LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P Pribena Krishnaprabha, Panthakkapara, Eruvatti,
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 14:33:01
53,/03-2024 DT. 12/03/2024 (പിണറായി ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ലഭ്യമായ ശ്രീമതി പ്രിബീന, കൃഷ്ണപ്രഭ, പന്തക്കപ്പാറ, എരുവട്ടി, എന്നവരുടെ, പിണറായി ഗ്രാമപഞ്ചായത്ത് 2015 പെർമിറ്റ് അനുവദിക്കുകയും ആയത് 2018 ല്‍ പുതുക്കുകയും ചെയ്തിട്ടുള്ള, എന്റെ വീട് നിര്മാകണം ക്രമവൽക്കരണത്തിനുള്ള അപേക്ഷ 22 നവംബർ 2021 ന് പിണറായി ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ സ്ഥലം CRZ പരിധിയിൽ വരുന്നതായി കാണുന്നതും അതിനാൽ വില്ലേജ് ഓഫീസിൽ നിന്നും FMB സ്കെച്ച് ഹാജരാക്കേണ്ടതാണ് എന്നും അഞ്ച് മാസത്തെ കാലതാമശേഷമാണ് മറുപടി വന്നത്. തുടർന്ന് FMB സ്കെച്ച് വില്ലേജ് ഓഫീസ് മുഖാന്തരം സമർപ്പിച്ചു. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിച്ച എഫ് എം ബി സ്കെച്ച് പ്രകാരം സർവ്വേ നമ്പർ 194/147ൽ ഉൾപ്പെട്ട അപേക്ഷകന്റെ വീട് നിർമ്മാണം നടത്തിയ സ്ഥലം CZMP യുമായി താരതമ്യം ചെയ്യുമ്പോൾ CRZ മേഖലയിൽ ഉൾപ്പെടുന്നില്ല എന്നും ആയതിനാൽ മേൽ അപേക്ഷയിൽ വീട് നിർമ്മാണത്തിന് CRZ ക്ലിയറൻസ് ആവശ്യമില്ല എന്നുംമെമ്പര് സെക്രട്ടറി KCZMA ജില്ലാ തല കമ്മിറ്റി കണ്ണുര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ പിന്നെയും രണ്ടുമാസത്തെ കാലതാമസത്തിനു ശേഷം വന്ന കത്ത് പ്രകാരം പുതിയ നിയമമനുസരിച്ച് 45468 രൂപ അടിയന്തരമായി അടക്കണമെന്നും എന്നാൽ മാത്രമേ മേൽ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും അറിയിക്കുകയുണ്ടായി. രണ്ടുപ്രാവശ്യം ബിൽഡിംഗ് പെർമിറ്റ് അനുവദിച്ച സ്ഥലം ആവശ്യമില്ലാത്ത സംശയത്തിന്റെ കാരണത്താൽ CRZ ലെക്ക് മാറ്റുകയും 2021ൽ സമർപ്പിച്ച അപേക്ഷയ്ക്ക് ഇത്രയും കാലതാമസം വരുത്തി 2024 ൽ തീർപ്പു കൽപ്പിച്ചത് പിണറായി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ആയതിനാൽ ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ഭീമമായ ഫീ മാറ്റി ഞാൻ അപേക്ഷിച്ച തീയതി പ്രകാരമുള്ള തുക ഫീ ആയി അനുവദിക്കണമെന്നും കെട്ടിടം നമ്പർ എത്രയും വേഗം അനുവദിച്ചു തരണം എന്നുമുള്ള പരാതിയിൽ, അപേക്ഷകയെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. 01/06/2015 ലെ A3-2380/15 പ്രകാരം 140.86 ച. മീ. വിസ്തീർണ്ണം ഉള്ള വാസ ഗൃഹ നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചതായി കാണുന്നു. ആയത് 31/05/2021 വരെ ദീർഘിപ്പിച്ച് നൽകിയതായും കാണുന്നു. അനുവദിച്ച പെർമിറ്റിൽ നിന്നും വ്യതിചലിച്ച് അധിക നിർമ്മാണം നടത്തിയതിനാൽ 22/11/2021ന് 8064/2021 ഫയല്‍ നമ്പറായി അപേക്ഷക ക്രമവല്ക്കപരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതായും കാണുന്നു. ആയതിനുശേഷം ഫയൽ നിരസിക്കപ്പെട്ടതിനെ തുടർന്ന് 27/07/2022 നും പിന്നീട് 19/07/2023 നും ഫയൽ പുന:സമർപ്പിച്ചിട്ടു ള്ളതായും കാണുന്നു. 