LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIPURATH HOUSE AMBALATHUKULANGARA CHELANNUR POST KOZHIKODE 673616
Brief Description on Grievance:
REMOVAL OF ILLEGAL CONSTRUCTION
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 71
Updated on 2025-12-31 12:05:49
അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ശ്രീമതി അജിത കുറ്റിപ്പുറത്ത് എന്നവരുടെ പരാതി പരിശോധിച്ചു. ശ്രീ ശശീന്ദ്രൻ പി പുതിയേടത്ത് ചേളന്നൂർ പി ഓ എന്നയാളുടെ ഉടമസ്ഥതയിലുള്ള 15/193 നമ്പർ കെട്ടിടത്തോട് ചേർന്ന് ഗ്രൌണ്ട് ഫ്ലോർ ഭാഗത്ത് ഷീറ്റുപയോഗിച്ച് നിർമ്മാണം നടത്തിയത് പരാതിക്കാരൻ്റെ ഭൂമിയോട് ചേർന്നാണെന്നും മഴക്കാലത്ത് ഷീറ്റിൽ നിന്നുള്ള വെള്ളം പരാതിക്കാരൻ്റെ മതിലിലേക്ക് പതിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമായാണ് പരാതിയിൽ വ്യക്തമാക്കുന്നത് ഉപജില്ലാ സ്ഥിരം സമിതി അദാലത്തിൽ പരാതിക്കാരന് വേണ്ടി ശ്രീ സതീഷ്കുമാർ (H/o ശ്രീമതി അജിത), ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് എഞ്ചിനിയർ സെക്ഷൻ ക്ലർക്ക് എന്നിവർ ഹാജരാവുകയുണ്ടായി. പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ കെട്ടിടത്തിലെ അനധികൃത നിർമ്മാണം കണ്ടെത്തിയതിനാൽ ആയത് പൊളിച്ച് മാറ്റുന്നതിന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 18/12/2025 തിയ്യതിയിൽ ശ്രീ ശശീന്ദ്രൻ പുതിയേടത്ത് എന്നയാൾക്ക് നോട്ടീസ് നൽകിയതായി കാണുന്നു. എന്നാൽ കെട്ടിടത്തിൻ്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചു മാറ്റിയതായി കാണുന്നില്ല. മേൽ സാഹചര്യത്തിൽ കേരള പഞ്ചായത്ത് ചട്ടങ്ങളുടെയും കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളിൻ്റെയും അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം പൊളിച്ച് മാറ്റുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും അനധികൃത നിർമ്മാണം പൊളിച്ച് മാറ്റുന്നതിന് കൈക്കൊള്ളുന്ന നടപടികൾ പരാതിക്കാരനെ അറിയിക്കുന്നതിനും ചേളന്നൂർ ഗ്രാമപഞ്ചായത്ത്സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് അദാലത്ത് ഉപസമിതി തീരുമാനിച്ചു.
Attachment - Sub District Final Advice: