LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Baburaj P Antony Plaveli Parambil, Kattirakunnu, Ashtamichira Post, Thrissur
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-03-18 16:14:31
പഞ്ചായത്തിലെ ഫയല്‍ പരിശോധന റിപ്പോര്‍ട്ട് പെര്‍മിറ്റ് നമ്പര്‍ - A2-5169/16- ഫയല്‍ പരിശോധിച്ചതില്‍ ഒറിജിനല്‍ ഡോക്യുമെന്റ് ഉള്ളവ 1. Application for Permit (dtd 14.10.2016) 2. AE യുടെ പരിശോധനാ റിപ്പോര്‍ട്ട് (dtd 21.10.2016) 3. Location Plan (വില്ലേജ് ഓഫീസില്‍ നിന്നും നല്കിയ dtd 06.10.2016) 4. Possession Certificate(dtd 27.09.2016) Land 0.5059 Hector in survey No. 187/1 of Elappara Village Possession certificate –ല്‍ ടി ഭൂമി ഏത് ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല 5. പെര്‍മിറ്റിനായുള്ള പ്ലാന്‍ സെറ്റ് (2 Nos.) (Site Plan, Building Plan) Area details – 55.79 m2 x 5 Nos. = 278.96 m2 പെര്‍മിറ്റ് issue ചെയ്തതായി സൈറ്റ് പ്ലാനില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്ലാനില്‍ സെക്രട്ടറി, എ.ഇ., ലൈസന്‍സി എന്നിവര്‍ ഒപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ ഒപ്പ് ഇല്ല. പകര്‍പ്പുകള്‍:- • ആധാരം • കരം അടച്ച രസീത് പെര്‍മിറ്റ് നമ്പര്‍ - A4/562/2017 dtd. 24.01.2017- ഫയല്‍ പരിശോധിച്ചതില്‍ താഴെപ്പറയുന്ന രേഖകളുടെ ഒര്‍ജിനല്‍ ഫയല്‍ ഇല്ലാത്തതും ആയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഫയലില്‍ ഉള്ളതും 1. ഏലപ്പാറ വില്ലേജ് ഓഫീസര്‍ പീരുമേട് താലൂക്ക് തഹസില്‍ദാര്‍ക്ക് നല്കിയ കത്ത് നമ്പര്‍ 68/2017 dtd 28.01.2017 2. കരം അടച്ച രസീത് dtd. 29.12.2016 (0.5059 Hector) 3. Possession Certificate dtd. 12.01.2017 Survey No. 187/1 (0.4047 + 0.0567 +0.0647 + 0.2023 = 0.7284 Hector) (ഭൂമി ഏത് ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല.) Plan Set – Site Plan, Building Plan (G+1) GF 63.24 m2 FF 76.64 139.88 m2 Total Area for 5 cottages – 699.40 m2 പ്ലാനില്‍ അപേക്ഷകന്, ലൈസന്‍സി, സെക്രട്ടറി എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ സീല്‍ ഇല്ല. (Plan set ന്റെ പകര്‍പ്പില്‍ സെക്രട്ടറിയുടെ ഒപ്പ് , സീല്‍ എന്നിവ ഉണ്ട്.) ലൈസന്‍സിയുടെ പേര് വിവരം – Geo Davis, Reg. No. G6/1908/12/543/EA, Chalakkudy Permit Issue ചെയ്തത് :- A4/562/2016-17 dtd. 02.02.2017 - 699.40 m2 ( 5 cottages എന്ന് രേഖപ്പെടുത്തി പെര്‍മിറ്റ് issue ചെയ്തിട്ടുണ്ട്. സെക്രട്ടറി ഒപ്പിട്ടിട്ടുണ്ട്.) Partial Completion of Two Building Drawing Site Plan + Building Plan – 97.23 + 99.61 = 196.84 m2 (2 Nos.) അപേക്ഷകന് , ലൈസന്‍സി, A.E, ഓവര്‍സിയര്‍ എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്. സൈറ്റ് പ്ലാന്‍ • സൈറ്റ് പ്ലാനില്‍ 5 + 3 Nos. Buildings വരച്ചിട്ടുണ്ട് • Area – 645 x 865 (5 Nos.) 732 x 864 (3 Nos.) • Building construction as per Permit A2 – 5169/16 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. • 2017 –ല്‍ പെര്‍മിറ്റ് നല്കിയ 2 കെട്ടിടങ്ങളാണ് പൂര്‍ത്തീകരിച്ച് നമ്പരിനായി നല്‍കിയതെന്ന് സഞ്ചയ സോഫ്റ്റ്വെയര് പ്രകാരം മനസ്സിലാകുന്നു. എന്നാല്‍ പെര്‍മിറ്റ് പ്ലാന്‍ (2017-ലെ) പ്രകാരം Location, Area വ്യത്യാസപ്പെട്ടിട്ടുണ്ട്. (പെര്‍മിറ്റ് പ്ലാന്‍ പ്രകാരം 5 കെട്ടിടങ്ങള്‍ 139.88 m2 വീതമാണ്). ലൈസന്‍സ് നമ്പര്‍ -1908/2012/543 EA എന്ന ലൈസന്‍സി (Geo