LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chandran K K C Krishnan Nair Chairman Kinalur Estate Samuktha Trade Union Action Committee
Brief Description on Grievance:
House tax
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 25
Updated on 2024-04-08 12:50:28
പനങ്ങാട് ഗ്രാമപഞ്ചായത്ത് പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ എസ്റ്റേറ്റിൽ സർവീസ് ആനുകൂല്യങ്ങൾ പതിച്ചുകിട്ടിയ സ്ഥലത്ത് വീട് നിർമ്മിച്ച 200 ഓളം തൊഴിലാളികൾക്ക് കെട്ടിട നമ്പർ അനുവദിക്കുകയും നികുതി സ്വീകരിക്കുകയും ചെയ്യുന്നില്ലെന്നും ആയതിനുള്ള തടസ്സങ്ങൾ നീക്കി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കി തരണമെന്ന് ഉണ്ടാക്കി തരണമെന്നാണ് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി പവിത്രൻ കെ കെ പരാതിപ്പെട്ടിരിക്കുന്നത് ബന്ധപ്പെട്ട ഫയലുമായി ഗ്രാമപഞ്ചായത്തിലെ പ്രതിനിധീകരിച്ച് സുന്ദരൻ ഹാജരായി .ശ്രീ ചന്ദ്രൻ കെ കെ യെ ഫോണിലൂടെ കേട്ടു. സർവീസ് ആനുകൂല്യമായി ലഭിച്ച ഭൂമി പ്ലാന്റേഷൻ ഭൂമിയായതിനാൽ 17/04/2015ലെ സർക്കാർ ഉത്തരവ്( കൈ) നമ്പർ 147 / 2015 റവന്യൂ ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പേരിൽ പോക്കുവരവ് ചെയ്ത് ലഭിച്ചിട്ടുള്ളതാണെന്നും എന്നാൽ അതിന്റെ ഗുണഫലം തൊഴിലാളികൾക്ക് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ശ്രീ ചന്ദ്രൻ ബോധിപ്പിച്ചു. തോട്ടം ഭൂമിയിൽ വീട് നിർമ്മിച്ചത് ഒഴികെയുള്ള സ്ഥലം റബ്ബർ തോട്ടമായി തന്നെ നിലനിർത്തിയിരിക്കുന്നതിനാൽ സ്വീകരിക്കുന്നതിന് നിയമപരമായി തടസ്സമില്ലാത്തതാണെന്നും തോട്ടം തൊഴിലാളികളുടെ പുനരുധിവാസത്തിനായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ സർക്കാറിന് ബാധ്യത ഇല്ലാതെ വീട് നിർമ്മിച്ച് താമസിക്കുന്ന തങ്ങളുടെ പ്രശ്നങ്ങൾക്ക് അനുകൂലമായ പരിഹാരം ഉണ്ടാകണമെന്നും ടിയാൻ ഫോണിലൂടെ അറിയിച്ചു കിനാലൂർ എസ്റ്റേറ്റിലെ തന്നെ പ്ലാന്റേഷൻ ഭൂമിയെ കെഎസ്ഐഡിസിയെ പോലുള്ള സ്ഥാപനങ്ങൾ വാങ്ങിയശേഷം പരിവർത്തനപ്പെടുത്തി ഇതര വ്യവസായങ്ങൾ സ്ഥാപിച്ചു വരികയാണെന്നും ആയതിനെല്ലാം നിയമപരമായ പരിരക്ഷ ലഭിച്ചിട്ടുണ്ട് എന്നും എന്നാൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾ ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസ് ആനുകൂല്യമായി ലഭിച്ച ഭൂമിയിൽ വീട് വെച്ച് താമസിക്കുന്നതിന് അനുമതി നൽകാത്തത് അനീതിയാണെന്നും ആയതിനാൽ സർക്കാർ തലത്തിൽ ഉചിതമായ പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ബഹു.മന്ത്രിക്ക് നിവേദനം നൽകിയിട്ടുള്ളതെന്നും ടിയാൻ യോഗത്തെ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ ഫയൽ പരിശോധിച്ചതിൽ ഇത്തരത്തിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകി മൂന്നിരട്ടി നികുതി ഈടാക്കി വരുന്നതായി കാണുന്നു. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ തോട്ടം ഭൂമി പതിച്ചു കിട്ടിയ തൊഴിലാളികളിൽ കെട്ടിട നമ്പർ ലഭിക്കാതെ എത്ര തൊഴിലാളികളുടെ എന്ന വിവരം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു.
