LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thannikundummal, Panayi, Kokkallur, Kozhikode - 673612
Brief Description on Grievance:
Complaint regarding irregularities in the issuance of building permits by Narikkuni Grama Panchayath.
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 56
Updated on 2025-05-17 16:02:17
അദാലത്ത് സമിതി മുമ്പാകെ ശ്രീ. ദേവസൂര്യ ടി.കെ സമർപ്പിച്ച പരാതിയും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ഹാജരാക്കിയ ഫയലും, റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചു. ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിനു വേണ്ടി 03/01/2025 തിയ്യതിയിൽ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ വിവിധ കാരണങ്ങൾ കാണിച്ചുകൊണ്ട് നിരവധി തവണ നിരസിച്ചെന്നും, തുടർന്ന് 27/03/2025 നാണ് പെർമിറ്റ് അനുവദിച്ചതെന്നും, ലീസിനെടുത്ത സ്ഥലത്തിന് പുറത്ത് പടിഞ്ഞാറുഭാഗത്ത് മൂന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് നിർബന്ധപൂർവ്വം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റാമ്പ് പേപ്പറിൽ എഗ്രിമെന്റ് വെപ്പിച്ചെന്നും, ആയത് സൈറ്റ് പരിശോധനയിൽ അസി.എഞ്ചിനീയർ നിബന്ധന വെച്ചതാണെന്നും, ആയതിനാൽ പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും, നിർബന്ധപൂർവ്വം വെപ്പിച്ച എഗ്രിമെന്റ് അസാധുവാക്കുന്നതിനും, എഗ്രിമെന്റ് പരിഗണിക്കാതെ ഒക്യുപൻസി അനുവദിക്കുന്നതിന് ഗ്രാമപഞ്ചയത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനുമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിൽ ശ്രീ. ദേവസൂര്യ എന്നവർ കോഴിക്കോട് ജില്ലാ നഗരാസൂത്രകന്റെ 21/12/2024 തിയ്യതിയിലെ LSGD/JD/KKD/9235/2024-H1 നമ്പർ ലേഔട്ട് അനുമതി ഉത്തരവ് സഹിതം 03/01/2025 ന് നരിക്കുനി വില്ലേജ് റീ സർവ്വെ 203/21,203/49 ൽ പെട്ട 9.343 ആർസ് സ്ഥലത്ത് 251 ച.മീറ്റർ വിസ്തൃതിതിയിൽ ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിക്ക് അപേക്ഷ സമർപ്പിക്കുകയും, ആയതിൽ അസി.എഞ്ചിനീയർ പരിശോധന നടത്തി കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതിന് 21/01/2025 തിയ്യതിയിൽ അപേക്ഷകന് കത്ത് നൽകുകയും, ന്യൂനത പരിഹരിച്ച് 24/01/2025 ന് അപേക്ഷ പുനർസമർപ്പിക്കുകയും ചെയ്തതായി കാണുന്നു. തുർന്ന് അസി.എഞ്ചിനീയർ പരിശോധന നടത്തി കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിന് 01/02/2025 ന് അപേക്ഷകന് കത്ത് നൽകുകയും ന്യൂനത പരിഹരിച്ച് 03/02/2025 ന് പുനർസമർപ്പിച്ച അപേക്ഷയിൽ അസി.എഞ്ചിനീയർ പരിശോധന നടത്തി റിപ്പോർട്ട് ചെയ്ത ന്യൂനത പരിഹരിക്കുന്നതിന് 15/02/2025 ന് അപേക്ഷകന് വീണ്ടും കത്ത് നൽകിയതുപ്രകാരം 20/02/2025 ന് അപേക്ഷ പുനർസമർപ്പിക്കുകയും, ആയതിൽ പരിശോധന നടത്തിയതിൽ അപാകതകൾ പരിഹരിച്ചതായും, അതോടൊപ്പം നഗരാസൂത്രകന്റെ നിബന്ധന പ്രകാരം സംരക്ഷണഭിത്തി കെട്ടേണ്ടതായി വരുന്നുണ്ടെന്നും, ആയതിന് 2.70 മീറ്റർ ഉയരം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും, എന്നാൽ സൈറ്റിൽ 8 മീറ്റർ വരെ ഉയരമുള്ള മണ്ണെടുത്തുമാറ്റിയ മതിലാണ് ഉള്ളതെന്ന് റിപ്പോർട്ട് ചെയ്യുകയും, അസി.എഞ്ചിനീയറുടെ റിപ്പോർട്ടിന്റേയും നഗരാസൂത്രകന്റെ 21/12/2024 തിയ്യതിയിലെ LSGD/JD/KKD/9235/2024-H1 നമ്പർ ലേഔട്ട് അനുമതി ഉത്തരവിലെ നിബന്ധന (3) പ്രകാരവും പ്രസ്തുത സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മണ്ണെടുത്തുമാറ്റിയ ഉയരം കൂടിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പായി സുരക്ഷിതത്തിനായി റീട്ടൈനിംഗ് വാൾ നിർമ്മിക്കുമെന്ന വ്യവസ്ഥയിൽ 27/03/2025 ന് കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയതായും കാണുന്നു. കൊടുവള്ളി സബ് രജിസ്ട്രാർ ഓഫീസിൽ 3323/1/2023 നമ്പറായി രജിസ്റ്റർ ചെയ്ത ലീസ് എഗ്രിമെന്റ് പരിശോധിച്ചതിൽ ലീസിനെടുത്ത സ്ഥലത്തിന്റെ അതിരുകൾ അല്ലാതെ അതിരളവുകൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല. ലീസിനെടുത്ത സ്ഥലത്തിന്റെ കിഴക്ക് വശം ഒഴികെയുള്ള വശങ്ങൾ, സ്ഥലം ഉടമകളുടെ കൈവശത്തിലായാണ് കാണിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലീസിനെടുത്ത സ്ഥലം ഏതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുകയില്ല. സ്ഥലം ഉടമ ശ്രീ.ഷിബുകുമാർ എന്നവർ കെട്ടിടനിർമ്മാണത്തിനായി നേരത്തെ എടുത്ത പെർമിറ്റ് ടിയാന്റെ അപേക്ഷ പ്രകാരം 10/02/2025 ൽ റദ്ദ് ചെയ്തതായി കാണുന്നു. പ്രസ്തുത ഭൂമിയിൽ സ്ഥലം ഉടമ പെർമിറ്റിൽ അനുവദിച്ചതിലധികം ഏരിയയിലും ഉയരത്തിലും അളവിലും മണ്ണ് എടുത്തുമാറ്റിയതായും, സംരക്ഷണ ഭിത്തി നിർമ്മിക്കാതെ അപകടാവസ്ഥയിലാണെന്നും അസി.എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിൽ ടിയാനെതിരെ കേരള മിനറൽ കൺസഷൻ റൂൾ 2015 ലെ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കേണ്ടതായും കാണുന്നു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് നഗരാസൂത്രകൻ 21/12/2024 തിയ്യതിയിൽ LSGD/JD/KKD/9235/2024-H1 നമ്പർ ലേഔട്ട് അനുമതി ഉത്തരവിൽ നിബന്ധന (3) ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് കാണുന്നത്. ശ്രീ. ദേവസൂര്യ സമർപ്പിച്ച അപേക്ഷയും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ഹാജരാക്കിയ ഫയലും, റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചതിൽ നഗരാസൂത്രകന്റെ 21/12/2024 തിയ്യതിയിലെ LSGD/JD/KKD/9235/2024-H1 നമ്പർ ലേഔട്ട് അനുമതി ഉത്തരവിലെ നിബന്ധന (3) പ്രകാരമാണ് പെർമിറ്റ് അനുവദിച്ചത് എന്നുള്ളതിനാൽ അപേക്ഷകൻ അപേക്ഷയിൽ ആവശ്യപ്പെട്ട പ്രകാരം ഒക്യുപൻസി അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കെട്ടിട നിർമ്മാണ അപേക്ഷകളിൽ സാങ്കേതിക വിഭാഗം വിശദമായി പരിശോധന നടത്തേണ്ടതും, അപ്രകാരം ന്യൂനതകൾ കണ്ടെത്തിയാൽ, മുഴുവൻ ന്യൂനതകളും ഒറ്റതവണയായി സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് അസി.എഞ്ചിനീയർക്ക് കർശന നിർദ്ദേശം നൽകിയും, നിർദ്ദേശപ്രകാരം കെട്ടിട നിർമ്മാണ അപേക്ഷകളിൽ പരിശോധന നടത്തി സാങ്കേതിക വിഭാഗം റിപ്പോർട്ട് സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, കൂടാതെ സ്ഥലം ഉടമ പെർമിറ്റിൽ അനുവദിച്ചതിലധികം ഏരിയയിലും ഉയരത്തിലും അളവിലും മണ്ണ് എടുത്തുമാറ്റിയതിലും, സംരക്ഷണ ഭിത്തി നിർമ്മിക്കാതെയുള്ള അപകടാവസ്ഥയിലും ടിയാനെതിരെ കേരള മിനറൽ കൺസഷൻ റൂൾ 2015 ലെ വ്യവസ്ഥകൾ പ്രകാരം തുടർ നടപടി സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Attachment - Sub District Final Advice: