LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karuna Nivas Kalamassery
Brief Description on Grievance:
Buiding Permit Rejection-Reg
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-10 12:15:28
അപകടാവസ്ഥയിലുളള വീട് പുതുക്കി പണിയുന്നതിനായി കളമശ്ശേരി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 105.27ച. മീ. വിസ്തീർണ്ണമുളള 2 നില വാസഗൃഹം നിർമ്മിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. നിർമ്മാണം നടത്തുന്ന ഭൂമിയുടെ അതിർത്തി, എൻ എ ഡി ഭൂമി ആയതിനാൽ എൻ ഓ സി ആവശ്യമാണ്. ആയത് സമർപ്പിച്ചിട്ടില്ല. എന്നാൽ പിതാവിന്റെ പേരിൽ 10.06.2021 ൽ എൻ ഓ സി ലഭ്യമായിരുന്നതാണെന്നും നിലവിൽ ടി വസ്തു അപേക്ഷകനും സഹോദരനും വീതം വച്ച് ലഭിച്ചതാണെന്നും മനസ്സിലാക്കുന്നു. കൂടാതെ ടി ഭൂമി അംഗീകൃത structural plan പ്രകാരം അഗ്രികള്‍ചറൽ സോണിൽ ആണെന്നും ആയത് പ്രകാരം 50 % കവറേജ് ആണ് പരമാവധി അനുവദനീയമായത്. എന്നാൽ പ്ലാൻ പ്രകാരം 56.14 % ആണ് കാണിച്ചിരിക്കുന്നത്. അപേക്ഷ നിരസിച്ച സെക്രട്ടറിയുടെ നടപടി നിയമപ്രകാരമാണെന്ന് കാണുന്നു. എന്നിരുന്നാലും അപകടാവസ്ഥയിലുളള വീട് പുതുക്കി പണിയുന്നത് അത്യന്താപേക്ഷിതമായതിനാൽ പരാതി ജില്ലാ ഉപസമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 4
Updated on 2023-08-02 12:19:18
പരാതി 06/07/2023 ല്‍ 3പി.എം ന് ചേര്‍ന്ന ജില്ലാതല യോഗം പരിശോധിച്ചു.അപേക്ഷ പരിശോധിച്ചതില്‍ പരാതിക്കാരന്റെ 72/17 നമ്പര്‍ സര്‍വ്വേ നമ്പരില്‍ 5 സെന്റ് വസ്തുവില്‍ പണിയുന്ന താമസകെട്ടിടത്തിന്റെ ഒരതിര്‍ത്തി എന്‍.എ.ഡിയാണ്. എന്‍.എ.ഡിയില്‍ നിന്ന് മുന്‍പ് ലഭിച്ച അനുമതിക്ക് ശേഷം സര്‍വ്വേ നമ്പരില്‍ സബ്ബ് ഡിവിഷന് കൂട്ടിചേര്‍ത്ത് വന്നിട്ടുള്ളതുമാകയാല് എന്‍.എ.ഡിയില്‍ നിന്ന് സ്പഷ്ടീകരണം വാങ്ങിക്കുന്നതിനും കൂടാതെ ടി സ്ഥലം അഗ്രികള്‍ച്ചറല്‍ സോണില്പ്പെടുന്നതിനാല് 50 ശതമാനം കവറേജില്‍ അധീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്കാന് കഴിയാത്തതിനാല്‍ നിലവിലുള്ള നീയമങ്ങള്‍ക്ക് വിധേയമായി പ്ലാന്‍ പുനഃസമര്‍പ്പിക്കാനും അപേക്ഷകനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 5
Updated on 2024-02-02 17:18:09
പരാതിക്കാരന്റെ അപേക്ഷ എന്‍.ഒ.സിയ്ക്കായി NAD ഓഫീസിലേയ്ക്ക് അയച്ചിട്ടുള്ളതായും കൂടാതെ Cochin central city structural plan പ്രകാരം സോണ്‍ പരിശോധിച്ചും അനുബന്ധമായ സോണിംഗ് റഗുലേഷന് നിയമപ്രകാരവും അനുബന്ധമായ srtuctural plan വ്യവസ്ഥകള്‍ക്ക് അനുസൃതമായുമാണ് പെര്‍മിറ്റ് അനുവദിക്കുന്നതെന്നും TP2/15720/23 തീയതി 08/01/2024 കത്ത് പ്രകാരം കളമശ്ശേരി നഗരസഭാ സെക്രട്ടറിഅറിയിച്ചിട്ടുണ്ട്