Escalated made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 26
Updated on 2024-05-17 11:43:28
നിർദ്ദേശാനുസരണം പനങ്ങാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 30/04/2004 ലെ എസ് സി2/8320/23 നമ്പറായി വിശദാംശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്തിലെ 5,6 വാർഡുകളിലായി കിനാലൂർ എസ്റ്റേറ്റിലെ തോട്ടം ഭൂമി പതിച്ചു കിട്ടിയ സ്ഥലത്ത് 263 വീടുകൾ നിർമ്മിച്ചിട്ടുള്ളതായും ആയതിൽ 20 വീടുകൾക്ക് UA നമ്പർ അനുവദിച്ച് നികുതി ഈടാക്കി വരുന്നതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത്തരത്തിൽ നിർമ്മിീച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് ഭൂമിയിലെ അവകാശം തെളിയിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ല. 04/08/2012 ലെ സ.ഉ (എം.എസ്)നമ്പർ 211/2012/ ത.സ്വ.ഭ വ ഉത്തരവ് പ്രകാരം 100 ച .മീ വരെയുള്ള വീടുകൾക്ക് താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ അനുവദിച്ചിട്ടുണ്ട്. പരാതിക്കാരൻ ശ്രീ ചന്ദ്രൻ പറയുന്നത് നിർമ്മിച്ച വീടുകൾ എല്ലാം 100 ച.മീറ്ററിൽ അധികരിക്കുന്നുണ്ടെന്നാണ്. കിനാലൂർ എസ്റ്റേറ്റ് ഭൂമി എന്നത് K. L. R ആക്റ്റ് സെക്ഷൻ 81 പ്രകാരം ഇളവ് ലഭിച്ച തോട്ടം ഭൂമിയിൽ പെട്ടതായതിനാൽ തരംമാറ്റം വരുത്താവതല്ല.എന്നാൽ തൊഴിലാളികൾ വീട് വെച്ചു താമസിക്കുന്നതിനാൽ തരംമാറ്റം നടത്തിയതായി കണക്കാക്കിയാണ് റവന്യൂ വകുപ്പിൽ നിന്നും രേഖകൾ നൽകാതിരിക്കുന്നത്.കൂടാതെ ഭവനം ഫൌണ്ടേഷൻ കേരളയുടെ പദ്ധതിയിൽ നിലവിൽ നിർമ്മിച്ച വീടുകളെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആയതിനാൽ ഈ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ കൈക്കൊള്ളുന്നതിന് ഫയൽ സമർപ്പിക്കാൻ തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 24
Updated on 2024-06-11 16:30:24
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ കിനാലൂര്‍ എസ്റ്റേറ്റില്‍ തോട്ടം ഭൂമി സര്‍വ്വീസ് ആനുകൂല്യമായി പതിച്ചു കിട്ടിയ സ്ഥലത്ത് 263 വീടുകൾ നിർമ്മിച്ചിട്ടുള്ളതായും മേല്‍ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി. KLR Act സെക്ഷൻ 81 പ്രകാരം ഇളവ് ലഭിച്ച തോട്ടം ഭൂമിയിൽ പെട്ടതായതിനാൽ തരംമാറ്റം വരുത്താവുന്നതല്ലെന്നും നിര്‍മ്മാണാനുമതി നല്‍കാവുന്നതല്ലെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കിനാലൂര്‍ വില്ലേജ് ഓഫീസറും അറിയിച്ചിട്ടുണ്ട്. തോട്ടം ഭൂമിയില്‍പ്പെട്ട മേല്‍ വാസഗൃഹങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതിന് നിലവില്‍ നിയമവ്യവസ്ഥ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.