LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
parecattil house vengoor kidangoor p.o angamaly -683572
Brief Description on Grievance:
in kalady panchayath ward no. 14 , we constructed a building in the year 2000 and allotted 4 numbers 264,265,266,267 for each four floors. Recently we understood the measurements are not correct, so, we request a letter on 5/4/23 to rectify the mistake. Unfortunately no action were taken. Approved plan and other supporting evidence are available. We kindly request you to give appropreiate direction needed to rectify as per our request. Here we enclosing ownership certificate and our request letter on 5/4/23. supporting document will be produced during the hearing time.
Receipt Number Received from Local Body:
Interim Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 54
Updated on 2025-04-23 14:45:53
പരാതി സംബന്ധിച്ച് വിശദമായ റിപോർട്ട് നല്കുവാൻ കാലടി ഗ്രാമ പഞ്ചായത്ത് നിർദ്ദേശിച്ചു.
Final Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 55
Updated on 2025-05-07 14:43:41
കാലടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലുള്ള പാറേക്കാട്ടിൽ വീട്ടിൽ ശ്രീ.ജോസ്.പി.പി എന്നയാളുടെ ഉടമസ്ഥതയിലുള്ള 264, 265, 266, 267 എന്നീ കെട്ടിടങ്ങളുടെ വിസ്തീർണ്ണത്തിൽ ഉള്ള വ്യത്യാസം കൃത്യമാക്കുന്നതിന് 2001-2002 വർഷത്തിന് മുമ്പ് നിലവിൽ ഉള്ള കെട്ടിടമായിരുന്നിട്ടും ഗ്രാമപഞ്ചായത്തിന്റെ അസസ്സ്മെന്റ് രജിസ്റ്ററിൽ വിസ്തീർണ്ണം കുറച്ച് കാണിച്ചിരിക്കുന്നത് കൃത്യമാക്കുന്നതിനാണ് പരാതി നൽകിയിരിക്കുന്നത്. കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ശ്രീ.ജോസ്.പി.പി നൽകിയ അപേക്ഷ പരിശോധിച്ചതിൻ പ്രകാരം 2013-14 വർഷത്തെ വസ്തുനികുതി രജിസ്റ്റർ തയ്യാറാക്കുന്നതിന് മുമ്പുള്ള കെട്ടിടമായതിനാൽ കെട്ടിടങ്ങൾക്ക് ഘടനാപരമായ മാറ്റങ്ങൾ ഉണ്ടെന്നും കെട്ടിടങ്ങൾ റഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ അനുബന്ധ രേഖകൾ സഹിതം നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഈ കെട്ടിടങ്ങൾ 2001-2002 വർഷത്തിന് മുമ്പുള്ള കെട്ടിടങ്ങൾ ആയതിനാൽ ടി കെട്ടിടങ്ങൾ നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളായി പൊരുത്തപ്പെടുന്നില്ലെന്നും സങ്കേതം സോഫ്റ്റ് വെയർ വഴി അപേക്ഷ റഗുലറൈസേഷന് വേണ്ടി സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നും അറിയിച്ചു. ഇതനുസരിച്ച് സഞ്ചയ പ്യൂരിഫിക്കേഷൻ മുഖേന ടി വിഷയം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ 2013-14 വർഷം മുതലുള്ള വസ്തുനികുതി അടക്കേണ്ടതായി വരുമെന്ന് സഞ്ചയ സോഫ്റ്റ് വെയറിൽ കാണുകയും ഈ വിവരം ശ്രീ.ജോസ്.പി.പി യെ അറിയിക്കുകയും ചെയ്തു. 2013-14 സാമ്പത്തിക വർഷം മേൽ കെട്ടിടങ്ങളുടെ നികുതി കണക്കാക്കിയപ്പോൾ ഭീമമായ തുക പുതുക്കിയ വസ്തുനികുതി വരുമെന്നതിനാൽ ആയത് ബുദ്ധിമുട്ടാണെന്ന് ശ്രീ.ജോസ്.പി.പി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ഫയൽ താൽക്കാലികമായി ക്ലോസ് ചെയ്യുകയാണ് ഉണ്ടായത് എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. അദാലത്ത് പരാതിയും സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. 2001-2002 കാലഘട്ടത്തിലെ കെട്ടിടം ആയതിനാൽ പ്യൂരിഫിക്കേഷൻ മുഖേന മാത്രമേ നിയമപരമായി പരാതിയിലെ 14/264, 265, 266, 267 എന്നീ കെട്ടിടങ്ങളുടെ വിസ്തീർണ്ണം കൃത്യമാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലും പ്യൂരിഫിക്കേഷൻ നടത്തിയാൽ 2013-14 വർഷം മുതൽ വസ്തുനികുതി ഒടുക്കണമെന്ന് പരാതിക്കാരനായ ശ്രീ.ജോസ്.പി.പി യോടും, പ്യൂരിഫിക്കേഷൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് ശ്രീ.ജോസ്.പി.പി യുടെ ഉടമസ്ഥഥയിലുള്ള 14/264, 265, 266, 267 എന്നീ കെട്ടിടങ്ങൾ പ്യൂരിഫൈ ചെയ്ത് കെട്ടിടങ്ങളുടെ വിസ്തീർണ്ണം കൃത്യമാക്കുന്നതിനും നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice: