LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMV Infrastructure, Office No.311, 3rd Floor, HILite Platino, Kannadikadu JN, Maradu P.O, Ernakulam, PIN. 682304
Brief Description on Grievance:
Request for Extension of Building Permit Duration
Receipt Number Received from Local Body:
Interim Advice made by EKM1 Sub District
Updated by Manikandan C, Internal Vigilance Officer
At Meeting No. 48
Updated on 2025-03-19 15:29:23
വിശദമായ പരിശോധന ആവശ്യമാണ്
Escalated made by EKM1 Sub District
Updated by Manikandan C, Internal Vigilance Officer
At Meeting No. 49
Updated on 2025-03-19 15:44:07
Decision attached
Attachment - Sub District Escalated:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 38
Updated on 2025-05-08 11:35:56
മരട് മുനിസിപ്പാലിറ്റി പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് ചില സാങ്കേതിക കാരണങ്ങളാലും കോവിഡ് കാരണങ്ങളാലും നിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നും ആയതിനാൽ പെർമിറ്റ് കാലാവധി പുതിക്കി വാങ്ങേണ്ടി വന്നിരുന്നുവെന്നും എന്നാൽ ഇത് കൂടാതെ മരട് മുനിസിപ്പാലിറ്റി തക്കതായ കാരണങ്ങൾ ഒന്നുമില്ലാതെ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ പെർമിറ്റ് കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ലെന്നും ആയതിനാൽ പെർമിറ്റ് കാലാവധി പുതുക്കി നൽകണമെന്നുമായിരുന്നു അപേക്ഷ. ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണാനുമതി മരട് മുനിസിപ്പാലിറ്റിയിൽ നിന്നും 11/06/2014 തീയതിയിൽ BA/378/2012-13 നമ്പർ പ്രകാരം ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ പെർമിറ്റ് 11/06/2017 മുതൽ 10.06.2020 വരെയുളള കാലയളവിലേയ്ക്ക് പുതുക്കി റിവൈസ് ചെയ്തു നൽകിയിട്ടുളളത് 06.02.2018ൽ മുൻകാല പ്രാബല്യത്തോടെയാണ്. തുടർന്ന് 11/06/2020 മുതൽ 10/06/2024 വരെയുളള കാലയളവിലേയ്ക്ക് പുതുക്കി നൽകിയിട്ടുളളത് 18.12.2023 ലും മുൻകാല പ്രാബല്യത്തോടെയാണ് എന്നും 04/06/2019 ൽ മരട് മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നും അതിൽ ചുവടെ പറയുന്ന അനുമതികൾ ലഭിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ അറിയിച്ചു. 1. KCZMA യുടെ അനുമതി 2. വ്യവസായ സോണിൽപ്പെട്ടതാകയാൽ RTP യുടെ അനുമതി. 3. ഏവിയേഷൻ അനുമതി. 4. ബ്ലോക്ക് 14 ൽ റീസർവ്വേ നം 7/15 , 7/16 ൽ പ്പെട്ട സ്ഥലം ഡാറ്റാ ബാങ്കിൽ നികത്തുഭൂമിയായി കാണുന്നുവെന്നും നികത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി. ഇത് സംബന്ധിച്ച് അപേക്ഷകർ ബഹു. കേരള ഹൈക്കോടതിയിൽ 27/05/2022 ലെ WP(C)4531/2022 ഉത്തരവിനെതിരെ നഗരസഭ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച 27/03/2023 ലെ WA No 1795/2022 നം ഉത്തരവിൽ പെർമിറ്റ് പുതുക്കി നൽകാൻ നിർദ്ദേശിച്ചുവെന്നും 20/03/2023 ൽ നഗരസഭ ഈ പ്രദേശത്തെ വ്യവസായ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചിരുന്നുവെന്നും 11.06.2020 ൽ അവസാനിക്കുന്ന പെർമിറ്റ് പുതുക്കുന്നതിന് 14/05/2020 ൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും 04/06/2019 ൽ നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ ലഭിച്ചതിന് ശേഷം 18/12/2023 ൽ നഗരസഭ പെർമിറ്റ് പുതുക്കി നൽകിയത് വരെയുള്ള കാലയളവിൽ 4 വർഷം 5 മാസം നിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നും ആയതിനാൽ സ്റ്റോപ്പ് മെമ്മോ ലഭിച്ച കാലാവധി പരിഗണിച്ച് പെർമിറ്റ് പുതുക്കി നൽകണമെന്നുമായിരുന്നു അപേക്ഷന്റെ അവശ്യമെന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർ സമിതിയെ അറിയിച്ചു. ടി വസ്തു CRZ II ൽ ഉൾപ്പെടുന്നതാണെന്നും ഇതിന് മുന്നിലായി 8 മീറ്റർ വീതിയിൽ റോഡ് ഉണ്ടെന്നും 1991 ന് മുൻപ് ബിൽഡിംഗ് പെർമിറ്റുള്ള കെട്ടിടങ്ങളുണ്ടെന്നും WP(C) No 4531/2022 ന്റെ 27/05/2022 ലെ ഉത്തരവിൽ നഗരസഭ സെക്രട്ടറിയുടെ എതിർ സത്യവാങ്മൂലത്തിൽ നിന്ന് : on site inspection, the property is seen to be situated in CRZ II area but it is revealed that 63 meters distance has been left for the Construction from the HTL and hence the property needed not be treated as coming under CRZ II” എന്ന് സിംഗിൾ ബെഞ്ചിന് ബോധ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടാതെ ടി സ്ഥലം ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ളതാണെന്ന് ഉത്തരവിൽ പറയുന്നുണ്ടെന്നും കൂടാതെ ജില്ലാ കളക്ടറുടെ 18/09/2012 ലെ CA-2129/12-ാം നമ്പർ ഉത്തരവിൽ ടി സ്ഥലം നെൽപ്പാടം അല്ലെന്നും നിർമ്മാണപ്രവർത്തനങ്ങൾ നടത്താനാകുമെന്ന് അഗ്രികൾച്ചർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ അറിയിക്കുകയുണ്ടായി. 2023 ൽ കോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിൽ നിന്നും പെർമിറ്റ് പുതുക്കി കിട്ടിയെങ്കിലും അപേക്ഷ സമർപ്പിച്ച തീയതി പ്രകാരം BACK DATE ൽ പെർമിറ്റ് ലഭിച്ചതെന്നും ആയതിനാൽ 6 മാസം മാത്രമേ പെർമിറ്റ് കാലാവധി ഉണ്ടായിരുന്നുള്ളുവെന്നും ആയതിനാൽ ആകെ 4 വർഷത്തിലധികം പെർമിറ്റ് കാലയളവ് നഷ്ടപ്പെട്ടുവെന്നും ടി നഷ്ടപ്പെട്ട കാലയളവ് പരിഗണിച്ച് പെർമിറ്റ് അനുവദിക്കണമെന്നും പരാതിക്കാരൻ അപേക്ഷിച്ചു. നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടെന്നും STOP MEMO കൊടുത്തതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത് സംബന്ധിച്ച ഫയൽ ഇപ്പോൾ നഗരസഭയിൽ കാണുന്നില്ലാത്തതിൽ അസ്വാഭാവികതയുണ്ടെന്നും നിക്ഷേപകരെ നിരാശരാക്കുന്ന നടപടി ശരിയല്ലെന്നും ചട്ടപ്രകാരം 10 വർഷത്തേക്ക് മാത്രമേ പെർമിറ്റ് നീട്ടി നൽകാൻ കഴിയുവെന്നും 04/06/2019 മുതൽ 18/12/2023 വരെ നിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നതിനാൽ നഷ്ടമായ 4 വർഷം 5 മാസം നിർമ്മാണാനുമതി ദീർഘിപ്പിച്ചു ലഭിക്കുവാൻ അപേക്ഷകന് അർഹതയുണ്ടെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ സമിതിയെ അറിയിച്ചു. തീരുമാനം :- നഗരസഭയ്ക്ക് KMBR 2019 പ്രകാരം പെർമിറ്റ് കാലയളവ് 10 വർഷം വരെ മാത്രമേ നീട്ടി നൽകുവാൻ നിലവിൽ സാധിക്കുകയുള്ളുവെന്നും, പ്രസ്തുത കാലാവധിക്കു ശേഷം ബിൽഡിംഗ് പെർമിറ്റ് നീട്ടി നൽകുന്നതിന് സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല സ്ഥിരം അദാലത്ത് സമിതിയ്ക്കും അധികാരമില്ലെന്നും, ആയതിനാൽ KMBR 2019 അദ്ധ്യായം 9 പ്രകാരമുളള കമ്മിറ്റിക്കോ, ബഹു. സർക്കാരിലേയ്ക്കോ അപേക്ഷ നൽകുവാൻ അപേക്ഷകനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Escalated made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 39
Updated on 2025-06-20 17:13:36
.ജില്ലാ തല അദാലത് സമിതി തീരുമാനം അപേക്ഷകരെ അറിയിച്ചിട്ടുള്ളതാണ് . ബഹു . PD ഓഫീസിൽ നിന്നും 20/ 6 / 25 വൈകുന്നേരം 5 മണിക്ക് നൽകിയ ഫോൺ സന്ദേശപ്രകാരം , എസ്കലേറ്റ ചെയ്യുന്നു .