LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
താഴെപറമ്പത്ത്, രയരങ്ങോത്ത്, വടകര
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 15:21:37
പരാതിയും ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. Small Plot വിഭാഗത്തില്‍ പെടുന്ന 45സ്ക്വയര്‍ മീറ്റര്‍ Buildup area ഉള്ള വീടിന് പഞ്ചായത്ത് റോഡുമായി നിശ്ചിത അകലം പാലിക്കാത്തതു കാരണമാണ് പഞ്ചായത്ത് നമ്പര്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ സമിതിയുടെ പരിശോധനയില്‍ മേല്‍ റോഡ് നോട്ടിഫൈഡ് വിഭാഗത്തില്‍ വരാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തി. അങ്ങനെയാണെങ്കില്‍ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 220(ബി) ബാധകമാക്കേണ്ടതില്ല. മാത്രവുമല്ല. Small Plot വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മറ്റു റോഡുകളില്‍ നിന്നും പാലിക്കേണ്ട അകലത്തിലും ഇളവ് അനുവദിക്കാവുന്നതാണ്. മേല്‍ വസ്തുതകള്‍ പരിഗണിച്ചുകൊണ്ട് അപേക്ഷ സെക്രട്ടറി പരിശോധിക്കുന്നതിനും, ആയതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 14:35:48
സൈറ്റ് വീണ്ടും പരിശോധിച്ച് സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ആയത് പ്രകാരം KPBR 2019 റൂള്‍ 23(2) പ്രകാരം വിജ്ഞാപനം ചെയ്യാത്ത റോഡില്‍ നിന്ന് പാലിക്കേണ്ട മിനിമം സെറ്റ് ബാക്ക് രണ്ട് മീറ്റര്‍ വേണ്ട സ്ഥാനത്ത് 1.6 മീറ്റര്‍ മാത്രമേ ലഭിക്കുന്നുളളൂ. അതേ പോലെ പ്ലോട്ടിന്റെ വടക്ക് ഭാഗത്തുളള ഫുട്ട് പാത്തില്‍ നിന്ന് ആവശ്യമായ ഒന്നര മീറ്റര്‍ സെറ്റ് ബാക്ക് വേണ്ട സ്ഥാനത്ത് ഒരു മീറ്റര്‍ മാത്രമേ ലഭ്യാമുവുളളൂ. മേല്‍ അപാകതകള്‍ പരിഹരിക്കാനാനശ്യപ്പെട്ട് അപേക്ഷകക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി. ഈ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 14:36:51