LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശാരദാസ് പൂക്കോട് P O
Brief Description on Grievance:
കെട്ടിട നമ്പര് പെര്മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:33:32
09 /01-2024 dt . 11/01/2024 (ധർമ്മടം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ, വി വി ഉല്ലാസ്, ശാരദാസ്, പി ഒ പൂക്കോട്, എന്നവർ സമർപ്പിച്ച, വീട്ടുനമ്പർ അനുവദിച്ചു കിട്ടുന്നതിനായി അപേക്ഷിച്ചപ്പോൾ, ആവശ്യപ്പെട്ട എൻഎച്ച് ആക്സസ് പെർമിഷനും, ഒപ്പം നിലവിലുള്ള കേസ് സംബന്ധിച്ച് പ്ലാനിൽ ഉൾപ്പെടാത്ത എന്റെ കൈവശമുള്ള വസ്തു കയ്യേറി യതിന് അയൽവാസിക്കെതിരായി ഞാൻ ഫയൽ ചെയ്ത കേസാണ് നിലവിലുള്ളത് എന്നും വർഷങ്ങളോളം നീണ്ടുനിൽക്കാൻ ഇടയുള്ള സിവിൽ കേസിൽ നിർമ്മാണ പ്രവർത്തനം തടയാനുള്ള ഹരജി തള്ളിയ കോടി ഉത്തരവ് മുമ്പ് സമർപ്പിച്ചിട്ടുണ്ട് എന്ന സത്യവാങ്മൂലവും പഞ്ചായത്തിൽ ഹാജരാക്കുകയുണ്ടായി. ആയത് കൈപ്പറ്റിയശേഷം സത്യവാങ്മൂലത്തിൽ കേസ് നിലവിലുള്ളതായി രേഖപ്പെടുത്തി കാണുന്നു എന്നു പറഞ്ഞും നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് ബിൽഡിംഗ് സൂപ്പർവൈസറുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും ആവശ്യപ്രകാരം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല. ആയതിനാൽ ധർമ്മടം ഗ്രാമപഞ്ചായത്തിൽ ഞാൻ പണികഴിപ്പിച്ച വീടിന് നമ്പർ അനുവദിക്കാൻ തടസ്സമാകുന്ന ഒരു ഉത്തരവും ഒരു കോടതിയും നാളിതുവരെ പുറപ്പെടുവിച്ചിട്ടില്ലാത്ത നിലയ്ക്ക് എത്രയും പെട്ടെന്ന് നമ്പർ അനുവദിച്ചു തരാനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷ, അദാലത്ത് സമിതി പരിശോധിച്ചു, ആയതിൻ പ്രകാരം അപേക്ഷകനെയും പഞ്ചായത്ത് ഓവർസിയർ ക്ലാർക്ക് എന്നിവരെ നേരിൽ കേട്ടതിന്റെയും ഫയൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും 08/01/2024 ലെ 3138/ 22 നമ്പർ കത്ത് പ്രകാരം അപേക്ഷകന്റെ ക്രമവൽക്കരണ അപേക്ഷയിൽ A3 - BA (887 )/2024 തീയതി 0l/01/2024 ആയി കെട്ടിട നിർമ്മാണം ക്രമവൽക്കരിച്ച് ഉത്തരവ് ആയിട്ടുണ്ടെന്നും ടി കെട്ടിടത്തിന് കെട്ടിട നമ്പർ/ഓക്യുപ്പെൻസി അനുവദിക്കുന്നതിലേക്കായി ആറ് രേഖകൾ ഹാജരാക്കുന്നതിന് വേണ്ടി സെക്രട്ടറി അപേക്ഷകന് കത്ത് നൽകിയതായും കാണുന്നു. നേരിൽ കേട്ട സമയത്ത് NHAI യിൽ നിന്ന് Final Access permission ലഭ്യമാക്കേണ്ടതാണെന്ന് അറിയിച്ചതായി അപേക്ഷകൻ അറിയിച്ചിട്ടുണ്ട്. ആയതിൽ ധർമ്മടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 13/12/2023 ലെ 3138/20 നമ്പർ കത്തിന് 20/11/2023 ന് 64/2023 പ്രകാരം ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കിൽ കെട്ടിട നമ്പർ നൽകുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ല എന്ന് അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ തലശ്ശേരി അറിയിച്ചതായി കാണുന്നു. Provisional permission for Access അനുവദിച്ച 26/10/2023ലെ 11159/RO-Kerala/Access permission/NH-17(66)/172+804(LHS)/2064 കത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന മുറക്ക് ഫൈനൽ ആക്സസ് പെർമിഷൻ ലഭ്യമാക്കണമെന്ന് നിബന്ധനയായി ഉൾക്കൊള്ളിച്ചിട്ടുള്ളതായി കാണുന്നു. കൂടാതെ 12/02/2021 ലെ 1159/NHAI /PIU /Kozhikode/2021/178 പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് NHAI യിൽ നിന്നും മേൽ വിഷയത്തിൽ സ്പഷ്ടീകരണം ലഭിച്ചതിൽ ”All commercial /residential property/retails outlet എന്നിവയ്ക്ക് NH ഇൽ നിന്നും വഴി വേണ്ട സംഗതിയിൽ NHAI/Morth ൽ നിന്നും അനുമതി വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ആയതിനാൽ ടി വിഷയത്തിൽ സെക്രട്ടറി സ്വീകരിച്ച നിലപാട് ശരിയാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു ,അപേക്ഷകനെ നേരിൽ കേട്ട സമയത്ത് ടി Final Access permission ന് വീണ്ടും വലിയ തുക ഫീസിനത്തിൽ ഒടുക്കേണ്ടി വരും എന്ന് അറിയിച്ചിട്ടുണ്ട്. ടി ഫീസ് സംബന്ധിച്ച നിരവധി പരാധികൾ ഉയർന്ന് വന്ന സാഹചര്യത്തിൽ മേൽ വിഷയം ബഹു:സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് JD യെ അറിയിക്കുന്നതിനും തീരുമാനിച്ചു . ടി വിവരം അപേക്ഷകനെ രേഖ മൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . അപേക്ഷ പരിശോധിക്കുമ്പോൾ തന്നെ എല്ലാ ന്യൂനതകളും ഒറ്റ നോട്ടീസിൽ തന്നെ അറിയിക്കുന്നതിനു ജാഗ്രത പുലർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട സെക്ഷനുകൾക്കും സൂപ്പർവൈസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്എന്ന് കമ്മിറ്റി നിർദ്ദേശിച്ച് തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:54:34
implemented