന് എന്നും എന്നാല്‍ തെരുവും പ്ലോട്ടും തമ്മിലുള്ള നിരപ്പ് വ്യത്യാസം കാരണം കെട്ടിടത്തിലേക്ക് പ്രകൃതിദത്തമായ പ്രവേശനം സാധ്യമല്ലാത്ത സംഗതികളിൽ കൈവരികളോട് കൂടിയതും, മുകൾ ഭാഗം തുറസ്സായതുമായ റാമ്പുകൾ ടി 3 മീ തുറസ്സായ സ്ഥലത്ത് നല്‍കാവുന്നതാണ് എന്നും അങ്ങനെയുള്ള റാമ്പുകളുടെ താഴ്ഭാഗം അടച്ചുകെട്ടുകയോ, ഉപയോഗപ്രദമാക്കുകയോ ചെയ്യാൻപാടില്ലാത്തതാണ് എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ യാതൊരു കാരണവശാലും ഒന്നില്‍ കൂടുതല്‍ നിലകളിലെക്കുള്ള അക്സസ് ടി 3 മീറ്ററില്‍ നല്കാവുന്നതല്ല എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിലവില്‍ ടി റാമ്പിന്റെ അടിഭാഗം പഞ്ചായത്തു AE യുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാൻ പാടില്ലാത്തവിധം പൂർണ്ണമായും കെട്ടിഅടച്ചിട്ടുള്ളതാകയാലും പ്രധാന റോഡില്‍ നിന്നും ടി നിര്‍മ്മാണത്തിന്റെ ഒറ്റ നിലയിലേക്ക് മാത്രം റാമ്പ് മുഖേന ആക്സസ് നല്കിയിട്ടുള്ളതിനാലും കെട്ടിടത്തിന്റെ തെക്ക് വശത്ത് കൂടിയുള്ള വഴി ടി നിര്‍മ്മാണത്തിന്റെ വാണിജ്യ വികസനത്തിന് പര്യാപ്തമല്ല എന്നതിനാലും ടി റാമ്പിന്റെ അടിഭാഗം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല’ എന്നുള്ള വ്യവസ്ഥയും, റോഡ് വികസനം വരുന്നസമയത്തു ഉടമസ്ഥൻ സ്വന്തംചെലവിൽ ടി ഭാഗം പൊളിച്ചുമാറ്റേണ്ടതാണ് എന്നുള്ളവ്യവസ്ഥയും കൂടി ഉള്‍പ്പെടുത്തികൊണ്ടും മുന്‍വശത്തുള്ള റാമ്പ് അനുവദിക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു . KPBR 2011 ലെ ചട്ടം 25 (2)(g) പ്രകാരം 3 HP യിൽ കൂടാതെയുള്ള പവർ മോട്ടോർ അല്ലെങ്കിൽ മെഷീൻ ഉപയോഗിക്കുന്ന ശല്യരഹിതമായ ചെറിയ എസ്റ്റാബ്ലിഷ്മെൻറ്റ് കൊമേർഷ്യൽ ഉപയോഗമായി പരിഗണിക്കാവുന്നതാണ് .ശല്യരഹിത എസ്റ്റാബ്ലിഷ്മെന്റ് എന്താണെന്ന് ചട്ടണങ്ങളിൽ വ്യക്തമാക്കിയിട്ടില്ലാത്തതിനാലും പൊടിപ്പുമിൽ ജി ഒക്ക്യൂപ്പൻസിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാലും നിലവിൽ ടി ഉപയോഗം കൊമേർഷ്യൽ ആയി പരിഗണിക്കാൻ കഴിയാത്തതാണ്.അതിനാൽ ടി കെട്ടിടത്തിൻറ്റെ ഉപയോഗം കൊമേർഷ്യൽ ആയി പരിമിതപ്പെടുത്തുന്നപക്ഷം കെട്ടിടനമ്പർ അനുവദിക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. കൂടാതെ. 20 HP വരെയുള്ള ഫ്ലോര്‍ മില്ലുകള്‍ ഗ്രൂപ്പ് F വാണിജ്യ വിനിയോഗത്തില്‍ പെടുത്തി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന മുറയ്ക്ക് മാത്രമേ ഫ്ലോര്‍ മില്‍ ടി കെട്ടിടത്തില്‍ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ ആകയാല്‍ അത്തരത്തിലുള്ള ഭേദഗതി ചട്ടത്തില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും പരിഗണിക്കുന്നതിലേക്കായി സംസ്ഥാന തലത്തിലേക്ക് escalate ചെയ്യുന്നു .