LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jaferkhan veedu Jaferkhan Colony Kozhikkode
Brief Description on Grievance:
Unnecessary delay from the part of Corporation officials even after judgement direction from Tribunal for LSGIs
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 22
Updated on 2024-05-13 13:57:53
ശ്രീ. ഇനായത്ത് ഖാന് എന്നവരുടെ അപേക്ഷ പരിശോധിച്ചു. അദാലത്തില്‍ കോഴിക്കോട് നഗരസഭയിലെ അസി.എഞ്ചിനിയര്‍ പങ്കെടുത്തുവെങ്കിലും വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നില്ല. ആയതിനാല്‍ വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്കി. അപേക്ഷ അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതിന് മാറ്റി വെച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 23
Updated on 2024-05-14 19:08:14
കെട്ടിട നിര്‍മ്മാണാനുമതി ലഭിക്കുന്നതിനായി 22/03/2023 തിയ്യതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും, ആയതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ ഉത്തരവില്‍ ഒരു മാസത്തിനകം കെട്ടിട നിര്‍മ്മാണാനുമതി ലഭ്യമാക്കണമെന്ന് ഉത്തരവായിട്ടും കോഴിക്കോട് നഗരസഭയില്‍ നിന്ന് അനുമതി ലഭ്യമായിട്ടില്ലെന്ന് കാണിച്ച് കൊണ്ടാണ് ശ്രീ.ഇനായത്ത് ഖാന് സി.എം. എന്നവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മേല്‍ വിഷയത്തില്‍ കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറി താഴെ പറയും പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭാ പരിധിയില്‍ റവന്യൂ വാര്‍ഡ് 5 ല്‍ റീ.സര്‍വ്വെ 5-24-1208, 1210 ല്‍പ്പെട്ട 25.79 ആര്‍സ് സ്ഥലത്ത് കൊമേഴ്സ്യല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ശ്രീ. ഇനായത്ത് ഖാന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പ്രസ്തുത ഭൂമി ‘നഞ്ച’ഗണത്തില്‍പ്പെട്ടതാണ്. അംഗീകൃത DTP Scheme for ward 5, sector 9 പ്രകാരവും അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ പ്രകാരവും റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുന്നതാണ്. ഈ മേഖലയില്‍ സ്മോള്‍ കണ്‍വീനിയന്റ് ഷോപ്പിന് 150 ച.മീറ്റര്‍ വരെയാണ് അനുവദനീയമായിട്ടുള്ളത്. മേല്‍ കാരണങ്ങളാല്‍ അപേക്ഷ നിരസിച്ചിരുന്നതാണ്. അപേക്ഷ നിരസിച്ച ഉത്തരവിനെതിരെ അപേക്ഷകന് ഉള്‍പ്പെടെ സമര്‍പ്പിച്ച 328/23, 329/23 അപ്പീല്‍ അപേക്ഷകളില്‍ 02/02/2024 തിയ്യതിയിലെ ട്രിബ്യൂണല്‍ ഉത്തരവ് പ്രാകാരം അപ്പീല്‍ അനുവദിക്കുകയും TP 9/23918, TP/36159/23 എന്നീ സെക്രട്ടറിയുടെ ഉത്തരവുകള്‍ മാറ്റി വെയ്കുന്നതിനും, അപേക്ഷകനെ നേരില്‍ കേള്‍ക്കുന്നതിനും സ്ഥല പരിശോധന നടത്തുന്നതിനും, 150 ച.മീറ്ററിന് മുകളിലുള്ള കൊമേഴ്സ്യല്‍ കെട്ടിടം ഉള്ളതായി അപേക്ഷകന് സ്ഥാപിക്കുന്ന മുറയ്ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ഉത്തരവായിട്ടുള്ളതാണ്. മേല്‍ വിധിയുടെ അടിസ്ഥാനത്തില്‍ 11/03/2024 തിയ്യതിയില്‍ അപേക്ഷകനെ നേരില്‍ കേള്‍ക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതായും അറിയിച്ചിട്ടുണ്ട്. അപേക്ഷകനെ നേരില്‍ കേട്ടതില്‍ 150 ച.മീറ്ററിന് മുകളില്‍ ഏരിയ ഉള്ള നിരവധി വാണിജ്യ കെട്ടിടങ്ങള്‍ അപേക്ഷകന്റെ സ്ഥലത്തിന് ചുറ്റും ഉണ്ട് എന്ന് അറിയിച്ചിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചതില്‍ പ്രസ്തുത സ്ഥലത്തിന്റെ റോഡിന്റെ എതിര്‍വശത്ത് (ഇതേ സര്‍വ്വേ നമ്പരുള്ള സ്ഥലത്ത്) 150 ച.മീറ്ററില്‍ കൂടുതല്‍ ഏരിയ ഉള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും ഉണ്ട്. ഇതില്‍ ഒരു കെട്ടിടം 63/2268 to 63/2273 A എന്നീ നമ്പറുകളിലുള്ള കൊമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ കെട്ടിടമാണ്. മേല്‍ കെട്ടിടത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ കൊമേഴ്സ്യല്‍ ഏരിയ 150 ച.മീറ്ററില്‍ കൂടുതലാണ്. കൂടാതെ 63/2211 നമ്പര്‍ അടങ്ങിയ കെട്ടിടവും 63/2223 നമ്പര്‍ കെട്ടിടവും കൊമേഴ്സ്യല്‍ കെട്ടിടമാണ്. കൂടാതെ പ്രസ്തുത പ്ലോട്ടിന്റെ ഏകദേശം 50 മീറ്റര്‍ വടക്ക് മാറിയുള്ള More Supermarket പ്രവര്‍ത്തിക്കുന്ന 63/2051 മുതല്‍ 63/2053 നമ്പര്‍ അടങ്ങിയ കെട്ടിടവും 150 ച.മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതാണ്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെല്ലാം സ്ഥലം നഞ്ച ആയതിനാലും DTP Scheme ന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാലും അപേക്ഷകള്‍ നിരസിച്ചതിന്റെ അടിസ്ഥാനത്തില്‍ ബഹു.ഹൈക്കോടതി വിധി പ്രകാരം നിലം എന്നതിന് അനുകൂല വിധി ലഭ്യമായതിന്റെ അടിസ്ഥാനത്തിലും DTP Scheme പരിഗണിക്കാതെ പെര്‍മിറ്റ് അനുവദിക്കാമെന്ന ലീഗല്‍ ഒപ്പീന്യന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. കാലിക്കറ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ജവഹര്‍ നഗര്‍ ഹൗസിംഗ് കോളനി പ്രൊപ്പോസലും നിലവിലുള്ളതാണ്. Housing scheme proposal സ്ഥലത്ത് ഹൈറൈസ് ബില്‍ഡിംഗ് അനുവദനീയമല്ലാത്തതാണ്. കൂടാതെ അപ്പീല്‍ നം. 328/23, 329/23 കേസ്സ് വിധിക്കെതിരെ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാന്റിംഗ് കൗണ്‍സില്‍ മുമ്പാകെ 25/03/2024 ന് ലീഗല്‍ ഒപ്പീന്യന് തേടുകയും ലീഗല്‍ ഒപ്പീന്യന് പ്രകാരം 06/04/2024 ന് അനുകൂല മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഉത്തരവായിട്ടുള്ളതും ആയതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവിന്മേല് അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പീല്‍ സമര്‍പ്പിച്ചതിന്റെ രേഖകളൊന്നും അദാലത്തില്‍ സമര്‍പ്പിച്ചിട്ടില്ല. ബഹു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലിന്റെ അപ്പീല്‍ നം 328/2023, തിയ്യതി 02/02/2024 ഉത്തരവ് പ്രകാരം നഗരസഭാ സെക്രട്ടറി സ്ഥല പരിശോധന നടത്തുന്നതിനും 150 ച.മീറ്റരില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് ചൂണ്ടിക്കാണിക്കുന്നതിന് അപേക്ഷകനും ബഹു.ട്രൈബ്യൂണല്‍ ഉത്തരവായിട്ടുള്ളതാണ്. അപേക്ഷകന് ഇപ്രകാരം 150 ച.മീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സ്ഥാപിക്കുന്ന പക്ഷം DTP Scheme പരിഗണിക്കാതെ അനുമതി നല്‍കേണ്ടതാണെന്നും ബഹു.ട്രൈബ്യൂണല്‍ ഉത്തരവായിട്ടുണ്ട്. സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 150 ച.മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ അനുവദിച്ചതായി അറിയിച്ചിട്ടുമുണ്ട്. ആയതിനാല്‍ ബഹു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ സമര്പ്പിച്ചിട്ടില്ലാ എങ്കില്‍ ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം അടിയന്തിര തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു. അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 24
Updated on 2024-09-22 00:22:16
ബഹു.ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചതായി സെക്രട്ടറി അറിയിച്ചു. കോടതി ഉത്തരവിന് വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.