LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9846272102
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:13:25
നവകേരള സദസ്സില്‍ ശ്രീ. സി.കെ. ഗോപിനാഥൻ & സി.കെ ഹരീന്ദ്രൻ, ചിറ്റിലങ്ങാട്ട് കളം , കൂറ്റനാട് പി.ഒ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവർ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദേവലോകം ബീയർ & വൈൻ പാർലർ കെട്ടിടത്തനോട് ചേർന്ന് A2 കാറ്റഗറിയിലുള്ള അനുബന്ധകെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി സമർപ്പിച്ചിരുന്ന അപേക്ഷയിൽ ന്യൂനതകൾ ചൂണ്ടി കാണിച്ചുകൊണ്ട് അപേക്ഷകന് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നതാണ് എന്നും അംഗീകൃത പെർമിറ്റിൽ നിന്നും നിർമ്മാണ വിസ്തൃതിയിൽ വർദ്ധനവ് വന്നത് ഉൾപ്പെടുത്തി അപേക്ഷകൻ സമർപ്പിച്ച പ്ലാനിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടികൊണ്ട് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ് എന്നും കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള കാലതാമസം വന്നത് കൊണ്ടാണ് അപേക്ഷകൻ നവകേരള സദസ്സിൽ നിവേദനം സമർപ്പിച്ചിട്ടുള്ളത് എന്നും ബോധ്യപ്പെട്ടു. മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ന്യൂനതകൾ പരിഹരിച്ച് പ്ലാനും അനുബന്ധ രേഖകളും പുന: സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും കൂടാതെ നിലവിലുള്ള കെട്ടിടത്തിന്റെ വിസ്തൃതിയിൽ പഞ്ചായത്തിലെ അസ്സസ്മെന്റ് രജിസ്റ്റർ പ്രകാരമുള്ള വിസ്തൃതിയിൽ ഉള്ള വ്യത്യാസം കെട്ടിടം അളന്ന് തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നതിനും ആവശ്യമായ തിരുത്തൽ വരുത്തുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് യോഗം തീരുമാനിച്ചു. അപേക്ഷകന് അപാകതകള്‍ പരിഹരിച്ച് പുതുക്കിയ പ്ലാനുകള്‍ സമര്പ്പി ക്കുന്ന മുറക്ക് പരിശോധിച്ചു കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനു സെക്രടറിക്ക് നിര്ദേുശം നല്കി.
Escalated made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-21 17:28:54
സെക്രട്ടറിക്ക് നല്കിയ നിര്‍ദേശ പ്രകാരം വിവരം അപേക്ഷകന് നൽ കുകയും അപേക്ഷകൻ പുതുക്കിയ പ്ലാൻ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തതാണ് ആയതിൽ വീണ്ടും ചില അപാകതകൾ ചൂണ്ടയികാട്ടി അപേക്ഷകനെ അറിയിച്ചതാണ് ആയതിൽ 2 എണ്ണം ഒഴികെ പൂർണ്ണമായും അപേക്ഷകൻ സരിയാക്കിയറ്റുള്ളതാണെന്നു സെക്ര റ്ററി അറിയിച്ചു താഴെ പറയുന്ന അപാകതകളാണ് നിലവിൽ ഉള്ളത് 1. C14/2024 dtd 11.0124 Fire NOC Renewal certificate G+2 (3 FLOOR) 10.22 metre HEIGHT 2844.20 M2 കെട്ടിടമാണ് സമർപ്പിച്ചിരിക്കുന്നത് സർവേ നമ്പർ 28/3,4,6, കാണുന്നതു നിലവിൽ സമർപ്പിച്ച പ്ലാൻ പ്രകാരം നിലകൾ G+3(4 FLOOR) HEIGHT 14.69 metre സർവ്വേ നമ്പർ 28/3,4,6,7,8,9 എന്നിങ്ങനെയാണ് കാണുന്നത് ആയതു ശരിയായി സമർപ്പിക്കേണ്ടതുണ്ട് 2.5. KPBR RULE 77, 78 പ്രകാരമുള്ള SOLAR സംവിധാനങ്ങൾ ക്രമപ്പെടുത്തേണ്ടതുണ്ട് ( CALCULATION ഉൾപെടുത്തേണ്ടതാണ് ) ഫയർ എൻഓസി സംബന്ധിച്ച ഫീസ് ആദ്യവാക്കിയിട്ടുണ്ടെന്നും ആയത് പ്രവര്‍ത്തികൾ അന്തിമ ഘട്ടത്തിൽ ആണെന്നും അപേക്ഷകൻ അറിയിച്ചു എന്നാൽ സോളാർ പാനെൽ സംബന്ധിച്ച് kseb നിർദേശം നല്കിയത്തിനേക്കാൾ ഉള്ള കപ്പാസിറ്റി യുള്ള പേനാലുകള് സ്ഥാപിച്ചിട്ടുണ്ട് എന്ന് അപേക്ഷകൻ അറിയിച്ചിട്ടുണ്ട് എന്നാൽ അസിസ്റ്റൻറ് എഞ്ചിനീയർ റൂഫിന്റെ പകുതി ഭാഗം മുഴുവനായും പാനൽ സ്ഥാപിക്കണമെന്ന് നിർബന്ധം പിടിക്കുകയാണ് . ജില്ല ആദാലത്തിലേക്ക് എസകലേറ്റ് ചെയ്യണമെന്ന് അപേക്ഷകൻ ആവശ്യപ്പെടുകയുണ്ടായി മേൽ സാഹചര്യത്തിൽ ഫയൽ എസകലേറ്റ് ചെയ്യുന്നു
Attachment - Sub District Escalated:
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 5
Updated on 2024-03-25 13:17:08
ശ്രീ. സി.കെ. ഗോപിനാഥൻ & ശ്രീ.സി.കെ ഹരീന്ദ്രൻ, ചിറ്റിലങ്ങാട്ട് കളം , കൂറ്റനാട് പി.ഒ, നാഗലശ്ശേരി എന്നവർ കൂറ്റനാട് ടൌണിൽ നടത്തി വരുന്ന ദേവലോകം എന്ന ബാർ അറ്റാച്ഡ് ഹോട്ടൽ ഫോർ സ്റ്റാർ കാറ്റഗറിയിലേക്ക് ഉയർത്തുന്നതിനായി നിർമ്മിച്ച കെട്ടിടത്തിന് നമ്പർ ലഭ്യമായില്ലെന്നത് സംബന്ധിച്ച പരാതി ജില്ലാതല അദാലത്ത് സമിതി പരിഗണിച്ചു. ടി കെട്ടിടനിർമ്മാണത്തിന് 2018 ൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കുകയും 2021 ൽ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ആയതിൻമേൽ പെർമിറ്റിൽ നിന്ന് അധികരിച്ച് നിർമ്മാണം നടത്തിയതുൾപ്പെടെയുള്ള അപാകതകൾ ചൂണ്ടി കാണിച്ച് പഞ്ചായത്ത് അധികൃതർ കത്ത് നിൽകിയിട്ടുള്ളതുമാണ്. കോവിഡ് കാലഘട്ടത്തിൽ സ്ഥാപനം അടച്ചുപൂട്ടിയതിനാലും മറ്റ് സാമ്പത്തികബുദ്ധിമുട്ടിനാലും ടി അപാകതകളെല്ലാം പരിഹരിച്ച് 2023 ലാണ് പ്ലാൻ പുന:സമർപ്പിച്ചുത്. കെട്ടിടനിർമ്മാണ പെർമിറ്റ് കാലവധി കഴിയുകയും ആയത് പുതുക്കിയിട്ടില്ലാത്തിനാലും നിർമ്മിച്ച കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും ക്രമവൽക്കരിക്കേണ്ടതാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ടായിരുന്നു. ആയത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അനധികൃതമായി നിർമ്മിച്ച കെട്ടിടഭാഗത്തിന് മാത്രം ക്രമവൽക്കരണ ഫീസ് ഈടാക്കി കെട്ടിടനമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. മാത്രമല്ല ടൂറിസം, എക്സൈസ് വകുപ്പുകളിൽ നിന്ന് അനുമതി നേടിയെടുക്കുന്നതിന് കെട്ടിടനമ്പർ നിർബന്ധമാണ്, സ്ഥലത്തിനും കെട്ടിടത്തിനുമായി ഭീമമായ തുക ചെലവഴിച്ചിട്ടുണ്ടെന്നും നിയമപ്രകാരം മറ്റെന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും പരാതിയിൽ പറയുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദേവലോകം ബീയർ & വൈൻ പാർലർ കെട്ടിടത്തിനോട് ചേർന്ന് A2 കാറ്റഗറിയിലുള്ള അനുബന്ധകെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി സമർപ്പിച്ചിരുന്ന അപേക്ഷയിൽ, അംഗീകൃത പെർമിറ്റിൽ നിന്നും നിർമ്മാണ വിസ്തൃതിയിൽ വർദ്ധനവ് വന്നത് ഉൾപ്പെടുത്തി അപേക്ഷകൻ സമർപ്പിച്ച പ്ലാനിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടികൊണ്ട് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ന്യൂനതകളും അപേക്ഷയിലെ മറ്റ് ന്യൂനതകളും പരിഹരിച്ച് പ്ലാനും അനുബന്ധ രേഖകളും പുന: സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിച്ചിട്ടുള്ളതും അപേക്ഷകൻ പുതുക്കിയ പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചതിൽ വീണ്ടും ചില അപാകതകൾ ചൂണ്ടികാട്ടി അപേക്ഷകനെ അറിയിച്ചിട്ടുള്ളതുമാണ്. ആയതിൽ 1. C14/2024 dtd 11.0124 Fire NOC Renewal certificate G+2 (3 FLOOR) 10.22 metre HEIGHT 2844.20 M2 കെട്ടിടമാണ് സമർപ്പിച്ചിരിക്കുന്നത് സർവേ നമ്പർ 28/3,4,6, കാണുന്നതു നിലവിൽ സമർപ്പിച്ച പ്ലാൻ പ്രകാരം നിലകൾ G+3(4 FLOOR) HEIGHT 14.69 metre സർവ്വേ നമ്പർ 28/3,4,6,7,8,9 എന്നിങ്ങനെയാണ് കാണുന്നത് ആയതു ശരിയാക്കി സമർപ്പിക്കേണ്ടതുണ്ട്. 2.5. KPBR RULE 77, 78 പ്രകാരമുള്ള SOLAR സംവിധാനങ്ങൾ ക്രമപ്പെടുത്തേണ്ടതുണ്ട് (CALCULATION ഉൾപെടുത്തേണ്ടതാണ് ) ഒഴികെ പൂർണ്ണമായും അപേക്ഷകൻ പരിഹരിച്ചിട്ടുള്ളതാണെന്നന്നും സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവർ അറിയിച്ചു. ഫയർ എൻഒസി സംബന്ധിച്ച് ഫീസ് അടവാക്കിയിട്ടുണ്ടെന്നും ആയത് പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണെന്നും എന്നാൽ സോളാർ പാനൽ സംബന്ധിച്ച് കൃത്യമായ നിർദ്ദേശം പഞ്ചായത്ത് അധികൃതർ നൽകിയില്ലെന്നും എങ്കിലും കെഎസ്ഇബിയുടെ നിർദേശത്തിലധികം കപ്പാസിറ്റിയുള്ള പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്നാം നിലയുടെ ഫയർ ഫൈറ്റിംഗ് സംവിധാനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാമെന്നും അതുവരെ മൂന്നാം നില ഉപയോഗിക്കാതിരിക്കാമെന്നും സോളാർ പാനലിന്റെ കാൽക്കുലേഷനിൽ കുറവുകൾ പരിഹരിക്കാമെന്നും എല്ലാമുള്ള സത്യവാങ്മൂലം സ്വീകരിച്ചും ടൂറിസം, എക്സൈസ് വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കുന്നതിന് രണ്ട് മാസം സമയമെടുക്കുമെന്നത് പരിഗണിച്ചും കെട്ടിടനമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിക്കാരൻ അഭ്യർത്ഥിച്ചു. 5% കണക്റ്റഡ് ലോഡ് സജ്ജീകരിക്കണമെന്നതാണ് 50% റൂഫ് ഏരിയ കവർ ചെയ്യണമെന്ന് പുതുക്കിയ റൂളിൽ പറഞ്ഞിട്ടുള്ളതെന്നും എത്ര കറണ്ട് ഉൽപ്പാദിക്കണമെന്നത് സംബന്ധിച്ച് റൂളിൽ അവ്യക്തത ഉണ്ടെന്നും കെഎസ്ഇബിയുടെ നിർദേശത്തിലധികം കപ്പാസിറ്റിയുള്ള പാനാലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അപേക്ഷകൻ അറിയിച്ചത് പരിഗണിക്കാവുന്നതും മൂന്നാംനില പരിഗണിക്കണമെങ്കിൽ ഫൈനൽ ഫയർ എൻഒസി ആവശ്യമാണെന്നും ജില്ലാ ടൌൺ പ്ലാനർ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തിനോട് യോജിക്കുന്നുണെങ്കിലും പുന:സമർപ്പിച്ച പ്ലാനിൽ റൂഫ് ഹൈറ്റിൽ വ്യത്യാസം ഉള്ളതായി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ സൈറ്റ് പ്ലാനും സൈറ്റും പരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. മേൽ സാഹചര്യത്തിൽ ജില്ലാടൌൺ പ്ലാനർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ,ബന്ധപ്പെട്ട ഐവിഒ എന്നിവരടങ്ങുന്ന ടീം തൊട്ടടുത്ത സൌകര്യപ്രദമായ ദിവസം സ്ഥല പരിശോധന നടത്തുന്നതിനും പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. കൂടാതെ കെട്ടിടനിർമ്മാണ പെർമിറ്റ് അധികരിച്ച് നടത്തിയ അനധികൃത നിർമ്മാണം, കെട്ടിടക്രമവൽക്കരണം എന്നിവയിൻമേൽ നിലവിലെ കെപിബിആർ ചട്ടം പാലിച്ച് നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 3
Updated on 2024-04-06 11:42:36
ജില്ലാടൌൺ പ്ലാനർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, ഐവിഒ എന്നിവരടങ്ങുന്ന ടീമിന്റെ സ്ഥല പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക്, തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിരിക്കുന്നു.