Davis, Reg. No. G6/1908/12/543/EA, Chalakkudy) തെറ്റായി സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നു. • 196.84 Sq.M. completed as per KPBR Rules & Regulations എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ Certify ചെയ്തിട്ടുണ്ട്. (അസി. എഞ്ചിനീയര്‍ - Anish Sam Tharakan, Pen No. 876821). • 16.12.2022 –ല്‍ പൂര്‍ത്തീകരിച്ച രണ്ട് കെട്ടിടങ്ങള്‍ക്ക് 194 A, 194 B എന്നിങ്ങനെ നമ്പര്‍ നല്‍കിയിട്ടുണ്ട്.. പെര്‍മിറ്റ് പുതുക്കി നല്കുന്നതിനായുള്ള അപേക്ഷ ഫയല്‍ • 24.09.2021 –ലെ A2-5169/2016, A4-562/2017 എന്നിവ പ്രകാരം ലഭിച്ച പെര്‍മിറ്റുകള്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പുതിക്കി നല്‍കുന്നതിനുള്ള അപേക്ഷ . ഇതോടപ്പം • വാഗമണ്‍ വില്ലേജ് ഓഫീസറുടെ 09.03.2021 ലെ 376/21 നമ്പര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് . ടി സര്‍ട്ടിഫിക്കറ്റില്‍ KLA Rule 1964 പ്രകാരം വീട് വച്ച് താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പതിച്ചു നല്കിയ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. • 27.01.2023 –ലെ CTP Vigilance ന്റെ 685/2022 നമ്പര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ ഫയലുമായി ബന്ധപ്പെട്ട് 6 ശൂപാര്‍ശകള്‍ പറഞ്ഞിട്ടുണ്ട്. ആയവ ചുവടെ ചേര്‍ക്കുന്നു. 1. KPBR -2011 ചട്ടം 6(1)(XV), ചട്ടം 26(3) എന്നീ ചട്ടങ്ങളുടെ ലംഘനത്തോടെ പെര്‍മിറ്റ് അനുവദിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന് വിധേയമായി ഉചിത നടപടി സ്വീകരിക്കാവുന്നതാണ്. 2. പഞ്ചായത്തില്‍ ഫയലുകളില്‍ രേഖകളും കുറിപ്പുകളും ഇല്ലാത്തത് സംബന്ധിച്ചുള്ള വിശദീകരണം സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ്. 3. തെറ്റായി പെര്‍മിറ്റ് അനുവദിച്ച ചട്ടലംഘനങ്ങള്‍ ഉള്ള ബാക്കിയുള്ള 8 കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തുവാന്‍ പാടില്ല എന്ന് ഉടമസ്ഥനെ അറിയിക്കുവാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ്. 4. HILLI TERRAIN –ല്‍ ഉള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. 5. ഒരു കുന്നു യാതൊരു സാങ്കേതികമോ ശാസ്ത്രീയമോ ആയ പരിശോധനയോ പഠനമോ ഇല്ലാതെ ഇടിച്ചു നിരത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുവാന്‍ വനം, പരിസ്ഥിതി, റവന്യൂ മൈനിംഗ് & ജിയോളജി എന്നീ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണ്. 6. 22/02/2021 ലെ സ.ഉ (എം.എസ്)നം.61/2021/തസ്വഭവ സര്‍ക്കാര്‍ ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ ഇടയിലും സര്‍ക്കുലേറ്റ് ചെയ്യാവുന്നതാണ്. ടി ശുപാര്‍ശകള്‍ അംഗീകരിച്ച്, ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 13.02.2023 –ല്‍ തദ്ദേശസ്വയംഭരണ വകുപ്പ് R.A.3/74/2022/തസ്വഭവ പ്രകാരം പഞ്ചായത്തു ഡയറക്ടര്‍ക്ക് കത്ത് നല്കിയിട്ടുള്ളതാണ്. ടി കത്തില്‍ ശുപാര്‍ശ 4 പ്രകാരം Hilli Terrain ഉള്ള കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് (RD വകുപ്പ്) പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ശുപാര്‍ശ 5 പ്രകാരം വനം, പരിസ്ഥിതി, റവന്യു, വ്യവസായ വകുപ്പുകള്‍ അശാസ്ത്രീയമായി കുന്ന് ഇടിച്ചുനിരത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ നടപടി എടുക്കണമെന്നും കൂടാതെ ശുപാര്‍ശ 3 പ്രകാരം തെറ്റായി പെര്‍മിറ്റ് അനുവദിച്ച ചട്ടലംഘനങ്ങള്‍ ഉള്ള ബാക്കിയുള്ള 8 കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തുവാന്‍ പാടില്ല എന്ന് ഉടമസ്ഥനെ അറിയിക്കുവാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ് എന്ന നിര്ദ്ദേശത്തിന്മേല് 20/02/2023 ല്‍ ശ്രീ ബാബുരാജ് .