LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adakkamarakkoottathil House,Chirakkakam,Varapuzha P O, Pin 683517
Brief Description on Grievance:
I own two buildings at Chirakkakam Kara, Varapuzha 683517— one is for commercial use, and the other is a residential building. The commercial building has three shuttered rooms for usage, and I have applied to change the occupancy and get it numbered on 2022. The building has already been approved by the panchayath on 08/12/2017,The Above mentioned Building Constructed my father John Dcruz, and I have made the Occupancy changes done during the Year 2022. and application submitted to the panchayath, but Panchayth didn't provide approval because of privet pathway provided to my brother Tomy Dcruz in my settlement deed given my father on 07/01/2020 . My brother has also submitted an affidavit stating that he has no objection to the construction of a building adjacent to this pathway. All relevant documents are submitted herewith for reference. We hereby kindly Request to grand permission to Occupancy Chane Residential 3-7/i to 3 Shuttered Rooms
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 38
Updated on 2024-09-20 13:37:19
അപേക്ഷകന് ശ്രീ. ടെന്‍സന്‍ ഡിക്രൂസ് നേരിട്ട് ഓണ്‍ലൈനില്‍ ഹാജരായി. വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള റസിഡന്‍സ് ഒക്കുപന്‍സിയില്‍ ഉള്ള കെട്ടിടം വാണിജ്യ ആവശ്യത്തിലേക്ക് മാറ്റി ലഭിച്ചിട്ടില്ലായെന്നാണ് ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. സ്ഥലപരിശോധന ആവശ്യമായതിനാല്‍ ആയതിന് ശേഷം അടുത്ത യോഗത്തില്‍ അപേക്ഷ വീണ്ടും പരിഗണിക്കുനതിന് തീരുമാനിച്ചു.
Escalated made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 39
Updated on 2024-10-05 12:48:39
വരാപ്പുഴ അടക്കാമരക്കൂട്ടത്തിൽ ശ്രീ.ടെൻസൺ ഡിക്രൂസ് സമർപ്പിച്ച അപേക്ഷ പരിശോധിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള III/7H നമ്പർ (40.87ച.മീ.) വാണിജ്യ കെട്ടിടത്തോടനുബന്ധിച്ചുള്ളതും പാർപ്പിടാവശ്യത്തിനുള്ളതുമായ III /7 I നമ്പർ ( 86.16+10.59 ച.മീ.) കെട്ടിടം, വാണിജ്യ കെട്ടിടമായി തരം മാറ്റി ലഭിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. താഴെ പറയുന്ന 3 അപാകതകൾ ആണ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1. കെട്ടിടത്തിന്റെ മുൻഭാഗത്ത് (NH Side) 2.2 മീറ്റർ വീതിയിൽ അനധികൃത നിർമ്മാണം നടത്തിയിട്ടുണ്ട്. 2. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി നിർമ്മിച്ചിട്ടുള്ള ടോയ്ലറ്റിന് റാമ്പ്, കൈവരി എന്നിവ ഏർപ്പെടുത്തിയിട്ടില്ല. 3. ടി കെട്ടിടത്തിന് ഒന്നിലധികം പ്രവേശന കവാടം ഉള്ളതിനാൽ ചട്ട പ്രകാരം (ചട്ടം 2 au) ഭൂനിരപ്പ് നിലയുടെ ഭൂരിഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെ പ്രധാന കവാടമായി കണക്കാക്കേണ്ടി വരുമെന്നതിനാൽ തെക്ക് വശം frontyard ആയി പരിഗണിക്കേണ്ടി വരുന്നുവെന്നും ആ ഭാഗത്ത് 3.1 മീറ്റർ ഓപ്പൺ സ്പേസ് ഉണ്ടെങ്കിലും, ആയത് ടി കെട്ടിടത്തിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ടിയാന്റെ സഹോദരന്റെ കെട്ടിടത്തിലേക്ക് ആധാര പ്രകാരം ഗതാഗതത്തിന് അനുവദിച്ചിട്ടുള്ള വഴിയായും ഉപയോഗിക്കുന്നു. അപേക്ഷകനായ ശ്രീ. ടെൻസൻ ഡിക്രൂസിനെ ഓൺലൈനിൽ കേട്ടു. ക്രമനമ്പർ 1, 2 ആയി രേഖപ്പെടുത്തിയിട്ടുള്ള അപാകതകൾ പരിഹരിച്ച് കൊള്ളാമെന്നും ക്രമ നമ്പർ 3 ആയി സൂചിപ്പിച്ചിട്ടുള്ള അപാകത പരിഹരിക്കുന്നതിലേക്കായി സഹോദരനും സമീപ കെട്ടിടത്തിന്റെ ഉടമസ്ഥനുമായ ശ്രീ. ടോമി ഡിക്രൂസിന്റെ നോട്ടറി സാക്ഷപ്പെടുത്തിയ അഫിഡവിറ്റ് സമർപ്പിച്ചിട്ടുള്ളതാണെന്നും ടിയാൻ അറിയിച്ചു. അദാലത്ത് സമിതി സ്ഥലപരിശോധന നടത്തുകയും ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും ചെയ്തു. ആധാരം പരിശോധിച്ചതിൽ പിതാവ് കെട്ടിട നിർമ്മാണം ഭാഗികമായി പൂർത്തികരിച്ചതിന് ശേഷം കെട്ടിടം ഉള്‍പ്പെടെയുള്ള വസ്തു മക്കൾക്ക് വിഭജിച്ച് നൽകിയത് മൂലമുണ്ടായ പ്രശ്നമാണിതെന്ന് ബോധ്യപ്പെട്ടു. അപേക്ഷന്റെ കെട്ടിടത്തിന്റെ front yard ആയി പരിഗണിക്കുന്ന സ്ഥലത്ത് സമാന്തരമായി നിർമ്മിച്ചിട്ടുള്ള സഹോദരന്റെ കെട്ടിടത്തിലേക്ക് ആധാര പ്രകാരം 3.60 മീറ്റർ വീതിയിൽ, ഗതാഗതാവകാശവും നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. KPBR ചട്ടം 26(1) പ്രകാരം"....such open space shall be maintained for the benefit of the building exclusively and shall be entirely within the owner's own premises and shall be open to sky and is barred from being subdivided, partitioned or legally bifurcated or transacted in any manner....." എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് അപേക്ഷകന്റെ കെട്ടിടത്തിന്റെ front yard ഉം സഹോദരന്റെ കെട്ടിടത്തിലേക്കുള്ള ഗതാഗതാവകാശവും നിലനിൽക്കുന്ന സാഹചര്യത്തിൽ മേൽ പ്രശ്നം പരിഹരിക്കുന്നതിന് വിദഗ്ദാഭിപ്രായം ആവശ്യമായതിനാൽ അപേക്ഷ റിപ്പോർട്ട് സഹിതം മേൽഘടകത്തിലേക്ക് സമർപ്പിക്കുന്നു.
Attachment - Sub District Escalated: