LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NIBRAS KADAV ROAD PO MUZHAPPILANGAD
Brief Description on Grievance:
ഞങ്ങളുടെ പേരിലുള്ള ബില്ടിങ്ങിന്റെ മുകളിലത്തെ നിലയുടെ കെട്ടിട നമ്പര് കിട്ടുന്നതിനു വേണ്ടി
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 46
Updated on 2025-01-01 13:10:11
DOCKET NO. BPKNR 41162000018 (വേങ്ങാട് ഗ്രാമപഞ്ചായത്ത്) തീരുമാന നമ്പർ. 81/12-24 dtd 27-12-2024 ശ്രീ. ഗഫൂർ നടുവിലോത്ത്, മുഴപ്പിലങ്ങാട് എന്നവർ ഉപജില്ലാ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയ, വേങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്ന 30 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും താഴെ 13 നമ്പർ ഉള്ളതുമായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നമ്പർ അനുവദിച്ചുതരുന്നതിന് നടപടികൾ സ്വീകരിക്കണണെന്ന പരാതിയിൽ 27-12-2024 ന് ഉച്ചക്ക്ശേഷം 12.45 ന് മേൽകെട്ടിട അപേക്ഷകന്റെ പ്രതിനിധിയുടേയും ഗ്രാമപഞ്ചായത്ത് അസി. എൻഞ്ചിനിയർ, ഓവർസീയർ എന്നിവരുടേയും സാനിധ്യത്തിൽ പരിശോധിച്ചു. പരിശോധനയിൽ നിലവിലുള്ള ഗ്രൌണ്ട് ഫ്ലോറിന് മുകളിൽ ഒന്നാം നിലയും ആയതിന് മുകളിൽ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറും നിർമ്മിച്ചതായും കാണുന്നു. ഫയൽ പരിശോധിച്ചതിൽ നിന്നും 01-11-2023 ന് 10936/23 നമ്പർ അപേക്ഷയിൽ 16-11-2023 ന് 401078/BRMC02/GPO/2023/10936/(1) പ്രകാരം 24 ന്യൂനതകൾ കാണിച്ചുകൊണ്ടും, സൈറ്റ്/കെട്ടിടം പരിശോധിക്കാതെയാണ് പ്ലാൻ തയ്യാറാക്കിയത് എന്ന് മനസ്സിലാക്കുന്നത് എന്നും ആയത് കെപിബിആർ ആക്ടിലെ 18 വ്യവസ്തകൾക്ക് വിരുദ്ധമാണെന്നും, ആയത് സംബന്ധിച്ച് JD LSGD കണ്ണരിന് റിപ്പോർട്ട് ചെയ്യാതിരിക്കാൻ വല്ല കാരണവും ഉണ്ടെങ്കിൽ ആയത് ഈ കത്ത് ലഭിച്ച് 7 ദിവസിത്തിനുള്ളിൽ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേണ്ടതാണെന്ന് അപേക്ഷകർക്ക് നോട്ടീസ് നൽകിയതായി കാണുന്നു. തറനിലയിലുള്ള റൂമുകൾക്ക് അസസ്സ്മെന്റ് രജിസ്റ്റർ പ്രകാരം ചുവടെ പറയുന്ന വിസ്തീർണ്ണത്തിൽ 1993 മുതൽ നികുതി ഒടുക്കുന്നതായും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ബിൽഡിംഗ് നമ്പർ വിസ്തീർണ്ണം 1. 21/316 14.70 2. 21/317 17.40 3. 21/318 17.40 4. 21/319 17.40 5. 21/320 17.40 6. 21/321 20.00 7. 21/322 20.00 8. 21/322A 18.00 9. 21/323 20.00 10. 21/324 24.80 11. 21/325 24.60 ആകെ 211.70 ച.മീ കൂടാതെ മേൽ കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തുള്ള പഞ്ചായത്ത് റോഡ് വിജ്ഞാപനം ചെയ്തതല്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നിർമ്മാണം 2019 നവംബർ 7 ന് മുമ്പായി നടത്തിയിട്ടുള്ളതാണെന്ന് പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. തീരുമാനം അനധികൃതമായി നിർമ്മിച്ച ഒന്നാം നിലക്ക് മുകളിൽ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവർ കൂടി നിർമ്മിച്ചിട്ടുള്ള സാഹചര്യത്തിൽ കെട്ടിടത്തിന് മുൻവശത്തുള്ള അതിർത്തി താലൂക്ക് സർവ്വേയർക്ക് അപേക്ഷ നൽകി നിർണ്ണയിച്ചശേഷം ആയതിൽ നിന്ന് കെട്ടിടത്തിലേക്കുള്ള അകലം ഉറപ്പ് വരുത്തി അനധികൃത നർമ്മാണം കേരള പഞ്ചായത്ത് കെട്ടിടം (അനധകൃത നിർമ്മാണം ക്രമവൽക്കരിക്കൽ) ചട്ടങ്ങൾ 2024 പ്രകാരം ആയതിലെ നിബന്ധനകൾ പാലിക്കുംവിധം കെട്ടിടത്തിൽ ക്രമീകരണങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുന്നത് അപേക്ഷകർക്ക് പരിശോധിക്കാവുന്നതാണെന്ന് നേരിൽ കേട്ടസമയത്ത് അപേക്ഷകന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 47
Updated on 2025-01-10 07:52:56
verified,
Attachment - Sub District Final Advice Verification: