LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prakasan P K Vaishnavam House, Kavumbagam, Thalasseri
Brief Description on Grievance:
Building Permit regarding
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-21 15:03:36
65/05-2024 DT. 20/05/2024 ( തലശ്ശേരി മുനിസിപ്പാലിറ്റി ) നവകേരള സദസ്സിൽ ശ്രീ പ്രകാശന് പി.കെ.&വേണി എം, എന്നിവര്‍ സമർപ്പിച്ച, ഗൃഹ നിര്മ്മാ ണത്തിന് അനുമതിക്ക് വേണ്ടി നല്കിപയ അപേക്ഷ ,. അഗ്രികള്ച്ചലര് സോണിൽ ഉള്പ്പെടട്ടതിനാൽ തലശ്ശേരി നഗരസഭ നിരസിച്ചതുമായി ബന്ധപ്പെട്ട പരാതി സിറ്റിസൺ അസിസ്റ്റൻറ് –സ്ഥിരം അദാലത്ത് –ഉപജില്ലാ അദാലത്ത് സമിതിയുടെ പോർട്ടലിൽ,ലഭ്യമാക്കിയത്, ഉപജില്ലാ അദാലത്ത് സമിതിയുടെ 23/12/2023 ലെ 45/12-2023 തീരുമാന പ്രകാരം ജില്ലാതല അദാലത്ത് സമിതിയിലേക്ക് എസ്ക്കെലേറ്റ് ചെയ്യുകയും .ടി വിവരം തലശ്ശേരി നഗരസഭാ സെക്രട്ടറി മുഖേന അപേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു . മേൽ ഉപജില്ലാ അദാലത്ത് സമിതി തീരുമാനപ്രകാരമുള്ള സാങ്കേതിക വിഷയം പരിഹരിച്ച് വീട് നിര്മിദക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്ന് ശ്രീ പ്രകാശന് പി.കെ.&വേണി എം, എന്നിവര്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്കിരയ പരാതി സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുക എന്ന നിര്ദ്ദേ ശത്തോടെ ഉപജില്ലാ അദാലത്ത് പോര്ട്ടടലില് ലഭ്യമാക്കിയിട്ടുണ്ട്. ടി പരാതി പരിശോധിച്ചതില്‍ ചുവടെ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. തലശ്ശേരി മുനിസിപ്പാലിറ്റിയിൽ പെടുന്ന അപേക്ഷകന്റെ സ്ഥലം, തലശ്ശേരി മാസ്റ്റർ പ്ലാൻ പ്രകാരം അഗ്രികൾച്ചറൽ സോണിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ സമർപ്പിച്ച ഭവന നിർമ്മാണ അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവ കേരള സദസ്സില്‍ സമര്പ്പി ച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിക്കുകയും തുടര്‍ന്ന് ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനക്ക് എസ്കലേറ്റ് ചെയ്യുകയും ചെയ്തിരുന്നു.ജില്ലാതല അദാലത്ത് സമിതി 12/01/2024 ന് ടി പരാതി പരിശോധിക്കുകയും 8 )o നമ്പർ തീരുമാനപ്രകാരം " നിലവിലെ വിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വികസനഗതിയോട് ചേർന്ന് പോകുന്ന തരത്തിൽ വിനിയോഗത്തിന്റെ മേഖലാ നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തുന്നതിനായി മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതാണ്.നിലവിൽ മുനിസിപ്പാലിറ്റിയുടെ വെബ് സൈറ്റിൽ ആയത് നടപ്പാക്കാനുള്ള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ വിഷയം ബഹു പ്രിൻസിപ്പൽ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും നഗരസൂത്രണ മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്ന ഘട്ടത്തിലും തുടർനടപടി സ്വീകരിക്കുന്നതിന് തലശ്ശേരി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകാൻ തീരുമാനിച്ചു" എന്ന പ്രകാരം സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചതായി കാണുന്നു മേൽ തീരുമാനത്തിൽ പ്രതിപാദിച്ച വിഷയത്തിൽ ബഹു ചീഫ് ടൗൺ പ്ലാനറുടെ (പ്ലാനിംഗ് ) 19/01/2024 ലെ LSGD / PD / 20164/2023 TCBP 4 നമ്പർ കത്ത് പ്രകാരം, മേല്‍ വിഷയത്തിൽ LSG കളുടെ ഔദ്യോഗിക വെബ് സൈറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിക്കൽ സംബന്ധിച്ച് വ്യക്തത വരുത്തി കത്തയച്ചതായി കാണുന്നു. ആയത് പ്രകാരം കണ്ണൂർ ജില്ല ടൗൺ പ്ലാനർ 11/03/2024 ൽ LSGD /JD / KNR/1370 / 2023 - PLG1 ആയത് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കിക്കൊണ്ട് തലശ്ശേരി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്ത് നൽകിയതായും കാണുന്നു. മേൽ വേരിയേഷൻ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി 2016 ലെ കേരള നഗര ഗ്രാമസൂത്രണ ആക്ട് ( 2016ലെ ഒമ്പതാം ആക്ട് ) പ്രകാരം സ്വീകരിക്കേണ്ട നടപടികൾ അടിയന്തരമായും സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.ടി വിവരം അപേക്ഷകരെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 30
Updated on 2024-06-20 12:07:01
IMPLEMENTED(സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു )