LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാലത്തിങ്കൽ വീട്, കാട്ടൂർ പി ഒ
Brief Description on Grievance:
Permit reg application
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:49:45
അടുത്ത യോഗത്തില്‍ പരിഗണിക്കുവാന്‍ തീരുമാനിച്ചു.
Escalated made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-25 17:54:32
1.9 സെന്റ് സ്ഥലത്ത് രണ്ടു നിലകളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിെനെ 22/04/2005 ലെ Go (Rt) No 16 27/ 2005/LSGD - പ്രകാരം റഗുലറൈസേഷൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം നിലക്ക് നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും രണ്ടു നിലകെട്ടിടത്തിന് റഗുലറൈസേഷൻ അനുമതി ഉള്ളതിനാൽ രണ്ടാം നിലക്കും നമ്പർ അനുവദിക്കണമെന്നും ആവശ്യ പ്പെട്ടിട്ടുള്ളത് പരിശോധിച്ചു. സ്ഥല പരിശോധന നടത്തിയതിൽ രണ്ടാം നിലയിൽ പില്ലറുകൾ നിർമ്മിച്ച് സ്ട്രക്ചർ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതായി കാണുന്നു. നിലവിൽ KP BR നു വിധേയമായല്ല നിർമ്മാണം . എന്നാൽ 2000 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം റഗുലറൈസ് ചെയ്യാൻ ഉത്തരവുള്ളതിനാൽ നമ്പർ അനുവാദിക്കാൻ സർക്കാർ അനുമതി ഉണ്ടാവണമെന്ന അപേക്ഷകന്റെ ആവശ്യം പരിഗണിച്ച് അപേക്ഷ ജില്ലാ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:14:53
മേല്‍ പരാതി കാട്ടൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 6 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. 1.9 സെന്റ് സ്ഥലത്ത് രണ്ടു നിലകളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് 22/04/2005 ലെ G.O.(Rt)No. 1627/2005/LSGD പ്രകാരം റഗുലറൈസേഷൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം നിലക്ക് നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും രണ്ടു നില കെട്ടിടത്തിന് റഗുലറൈസേഷൻ അനുമതി ഉള്ളതിനാൽ രണ്ടാം നിലക്കും നമ്പർ അനുവദിക്കണമെന്നും സംബന്ധിച്ച പരാതിയില്‍ സ്ഥല പരിശോധന നടത്തിയതിൽ രണ്ടാം നിലയിൽ പില്ലറുകൾ നിർമ്മിച്ച് സ്ട്രക്ചർ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതായി കാണുന്നുവെന്നും, നിലവിൽ KPBR നു വിധേയമായല്ല നിർമ്മാണം എന്നും, എന്നാൽ 2000ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം റഗുലറൈസ് ചെയ്യാൻ ഉത്തരവുള്ളതിനാൽ നമ്പർ അനുവദിക്കാൻ സർക്കാർ അനുമതി ഉണ്ടാവണമെന്ന അപേക്ഷകന്റെ ആവശ്യം പരിഗണിച്ച് അപേക്ഷ ജില്ലാ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. 22.04.2005 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോമ്പൗണ്ടിങ്ങ് ഫീ 1500/- രൂപ പരാതിക്കാരന് അടവാക്കിയിട്ടുണ്ടോ, പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന OP No. 6615/2000 നമ്പര്‍ കേസിലെ തീര്‍പ്പെന്താണ്, 22.04.2005 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്ത് നല്‍കാവുന്നതാണോ, 2005 ല്‍ കെട്ടിടം റഗുലറൈസ് ചെയ്ത ഫയല്‍ പരിശോധിച്ചിട്ടുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് സെക്രട്ടറിയുടെ വിശദീകരണം സഹിതം വിശദവും വ്യക്തവും ആയ റിപ്പോര്‍ട്ട് ഉപജില്ലാ സമിതിയുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കുന്നതിന് ഉപജില്ലാ സമിതി (6) കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Interim Advice:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-05-06 12:48:33
