LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PADAYATTIL HOUSE,AVOLY P O,MUVATTUPUZHA,ERNAKULAM,KERALA 686667
Brief Description on Grievance:
കെട്ടിടത്തിന്റെ നമ്പർ ഇടുന്നതിനെ സംബന്ധിച്ചുള്ളത്
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 59
Updated on 2025-06-21 11:39:22
തൊടുപുഴ മുനിസിപ്പാലിറ്റി - ശ്രീ.ഡെയ്സണ്‍ പി.റ്റി. & പ്രിയ ഡെയ്സണ്‍ തൊടുപുഴ നഗരസഭയില്‍ നിന്നും 19.10.2023 തീയതിയില്‍ BA No. 89/21-22 നമ്പര്‍ പ്രകാരം സെല്ലാര്‍ ഫ്ലോര്‍, ഗ്രൌണ്ട് ഫ്ലോര്‍, ഫസ്റ്റ് ഫ്ലോര്‍, സെക്കന്റ് ഫ്ലോര്‍ എന്നീ നിലകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതും ഗ്രൌണ്ട് ഫ്ലോര്‍, ഫസ്റ്റ് ഫ്ലോര്‍ എന്നീ നിലകള്‍ പൂര്‍ത്തീകരിച്ച് 13.09.2024 ല്‍ പാര്‍ഷ്യല്‍ ഒക്യുപന്‍സിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും മുഴുവന്‍ നിലയും പൂര്‍ത്തീകരിക്കണമെന്നും അല്ലെങ്കില്താഴെ ലഭിക്കുന്ന നമ്പര്‍ മുകളില്‍ ഉപയോഗിക്കുമെന്നും ആയത് മുനിസിപ്പാലിറ്റിക്ക് ടാക്സ് നഷ്ടം ഉണ്ടാക്കുമെന്നും കാരണം പറഞ്ഞ് പാര്‍ഷ്യല്‍ കംപ്ലീഷന്‍ അനുവദിക്കില്ല എന്ന് AXE അറിയിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചു നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഫയല്‍ പരിശോധന പരാതിക്കാര്‍ പാര്‍ഷ്യല്‍ കംപ്ലീഷനുള്ള അപേക്ഷ 06.02.2025 ല്‍ നഗരസഭയില്‍ സമര്‍പ്പിക്കുകയും AXE നിര്‍ദ്ദേശിച്ചിട്ടുള്ള അപാകതകള്‍ പരിഹരിച്ച് 15.05.2025 ല്‍ അപേക്ഷ പുന:സമര്‍പ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിന്മേല് 21.05.2025 തീയതിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3 സൈറ്റ് പരിശോധിക്കുകയും പെര്‍മിറ്റ് പ്രകാരമല്ല സൈറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എന്നും KMBR 2019 Rule 23, 26, 26(4),(10),(11), 29, 34, 42(5), 79 എന്നിവ ലംഘിച്ചിട്ടുള്ളതായി AXE ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും AXE യുടെ നിര്‍ദ്ദേശപ്രകാരം 29.05.2025 തീയതിയില്‍ അപേക്ഷ ശ്രീ. ഡെയ്സണ്‍ പി.റ്റി. & പ്രിയ ഡെയ്സണ്‍ എന്നിവര്‍ക്ക് തിരികെ അയക്കുകയും ചെയ്തിട്ടുള്ളതാണ്. സ്ഥലപരിശോധന ഫയല്‍ പരിശോധനയില്‍ കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി അദാലത്ത് സമിതി അംഗങ്ങളായ ഇടുക്കി ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍, AXE ഇളംദേശം, തൊടുപുഴ, IVO-1, നഗരസഭയിലെ AXE, ബന്ധപ്പെട്ട വാര്‍ഡിന്റെ ചുമതലയുള്ള ഓവര്‍സിയര്‍ ഗ്രേഡ്-3 എന്നിവരോടൊപ്പം പരാതിക്കാരന്റെയും ലൈസന്‍സിയുടെയും സാന്നിദ്ധ്യത്തില്‍ 09.06.2025 തീയതിയില്‍ സ്ഥലപരിശോധന നടത്തിയിട്ടുള്ളതാണ്. ടി കെട്ടിടത്തിന്റെ മൂന്നു നിലയുടെയും സെല്ലാറിന്റെയും സ്ട്രക്ച്ചര്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായി കാണുന്നു. ഇതില്‍ ഗ്രൗണ്ട് ഫ്ലോറിനും ഫസ്റ്റ് ഫ്ലോറിനുമാണ് പാര്‍ഷ്യല്‍ കംപ്ലീഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. സ്ഥലപരിശോധനയില്‍ ചുവടെ പറയുന്ന അപാകതകള്‍ കാണുന്നു. 1. കെട്ടിടത്തിന്റെ ഉയരം പെര്‍മിറ്റ് പ്ലാനില്‍ നിന്നും അധികരിച്ചിട്ടുണ്ട്. 2. കെട്ടിടത്തിന്റെ വടക്കുവശം സെല്ലാര്‍ ഫ്ലോറിന്റെ നിരപ്പിലാണ് കാണപ്പെടുന്നത്. ഈ ഭാഗത്തെ കെട്ടിടത്തിന്റെ ഉയരം തറനിരപ്പില്‍ നിന്നും 14.2 മീറ്ററും തെക്കുവശം ആയി വരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഉയരം 11.55 മീറ്ററും ആയതുപ്രകാരം കെട്ടിടത്തിന്റെ ആവറേജ് ഉയരം 12.875 മീറ്ററുമാണ്. കെട്ടിടത്തിന്റെ ഉയരം 10 മീറ്ററില്‍ അധികരിച്ചതിനാല്‍ പടിഞ്ഞാറ്, വടക്ക് എന്നീ വശങ്ങളില് 1.50 മീറ്റര്‍ സെറ്റ് ബാക്ക് ആവശ്യമാണ്. എന്നാല്‍ ഇവിടെ യഥാക്രമം 0, 1 മീറ്റര്‍ സെറ്റ് ബാക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. ആയത് KMBR 2019 Rule 26 ന്റെ ലംഘനമാണ്. 3. പടിഞ്ഞാറ് വശത്ത് അതിര്‍ത്തിയില്‍ നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണ ഭിത്തിയും, ആ ഭാഗത്തെ കെട്ടിടത്തിന്റെ ഭിത്തിയും മുന്‍വശത്തെ(തെക്ക് വശം) തറനിരപ്പില്‍ നിന്നും 2.5 മീറ്റര്‍ ഉയര്‍ത്തിയിട്ടുള്ളതും ഇവ തമ്മില്‍ കട്ട കെട്ടി ബന്ധിപ്പിച്ചതിനുശേഷം മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്തതുമൂലം ഈ ഭാഗത്ത് സെറ്റ് ബാക്ക് ഇല്ലാത്ത സ്ഥിതിയിലാണ്. ടി നിര്‍മ്മിതിയെ പടിഞ്ഞാറ് വശത്തെ ഗ്രൌണ്ട് ലെവലായി പരിഗണിക്കാനാവില്ലെന്ന് സമിതി വിലയിരുത്തി. ഈ നിര്‍മ്മിതി മൂലം കെട്ടിടം പടിഞ്ഞാറ് വശത്തേയ്ക്ക് abut ചെയ്ത നിലയിലാണ് കാണപ്പെടുന്നത്. കൂടാതെ ടി നിര്‍മ്മാണം കാരണം കംപ്ലീഷന്‍ പ്ലാനില്‍ കാണിച്ചിരിക്കുന്ന ഗ്രൌണ്ട് ഫ്ലോറിലെ ജനാലകള്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചിട്ടില്ലാത്തതാണ്. തീരുമാനം 10 മീറ്ററില്‍ താഴെ ഉയരമുള്ള കെട്ടിടമായി പരിഗണിച്ച് പടിഞ്ഞാറ്, വടക്ക് എന്നീ വശങ്ങളില് 1 മീറ്റര്‍ സെറ്റ് ബാക്ക് നല്കി കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പടിഞ്ഞാറ് വശത്ത് സെറ്റ് ബാക്ക് ഇല്ലാതെയും വടക്ക് വശത്ത് 1 മീറ്റര്‍ മാത്രം നല്‍കിയും 12.875 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ടി ഉയരം പരിഗണിക്കുമ്പോള്‍ KMBR ചട്ടം 26 പ്രകാരം പടിഞ്ഞാറ്, വടക്ക് വശങ്ങളില് 1.5 മീറ്റര്‍ സെറ്റ് ബാക്ക് ഉറപ്പാക്കേണ്ടതുണ്ട്. ആയത് സൈറ്റില്‍ ലഭ്യമാക്കാത്തതിനാലാണ് പാര്‍ഷ്യല്‍ കംപ്ലീഷന്‍ അനുവദിക്കാത്തത്. കൂടാതെ പാര്‍ഷ്യല്‍ കംപ്ലീഷന്‍ ആവശ്യപ്പെട്ടിട്ടുള്ള ഭാഗത്ത് സാനിറ്റേഷന്‍ സൌകര്യങ്ങള്‍ ചട്ടപ്രകാരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വാഹനം സുഗമമായി പാര്‍ക്കിംഗ് ചെയ്യുന്നതിനുള്ള സൗകര്യവും ടൂവീലര്‍ പാര്‍ക്കിംഗ്, ലോഡിംഗ്, അണ് ലോഡിംഗ് ഏരിയ എന്നിവ ചട്ടപ്രകാരം ലഭ്യമാണെന്ന് ഉറപ്പാക്കിയും മേല്‍ അപാകതകള്‍ പരിഹരിച്ചും അപേക്ഷ പുന:സമര്‍പ്പിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.