LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shakkeela Mansil ,Pirayiri ,Palakkad
Brief Description on Grievance:
കെട്ടിട നിര്മ്മാ ണ പെര്മിംറ്റിനായി അപേക്ഷ സമര്പ്പി ച്ചതില്‍ പ്രസ്തുത സ്ഥലം Plot development ചെയ്തിട്ടുള്ളതാണെന്ന് അന്യേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയതിന്റെ് അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ Land development Permit എടുത്തിട്ടില്ലാത്തതും 2010 സമയത്ത് ടി സ്ഥലം ഡവലപ്പ് ചെയ്തതതാണെന്നും അറിയാന്‍ കഴിഞ്ഞു. ആയതിനാല്‍ ടി സ്ഥലത്തുള്ള നിര്മ്മാ ണ അനുമതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബഹു. അദാലത്ത് തീരുമാനം ലഭ്യമാക്കുന്നതിനായി സമര്പ്പിഉക്കുന്നു.
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No. 58
Updated on 2025-07-04 15:21:03
കോട്ടായി II വില്ലേജില്‍ റീ സര്‍വ്വേ നമ്പര്‍ 5/19 ല്‍ ഉള്‍പ്പെട്ട ( 0.0271 ,Ha ) സ്ഥലത്ത് താഴത്തെ നില 120.30 ചതരശ്ര മീറ്ററും ഒന്നാം നില 45.10 ചതുരശ്ര മീറ്ററും ആകെ 165.31 ചതുരശ്ര മീറ്റര്‍ വിസ്തൃതയില്‍ വാസഗൃഹ കെട്ടിട നിര്‍മ്മാണത്തിന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി ശ്രീ.മുഹമ്മദ് റഫീക്ക്.എം, ഷക്കീല മന്‍സില്‍, കൃഷ്ണ റോഡ് -678019 എന്നവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സാങ്കേതിക വിഭാഗം പരിശോധന നടത്തി താഴെ പറയുന്ന ന്യൂനതകള്‍ അറിയിച്ചിട്ടുള്ളതായി കാണുന്നു 1.പരിശോധനയില്‍ സ്ഥലം പ്ലോട്ട് ഡെവലപ്മെന്റ് ചെയ്തതില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ ഡെവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമുള്ള പ്ലോട്ടാണോ എന്നതിന്റെ വിശദാം ലഭ്യമാക്കിയിട്ടില്ല.,ആയത് ലൈസന്‍സിയോട് ആവശ്യപ്പെടേണ്ടതുണ്. 2.അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിലേക്കായി ന്യൂനതകള്‍ പരിഹരിച്ച് രേഖകള്‍ സഹിതം പുന സമര്‍പ്പിക്കേണ്ടതുണ്ട്. 3.നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്ന കെട്ടിടം കെ.പി.ബി.ആര് 2019 ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി A1 കാറ്റഗറിയില്‍ ഉള്‍പ്പെട്ട എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ച് ഫയല്‍ സമര്‍പ്പിക്കേണ്ടതാണ്. അദാലത്ത് വേളയില്‍ അപേക്ഷകനെ നേരില്‍ കേട്ടതില്‍ ടി സ്ഥലം വളരെക്കാലം മുമ്പേ കൈമാറ്റം ചെയ്തിട്ടുള്ളതാണെന്നും ആയത് നിലവില്‍ മൂന്നോ നാലോ കൈമാറ്റം കഴിഞ്ഞാണ് ടിയാന് വാങ്ങിയിട്ടുള്ളതെന്നും വാസഗൃഹം നിര്‍മ്മിക്കാന്‍ മറ്റ് സ്ഥലങ്ങളൊന്നും, അടിയന്തിരമായി വാസഗൃഹം നിര്‍മ്മിക്കേണ്ട ജീവിതസാഹചര്യത്തിലാണെന്നും ആയതിനാല്‍ തന്നെ അദാലത്തില്‍ ടി വിഷയം പരിഗണിച്ച് ടിയാന് വാസഗൃഹ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചു. പ്രസ്തുത സ്ഥലം പ്ലോട്ട് ഡിവിഷനുമായി ബന്ധപ്പെട്ട സ്ഥലമാണെന്നും ആയതിന് നിയമാനുസൃത പ്ലോട്ട് ഡിവിഷന് അനുമതി ആവശ്യമാണെന്നും ബോധ്യപ്പെട്ടു. അദാലത്ത് നിര്‍ദ്ദേശം - ടി വിഷയം അദാലത്ത് കമ്മിറ്റി വിശദമായി പരിശോധിച്ചു. അപേക്ഷകന് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിരിക്കുന്ന പ്ലോട്ട് അദാലത്ത് കമ്മിറ്റിയുടെ സ്ഥലപരിശോധനയില്‍ പ്ലോട്ട് ഡിവിഷന് അനുമതി ആവശ്യമുള്ളതായാണ് കാണുുന്നത്. ടി പ്ലോട്ട് 2011 ന് മുമ്പായി തന്നെ പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ളതും , ടി പ്ലോട്ട് ഡിവിഷനില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്ലോട്ടുകളും വളരെക്കാലം മുമ്പേ തന്നെ പ്ലോട്ട് ഉടമ കൈമാറ്റം ചെയ്തതായും ആയത് പിന്നീട് മൂന്നോ നാലോ കൈമാറ്റം നടന്നതായും നിലവില്‍ ലഭ്യമായ ആധാരങ്ങള്‍ പരിശോധിച്ചതില്‍ മനസ്സിലായിട്ടുള്ളതാണ്. ആയതിനാല്‍ മുന്‍ ഉടമസ്ഥനില്‍ നിന്നും പ്ലോട്ട് ഡിവിഷന് അനുമതിക്കുള്ള അപേക്ഷ ലഭ്യമാക്കുന്നത് പ്രായോഗ്യമല്ലായെന്ന് കാണുന്നു. 2011 ന് മുമ്പ് പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ള സംഗതികളില്‍ നിലവില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതുമാണ്. ആയതിനാല്‍ ടി വിഷയം സംബന്ധിച്ച് ഉന്നത തലങ്ങളില്‍ നിന്നും വ്യക്തത ആവശ്യമുണ്ടെന്ന് കാണുന്നു. ആയതിനാല്‍ ടി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് ഉപജില്ലാ സമിതി തീരുമാനിച്ചു.
Attachment - Sub District Escalated: