LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Badekkara H Payngatiri Edavaka
Brief Description on Grievance:
Regarding application for building permit dated 04.01.2024 not yet granted
Receipt Number Received from Local Body:
Escalated made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 32
Updated on 2024-06-24 22:01:14
(1) സഫീർ എസ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പനമരം, (2) രഞ്ചിത്ത്, ഡെപ്യൂട്ടി ടൌൺ പ്ലാനർ (3) അബ്ദുള്ള വി എം, ഐ വി ഒ (കൺവീനർ) എന്നിവർ 31.05.2024 11 മണിക്ക് സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സബ് ജില്ല 2 വയനാട് ഓൺലൈൻ യോഗം ചേർന്നു. ശ്രീമതി സാഹിറ കെ ബടേക്കര വീട്, എടവക ഗ്രാമ പഞ്ചായത്തിൻ്റെ BPWND21075000002 നമ്പർ പരാതി പരിശോധിച്ചു. ആധാരത്തിൻ്റെ പകർപ്പ് മാത്രമാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്. പരാതി രേഖപ്പെടുത്തിയിട്ടില്ല. പരാതിക്കാരിയുടെ ഭർത്താവുമായി ടെലഫോണിൽ സംസാരിച്ചതിൽ 04.01.2024 ൽ ടിയാൻ്റെ ഭാര്യ ശ്രീമതി സാഹിറ കെട്ടിട നിർമ്മാണ അനുമതിക്കായി എടവക ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതായും, പല കാരണങ്ങൾ പറഞ്ഞ് നാളിതുവരെ പെർമിറ്റ് അനുവദിച്ച് കിട്ടിയില്ല എന്നതുമാണ് പരാതി എന്ന് ബോധ്യമായി. സെക്രട്ടറിയും പരാതിക്കാരിയും സഹായത്തിനായി പരാതിക്കാരിയുടെ ഭർത്താവും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. പരാതിക്കാരൻ ഉന്നയിച്ച പരാതി ശരിയാണെന്നും 04/01/2024 ലെ അപേക്ഷയിൽ 01/02/2024 ലെ അസിസ്റ്റൻറ് എൻജിനീയറുടെ വിശദമായി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂ വികസന അനുമതി നേടിയിട്ടുണ്ടെങ്കിൽ ആയത് ഹാജരാക്കാൻ ഫോണിൽ ബന്ധപ്പെട്ട് നിർദേശം നൽകുകയുണ്ടായി. അതിന് മറുപടി എന്നവണ്ണം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 25.03.2022 ലെ ഒരു വിധിപ്പകർപ്പ് ഹാജരാക്കുകയും പ്ലോട്ട് സബ് ഡിവിഷൻ നടത്തിയതിന് ശേഷം ഭൂമി വാങ്ങുന്നയാൾ പ്ലോട്ട് ഡിവിഷന് അനുമതി വാങ്ങാത്തതിന് ഉത്തരവാദി അല്ലെന്ന് അറിയിക്കുകയും ചെയ്തു. സർക്കാരിൻറെ 19.11.2019 തിയതിയിലെ 102/ K- RER/2019 നമ്പർ ഉത്തരവിൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2019, ലെ ചട്ടം 4, 5 പ്രകാരം ഏതു ഭൂമിയും വിഭജിക്കുന്നതിന് മുൻപ് ഭൂ ഉടമസ്ഥൻ അതത് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് അനുമതി നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ ശ്രീമതി സാഹിറ ബടേക്കര എന്നവരുടെ അപേക്ഷ പരിഗണിച്ച് കെട്ടിട നിർമ്മാണ അനുമതി നൽകാൻ നിർവാഹം ഇല്ലെന്ന് ടിയാരിയെ അറിയിച്ചുകൊണ്ട് 25/05/2024 ൽ കത്ത് നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും അനുമതി കൂടാതെ പ്രസ്തുത സ്ഥലത്ത് രണ്ട് ക്വാർട്ടേഴ്സുകളുടെ നിർമ്മാണം ആരംഭിക്കുകയും ലിൻ്റൽ ലെവൻ വരെ എത്തിയിട്ടുണ്ട് എന്നുള്ള വിവരം സെക്രട്ടറിയുടെ 30/05/2024 ലെ SC1-89/24 കത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (സെക്രട്ടറിയുടെ മേൽ കത്തും അസിസ്റ്റൻറ് എഞ്ചിനിയറുടെയും റിപ്പോർട്ടും അറ്റാച്ച ചെയ്യുന്നു.) പ്ലോട്ട് ഡെവലപ്മെന്റ് പെർമിറ്റ് നേടാൻ ഒറിജിനൽ ഉടമസ്ഥൻ മാത്രമേ സാധിക്കു എന്നിരിക്കെ 3 ആർ 40 ച മി മാത്രം ഭൂമിയുടെ ഉടമസ്ഥതയുള്ള പരാതിക്കാരന് ഇക്കാര്യത്തിൽ അനുമതിക്ക് സമീപിക്കാൻ സാധിക്കില്ല എന്ന് പരാതിക്കാരി ബോധിപ്പിച്ചു. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2019, ചട്ടം 4, 5 എന്നിവ പ്രകാരം പെർമിറ്റ് നേടി മാത്രമേ ഭൂവികസനം നടത്താൻ അനുമതിയുള്ളൂ. എന്നാൽ അനുമതി നേടുന്നതിന് മുമ്പായി വിൽപ്പന നടത്തിയ കേസിൽ പുതിയ ഉടമ എന്ത് നടപടി സ്വീകരിക്കണം എന്ന് വ്യക്തമാക്കിയിട്ടില്ല. 16.03.2024 ലെ ടLSGD-IBI/298/2022-LSGD സർക്കുലർ പ്രകാരം ഇതിന് വിരുദ്ദമായി പ്രവർത്തിക്കുന്ന ഡെവലപ്പറുടെ കാര്യത്തിൽ റിയൽ എസ്റ്റേറ്റ് (റഗുലേഷൻ ആൻ്റ് ഡെവലപ്മെൻ്റ്) ആക്റ്റിലെ സെക്ഷൻ 3 പ്രകാരം പ്രോജക്ട് കോസ്റ്റിൻ്റെ 10% വരെ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പിഴ ഈടാക്കുകയോ കോടതി വ്യവഹാരം വഴി 3 വർഷം വരെ തടവ് ശിക്ഷയോ ആണ് കാണിച്ചിരിക്കുന്നത്. ഇവിടെ പരാതി ഉന്നയിച്ചിരിക്കുന്നത് ഡെവലപർ അല്ല. മൂന്ന് ആർ 40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്ലോട്ട് ഉടമയാണ്. മൊത്തം സ്ഥലത്തിൻ്റെ ഡെവലപ്മെൻ്റ് പെർമിറ്റിന് അപേക്ഷ സമർപ്പിക്കാൻ ടിയാനെ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ പരാതിക്കാരനെ നിർമ്മാണത്തിൽ നിന്ന് തടയാൻ ന്യായം കാണുന്നില്ല. സമാന സാഹചര്യത്തിൽ ബഹു കേരള ഹൈക്കോടതിയുടെ WP (C) 27104/2021 ഉത്തരവിൽ 25/03/2022 ലെ WA 185/2021 നമ്പർ ഉത്തരവിലും വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പെർമിറ്റ് അനുവദിക്കാനും, ആദ്യ ഉടമയ്ക്കാണ് വികസന പെർമിറ്റ് ഫീസ് അടവാക്കാൻ ബാധ്യത എങ്കിൽ കൂടി സർക്കാർ നഷ്ടം ഒഴിവാക്കുക എന്ന നിലയ്ക്ക് പരാതിക്കാരൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് മാത്രം സാങ്കൽപിക ക്രമവത്കരണ സെവലപ്മെൻ്റ് പെർമിറ്റ് കണക്കാക്കി ഫീസ് ഈടാക്കാനും പെർമിറ്റ് അനുവദിക്കാനും, റെറ തുടങ്ങി സർക്കാർ നിബന്ധനകൾക്ക് വിധേയമായുള്ള നടപടികൾക്ക് വിധേയം എന്ന് പ്രത്യേക നിബന്ധ ചേർത്ത് പെർമിറ്റ്/ ക്രമവത്കരണം അനുവദിക്കാനും സൈറ്റിലെ പിൻ ഭാഗത്തെ 3.20 മീറ്റർ ഉയരത്തിലുള്ള മണ്ണെടുപ്പ് നടത്തിയ ഭാഗത്ത്, ആവശ്യമായ സുരക്ഷാ ഭിത്തി നിര്മ്മിക്കണമെന്ന നിബന്ധന കൂടി ഉള്പ്പെടുത്തണം, കൂടാതെ ഏർപ്പെടുത്താനുദ്ദേശിക്കുന്ന സംരക്ഷണ സംവിധാനങ്ങൾ കൂടി പ്ലാനിൽ ഉള്പ്പെടുത്തണം എന്നും അപേക്ഷകൻ അത്തരത്തില് പ്ലാൻ സമർപ്പിച്ചാൽ, പ്ലോട്ട് ഡിവിഷൻ നടത്തിയ വിവരം റെറ അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യാനും, ഫയലുകളിൽ സമയപരിധിക്കകം അനുവാദം, ന്യൂനത, നിരാസം എന്നിവയിൽ യുക്തമായത് അറിയിക്കാൻ ശ്രദ്ധ വേണമെന്നും സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിക്കുന്നത് ഉചിതമാകും. ജില്ലാ സമിതിയുടെ അഭിപ്രായം കൂടി ആരായുന്നത് ഉചിതമാകുമെന്നതിനാൽ എസ്കലേറ്റ് ചെയ്യാൻ തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 22