മേല്‍ പരാതി കാട്ടൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 6 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. 1.9 സെന്റ് സ്ഥലത്ത് രണ്ടു നിലകളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് 22/04/2005 ലെ G.O.(Rt)No. 1627/2005/LSGD പ്രകാരം റഗുലറൈസേഷൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം നിലക്ക് നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും രണ്ടു നില കെട്ടിടത്തിന് റഗുലറൈസേഷൻ അനുമതി ഉള്ളതിനാൽ രണ്ടാം നിലക്കും നമ്പർ അനുവദിക്കണമെന്നും സംബന്ധിച്ച പരാതിയില്‍ സ്ഥല പരിശോധന നടത്തിയതിൽ രണ്ടാം നിലയിൽ പില്ലറുകൾ നിർമ്മിച്ച് സ്ട്രക്ചർ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതായി കാണുന്നുവെന്നും, നിലവിൽ KPBR നു വിധേയമായല്ല നിർമ്മാണം എന്നും, എന്നാൽ 2000ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം റഗുലറൈസ് ചെയ്യാൻ ഉത്തരവുള്ളതിനാൽ നമ്പർ അനുവദിക്കാൻ സർക്കാർ അനുമതി ഉണ്ടാവണമെന്ന അപേക്ഷകന്റെ ആവശ്യം പരിഗണിച്ച് അപേക്ഷ ജില്ലാ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രസ്തുത പരാതി 05.03.2024 തീയതിയില്‍ കൂടിയ ജില്ലാ സമിതി പരിശോധിച്ചിരുന്നു. 22.04.2005 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോമ്പൗണ്ടിങ്ങ് ഫീ 1500/- രൂപ പരാതിക്കാരന് അടവാക്കിയിട്ടുണ്ടോ, പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന OP No. 6615/2000 നമ്പര്‍ കേസിലെ തീര്‍പ്പെന്താണ്, 22.04.2005 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്ത് നല്‍കാവുന്നതാണോ, 2005 ല്‍ കെട്ടിടം റഗുലറൈസ് ചെയ്ത ഫയല്‍ പരിശോധിച്ചിട്ടുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് സെക്രട്ടറിയുടെ വിശദീകരണം സഹിതം വിശദവും വ്യക്തവും ആയ റിപ്പോര്‍ട്ട് ഉപജില്ലാ സമിതിയുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കുന്നതിന് ഉപജില്ലാ സമിതി (6) കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. ഉപജില്ലാ സമിതി (6) കണ്‍വീനറും, കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടും അദാലത്തില്‍ ഹാജരായി. സ്ഥലത്ത് പോയി അന്വേഷിച്ചതില്‍ നിന്നും ഇരുനില സ്ട്രക്ചര്‍ ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ താഴത്തെ നിലയ്ക്ക് 13/805 നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും രണ്ടാം നില നിലവില്‍ പില്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ടെന്നും എന്നാല്‍ വശങ്ങളിലെ ചുമര് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല എന്നും, നിലവില്‍ കെ.പി.ബി.ആര് ന് വിധേയമായല്ല നിര്‍മ്മാണം എന്നും, 2000 ന് മുമ്പ് പ്രസ്തുത ബില്‍ഡിങ്ങ് രണ്ടാംനില നടത്തിയതിന്റെ രേഖകളൊന്നും ലഭ്യമല്ല എന്നുമാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കാട്ടൂർ വില്ലേജിൽ സർവ്വേ നമ്പർ 373/3 എന്ന സ്ഥലത്ത് നിയമവിരുദ്ധമായി പണിതിട്ടുള്ള വാണിജ്യാവശ്യത്തിനുള്ള ഇരുനില കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് കാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അനുമതി നൽകിക്കൊണ്ട് 22.04.2005 തീയതിയിൽ G.O(Rt) No. 1627/2005/LSGD നമ്പർ പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് കാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-06 13:05:18
മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മെയില്‍ അയച്ചുകൊടുത്തിട്ടുണ്ട്.