2. മേൽ അപേക്ഷയില്‍ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ റി. സ. 194 ന്റെ ഒരു ഭാഗം NDZ മേഖലയിൽ ഉൾപ്പെടുന്നതിനാൽ വില്ലേജ് ഓഫീസിൽ നിന്നും FMB സ്കെച്ച് ഹാജരാക്കിയത് പ്രകാരം അപേക്ഷ 01/09/2023ന് കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി കണ്ണൂരിലേക്ക് അയക്കുകയും 28/11/2023 ലെ LSGD/JD/KNR/4598/2023-PLG-2 പ്രകാരം പിണറായി വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിച്ച FMB പ്രകാരം പിണറായി ഗ്രാമപഞ്ചായത്തിലെ പിണറായി വില്ലേജ് പിണറായി അംശം റി. സ. 194/147 ൽ ഉൾപ്പെട്ട അപേക്ഷകന്റെ വീട് നിർമ്മാണം നടത്തിയ പ്ലോട്ട് CZMP യുമായി താരതമ്യം ചെയ്യുമ്പോൾ CRZ മേഖലയിൽ ഉൾപ്പെടുന്നില്ല. ആയതിനാൽ മേൽ അപേക്ഷയിൽ വീട് നിർമ്മാണത്തിന് ക്ലിയറൻസ് ആവശ്യമില്ല എന്ന വിവരം അറിയിച്ചിട്ടുണ്ട്. 3. മേൽപ്രകാരം നിരസിക്കപ്പെട്ട്, അപേക്ഷകൻ പുനർ സമർപ്പിക്കപ്പെട്ട അപേക്ഷകൾ എല്ലാം തന്നെ മേല്‍ സൂചിപ്പിച്ച പ്രകാരം CRZ ക്ലിയറൻസുമായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരിൽ വന്ന സംശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ആയത് അപേക്ഷകന്റെ ഭാഗത്തുള്ള വീഴ്ച അല്ലെന്നും കമ്മിറ്റി വിലയിരുത്തി. 4. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 31/03/2023 ലെ 85/2023/LSGD ഉത്തരവ് പ്രകാരം 10/04/2023 തീയതി മുതൽ പെർമിറ്റ് ഫീസ് പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിൽ റെഗുലറൈസേഷൻ ഫീസ് ആയി 227.34 X 100 X 2 = 45468/- രൂപ അടവാക്കുന്നതിനായി അപേക്ഷകക്ക് നോട്ടീസ് നൽകിയതായും കാണുന്നു എന്നാൽ മേൽ വിഷയം പരിശോധിച്ചതിൽ 06/05/2023 GO(Ms)No.107/2023/LSGD ഉത്തരവ് പ്രകാരം ക്രമവൽക്കരണ ഫീ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. ആയതുപ്രകാരം 09/04/20023 വരെ ഓൺലൈനിൽ ആയോ ഓഫ് ലൈനിൽ ആയോ സമർപ്പിച്ച അപേക്ഷകൾക്ക് പഴയനിരക്ക് ബാധകമായിരിക്കും എന്ന് ബഹു: സർക്കാർ വ്യക്തത വരുത്തിയിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർ 22/11/2021, 27/07/2022 തീയതികളിൽ സമർപ്പിച്ച അപേക്ഷകൾ പ്രകാരം ആയതിനായി പരിഗണിക്കേണ്ടതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു ആയത് പ്രകാരംഫീ ഈടാക്കി വീട്ടു നമ്പര്‍ അനുവതിക്കുന്നതിനവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. കൂടാതെ അപേക്ഷക പരാതിയിൽ സൂചിപ്പിച്ച ഫയലിൽ മേൽ മറുപടി നൽകുന്നതിലും, തീരുമാനം എടുക്കുന്നതിനും വന്നിട്ടുള്ള കാലതാമസം ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതിനു വേണ്ടി ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദ്ദേശം നൽകുന്നതിനുള്ള നടപടിയും സ്വീകരിക്കേണ്ടതാണെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും കമ്മിറ്റി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-05-13 15:21:42
implemented(Secretary:s letter attached)