Updated on 2024-07-15 10:39:16
ശ്രീമതി. ഷാഹിറ 04/01/2024 തീയതിയിൽ എസ് സി 1 89/2024 നമ്പറായി എടവക ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിരുന്നു. പ്രസ്തുത അപേക്ഷ പരിഗണിച്ച ഗ്രാമപഞ്ചായത്ത് ഭൂവികസനാനുമതി ഇല്ലാതെ പ്ലോട്ട് വിഭജനം നടത്തി എന്ന കാരണത്താൽ പ്ലോട്ട് കൈമാറ്റം ചെയ്ത് കിട്ടിയ പരാതിക്കാരിയുടെ പ്രസ്തുത ഭൂമിയിലെ കെട്ടിട നിർമ്മാണ അനുമതി അപേക്ഷ നിരസിച്ചിരുന്നു. പ്രസ്തുത നടപടിയ്ക്കെതിരെയാണ് പരാതിക്കാരി അദാലത്ത് കമ്മിറ്റി മുമ്പാകെ പരാതി സമർപ്പിച്ചിട്ടുള്ളത്. എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും പരാതിക്കാരിയെയും ഉപജില്ലാ അദാലത്ത് കൺവീനറായി ഇൻറേണൽ വിജിലൻസ് ഓഫീസറെയും യോഗം നേരിൽ കേൾക്കുകയുണ്ടായി. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്ടിലെ നിബന്ധനകൾ പാലിക്കാതെയും 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഭൂവികസനാനുമതി സമ്പാദിക്കാതെ ഭൂവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ആയതിൻറെ അടിസ്ഥാനത്തിൽ ചെറു പ്ലോട്ടുകളായി വിഭജിച്ച ഭൂമി വിൽപ്പന നടത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും, ഭൂവികസനാനുമതി നേടാത്തതിനാൽ ചട്ടത്തിൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള അടിസ്ഥാന സൌകര്യങ്ങളില്ലാതെയും അശാസ്ത്രീയമായും പ്ലോട്ടുകൾ വിഭജിക്കപ്പെടുന്നതായും, പ്രസ്തുത ഇനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫീ ഇനത്തിലുള്ള തുക ലഭിക്കാതെവരുന്നതായും, പ്ലോട്ട് കൈമാറ്റം ചെയ്ത് കിട്ടുന്ന ഉടമയ്ക്ക് പിന്നീട് തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നതായും, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെ പ്ലോട്ട് വിഭജനം നടത്തിയ ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ച സാഹചര്യമുള്ളതിനാലും ഈ വിഷയത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വ്യക്തത ആവശ്യമാണെന്നും യോഗം വിലയിരുത്തി. ബഹു.ഹൈക്കോടതിയുടെ ഇത് സംബന്ധിച്ച വിധിന്യായം എല്ലാവർക്കും ബാധകമാക്കികൊണ്ട് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുകയോ പ്രത്യേക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ പ്രസ്തുത വിഷയം പരാമർശിച്ചിട്ടുള്ള പരാതി ജില്ലാതല അദാലത്ത് കമ്മിറ്റിയിൽ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് സംസ്ഥനതല അദാലത്ത് കമ്മിറ്റിയിലേക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 12
Updated on 2024-08-21 13:16:52
Please see the attached minutes
Attachment - State Final Advice: