LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muhammed Filas Koothuparambu
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-03 07:15:18
57/03-2024 DT. 12/03/2024 (കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ) ശ്രീ മുഹമ്മദ് ഫിലാസ് എ, എന്നവർ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ സമർപ്പിച്ച, എന്റെ വീടിന് നമ്പർ കിട്ടാൻ വേണ്ടി കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ 2019 ല്‍ അപേക്ഷ കൊടുത്തതിനെ തുടർന്ന് അനധികൃത നിര്മ്മാ ണമെന്ന പേരിൽ 20,000/-രൂപ അടക്കാൻ നിർദ്ദേശിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനായ എന്റെ കയ്യിൽ അത്രയും തുക ആ സമയത്ത് ഇല്ലായിരുന്നു. പിന്നീട് കൊറോണ ബാധിച്ച് ജോലിയും നഷ്ടപ്പെട്ടു അതുകഴിഞ്ഞ് വീണ്ടും വിദേശത്തേക്ക് പോയി ജോലി ചെയ്ത് പൈസ അടക്കുവാൻ തിരിച്ചു വന്നപ്പോൾ ഈ തുക അടച്ചാൽ പോലും ഇപ്പോൾ നമ്പർ കിട്ടില്ല എന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. തുടർന്ന് മുനിസിപ്പാലിറ്റി, കണ്ണൂർ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് കത്തയച്ചു അവിടുന്ന് അന്വേഷിച്ചപ്പോൾ അവർ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് അപേക്ഷ അയച്ചു എന്ന് അറിയാൻ കഴിഞ്ഞു അതിന്റെ മറുപടി ഇതുവരെയും വന്നിട്ടില്ല. അതിനാൽ എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം കണ്ടെത്തി എന്റെ വീടിന്റെ നമ്പർ നൽകണമെന്ന അപേക്ഷ സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുക എന്ന നിര്ദ്ദേ ശത്തോട് കൂടി ഉപജില്ലാ അദാലത്ത് പോര്ട്ടനലില് ലഭ്യമാക്കിയതില്‍, ഉപജില്ല അദാലത്ത് സമിതി അപേക്ഷകനെയും ബന്ധപ്പെട്ട മുനിസിപ്പൽ ജീവനക്കാരേയും നേരില്‍ കേട്ടതില്‍ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. അപേക്ഷകൻ സമർപ്പിച്ച മേൽ പരാതി ശ്രീമതി ആസ്യ.എ.എന്നവരുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ടതാണെന്ന് നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് 2. ആസ്യ എ എന്നവർ കൂത്തുപറമ്പ് നഗരസഭയുടെ ഒന്നാം വാർഡിൽ R.S. നമ്പർ 82/4 ൽ 0.0233 ഹെക്ടർ സ്ഥലത്ത്, തറനില 96.83 ച.മീ. ഒന്നാം നില 64.34 ച. മീ. പോർച്ച് 10.21 ച. മീ. വാസഗൃഹം നിർമ്മിച്ചതിൽ കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് (റഗുലറൈസേഷൻ ഓഫ് അൺ ഓതറൈസ്ഡ് കണ്സ്ട്ര ക്ഷൻ ) റുള്‍ 2018 പ്രകാരം 30/03/2019 ൽ സമർപ്പിച്ച അപേക്ഷയിൽ, മേൽ ചട്ടത്തിലെ 6( 9 ) പ്രകാരം രൂപീകരിച്ച ക്രമവൽക്കരണ അധികാര സമിതി വിശദമായി പരിശോധിച്ച ശേഷം 30/07/2019 ലെ ഉത്തരവ് നമ്പര്‍ .C-1521/72/19 പ്രകാരം 171.38 ച.മീ.വിസ്തീർണമുള്ള ഇരു നില വീട് 20000/- രൂപ കോമ്പൗണ്ട് ഫീസ് ഈടക്കിക്കൊണ്ടും ചില നിബന്ധനകൾക്ക് വിധേയമായും ക്രമവൽക്കരിക്കുന്നതിന് കൂത്തുപറമ്പ് നഗരസഭാ സെക്രട്ടറിക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവായതായി കാണുന്നു. ആയതിൽ ടി ഉത്തരവ് 30 ദിവസത്തിനകം പാലിക്കേണ്ടതും ആയതിനായി ഒരു ജാമ്യ കരാർ തയ്യാറാക്കി നഗരസഭാ സെക്രട്ടറി മുമ്പാകെ സമർപ്പിക്കേണ്ടതും മേൽ ജാമ്യ കരാർ ലഭ്യമായി 10 ദിവസത്തിനുള്ളിൽ മേൽ ഉത്തരവിൽ പ്രതിപാദിച്ച ഒന്നാമത്തെ നിബന്ധന അപേക്ഷക പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം കോമ്പൗണ്ടിംഗ് ഫീസിന്റെ 50% തുകയായ 10,000/- രൂപ ആയതിനായിട്ടുള്ള ശീർഷകത്തിൽ അപേക്ഷക ട്രഷറിയിൽ ഒടുക്കുന്നതിനും അത്രയും തന്നെ തുക നഗരസഭയിൽ ഒടുക്കുന്നതിനും നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകേണ്ടതാണെന്നും മേൽ നോട്ടീസ് കൈപ്പറ്റി അപേക്ഷക 20 ദിവസത്തിനകം പണമടച്ച് ചലാന്‍ ഉം രസീതിയും ഹാജരാകുന്ന മുറക്ക് അന്തിമ ക്രമവൽക്കരണ ഉത്തരവ് നഗരസഭാ സെക്രട്ടറി പുറപ്പെടുവിക്കേണ്ടതാണെന്നും, ടി കെട്ടിടത്തില്‍ ഭാവിയിൽ കൂട്ടി ചേർക്കലുകളോ തുടർനിർമ്മാണങ്ങളോ അനുവദിക്കുന്നതല്ല എന്നും നിബന്ധനയായി ഉൾപ്പെടുത്തിയതായി കാണുന്നു 3. നഗരസഭാ സെക്രട്ടറി 30/09/2019 ലും 22/01/2021 ലും ഇ1-4665/19(യു.എ37) പ്രകാരം മേല്‍ സുചിപ്പിച്ച അറിയിപ്പ് അപേക്ഷകക്ക് നൽകിയതായി കാണുന്നു 4. ആയതിനുശേഷം അപേക്ഷക 16/05/2023 ന്, നോട്ടീസ് ലഭിച്ചത് പ്രകാരം ഫീസ് അടക്കുവാൻ സാധിച്ചിരുന്നില്ല എന്നും ആയതിനാൽ മേൽ നടപടികൾ സ്വീകരിച്ച് ഫീസ് ഒടുക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി തരണമെന്ന് അപേക്ഷിച്ചതായി കാണുന്നു. തുടർന്ന് സെക്രട്ടറി, കണ്ണൂർ ജില്ല നഗരസൂത്രകന് മേൽ വിഷയം സൂചിപ്പിച്ച് 23/06/2023 ന് കത്തയക്കുകയും ആയതിന്മേൽ 29/07/2023 ലെ LSGD/JD/KNR/1977/2023 PLG പ്രകാരമുള്ള കണ്ണൂര്‍ ജില്ലാ നഗരാസുത്രകന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ 08/11/2023ന് LSGD/JD/KNR/5185/2023-F6 പ്രകാരം, മേൽ സർക്കാർ ഉത്തരവിലെ ചട്ടം 13 പ്രകാരം സംശയനിവാരണത്തിനായി ബഹു സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായി പ്രിൻസിപ്പൽ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചതായി കാണുന്നു.ആയതിൽ അറിയിപ്പുകൾ ഒന്നും ലഭ്യമായതായി കാണുന്നില്ല 5. മേൽ സൂചിപ്പിച്ച കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് (റഗുലറൈസേഷൻ ഓഫ് അൺ ഓതറൈസ്ഡ് കണ്സ്ട്ര ക്ഷൻ ) റുള്‍ 2018 ചട്ടം 7 (4 )പ്രകാരം” if the applicant fails to remit the specified compounding fee and or fail to comply with the condition on or before the date specified in the regularization order, such order issued by the committee shall cease to operate from the next day of this rules” എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് 6. ആയതിനു ശേഷം സ.ഉ (പി) 20/2024 എൽ എസ് ജി ഡി തീയതി 09/02/2024 പ്രകാരം പ്രാബല്യത്തിൽ വന്ന കേരള മുൻസിപ്പാലിറ്റി കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ - ൽ Explanatory Note ൽ നിലവിലെ കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് (റഗുലറൈസേഷൻ ഓഫ് അൺ ഓതറൈസ്ഡ് കണ്സ്ട്ര ക്ഷൻ) ചട്ടങ്ങൾ 2018 നെ പുതിയ ചട്ടങ്ങൾ അസാധു ആകുകയും (supersede) ചെയ്യുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് മേൽ നമ്പർ 5 ,6 ൽ സൂചിപ്പിച്ച വസ്തുതകളിൽ നിന്നും മേൽ അപേക്ഷയിൽ ഇപ്പോൾ നടപടികൾ സ്വീകരിക്കുവാൻ നിർവാഹമില്ല എന്ന് കമ്മിറ്റി നിരീക്ഷിക്കുകയും, സ.ഉ(പി) 20/2024 എൽ എസ് ജി ഡി തീയതി 09/02/2024 പ്രകാരം നിലവിൽ വന്ന കേരള മുനിസിപ്പാലിറ്റി കെട്ടിട (അനവധികൃത നിർമ്മാണ ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.ടി വിവരങ്ങള്‍ നേരിൽ കേട്ട സമയത്ത് പരാതിക്കാരനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 26
Updated on 2024-05-16 13:36:21
Implemented(letter attached)