പി. ആന്റണിക്ക് പെര്‍മിറ്റ് പുതുക്കി നല്കുവാന് കഴിയില്ല എന്നുള്ള വിവരം baburajpantony@gmail.com എന്ന വിലാസത്തില്‍ അന്നേ ദിവസം 17.27 ന് അയച്ചതായി അറിയിച്ചിട്ടുള്ളതും കത്തിന്റെ കോപ്പി ഫയലില്‍ സൂക്ഷിച്ചിട്ടുള്ളതുമാണ്. തീരുമാനം (16/03/2024) ചീഫ് ടൌണ്‍ പ്ലാനര്‍ വിജിലന്‍സിന്റെയും, ടൌണ്‍ പ്ലാനര്‍ വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് 13.02.2023 –ല്‍ നല്കിയ കത്തിന്മേലുള്ള ശുപാര്‍ശകള്‍ (നം.തസ്വഭവ-ആര്.എ3/74/2022-തസ്വഭവ) നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്(RD വകുപ്പ്), വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, റവന്യു വകുപ്പ്, വ്യവസായ വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുള്ളതിനാലും ശുപാര്‍ശ(3) പ്രകാരം തെറ്റായി പെര്‍മിറ്റ് അനുവദിച്ച് ചട്ടലംഘനങ്ങള്‍ ഉള്ള ബാക്കിയുള്ള 8 കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തുവാന്‍ പാടില്ല എന്ന ഉടമസ്ഥനെ അറിയിക്കുവാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതനുസരിച്ച് 20.02.2023 –ല്‍ സെക്രട്ടറി ഇ-മെയില്‍ മുഖേന ശ്രീ. ബാബുരാജ്. പി .ആന്റണി, പ്ലാവേലിപ്പറമ്പില്, കാട്ടിക്കര കുന്ന്, അഷ്ടമിച്ചിറ, തൃശ്ശൂര്‍-680731 എന്ന വിലാസത്തില്‍ അയച്ചിട്ടുള്ളതിനാലും ബഹു.പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം മറി കടന്ന് തീരുമാനമെടുക്കാന്‍ ഉപജില്ലാ അദാലത്ത് സമിതിക്ക് അധികാരമില്ലാത്തതിനാലും ശ്രീ. ബാബുരാജ്. പി. ആന്റണിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ ജില്ലാ അദാലത്ത് സമിതി മുഖേന സംസ്ഥാനതല അദാലത്തു സമിതിയുടെ പരിഗണനയ്ക്കായി ശുപാര്‍ശ ചെയ്ത് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-21 16:34:41
ശ്രീ. ബാബുരാജ് .പി. ആൻ്റണി നൽകിയ പരാതി ജില്ലാ സമിതി പരിശോധിച്ചതിൽ ചീഫ് ടൌൺ പ്ലാനിംഗ് വിജിലൻസിൻ്റെ 27.01.2023 ലെ CTPVIG/685/22-ാം നമ്പർ റിപ്പോർട്ടിലെ ശൂപാർശകളിലെ റിപ്പോർട്ടുകൾ അംഗീകരിച്ച് ബഹു. പ്രിൻസിപ്പൽ സെക്രട്ടറി 13.02.2023 ൽ തസ്വഭവ-ആർ.എ3/74/2022- തസ്വഭവ പ്രകാരമുള്ള ബഹു. പഞ്ചായത്ത് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുള്ളതാണ്. റിപ്പോർട്ടിലെ ശുപാർശ 3 പ്രകാരം തെറ്റായി പെർമിറ്റ് അനുവദിച്ച ചട്ടലംഘനങ്ങൾ ഉള്ള ബാക്കിയുള്ള 8 കെട്ടിടങ്ങളുടെ നിർമ്മാണം നടത്തുവാൻ പാടില്ലെന്ന് ഉടമസ്ഥനെ അറിയിക്കുവാൻ സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ് എന്നത് പ്രകാരം സെക്രട്ടറി 20.02.2023 ൽ ശ്രീ ബാബുരാജ്. പി. ആൻ്റണിയ്ക്ക് പെർമിറ്റ് പുതുക്കി നൽകുവാൻ കഴിയില്ലെന്നുള്ള വിവരം baburajpantony@gmail.com എന്ന വിലാസത്തിൽ അന്നേ ദിവസം 17.27 (24 മണിക്കൂർ) ന് അയച്ചതായി അറിയിച്ചിട്ടുള്ളതാണ്. കൂടാതെ ബഹു. പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ടൌൺ പ്ലാനർ വിജിലൻസിൻ്റെ റിപ്പോർട്ട് അംഗീകരിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് കൊടുത്തിട്ടുള്ള നിർദ്ദേശം പുനഃപരിശോധന നടത്തി നീതി നടപ്പിലാക്കി തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ടി ഉത്തരവ് പുനഃപരിശോധിക്കുവാനുള്ള അധികാരം ജില്ലാ അദാലത്ത് സമിതിയ്ക്ക് ഇല്ലാത്തതിനാൽ ശ്രീ. ബാബുരാജ്. പി. ആൻ്റണി നൽകിയ അപേക്ഷ സംസ്ഥാന തല അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് സമിതി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-07 12:05:11
Please see the attachment
Attachment - State Final Advice: