LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
B2 builders and developers Pvt Ltd
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 17
Updated on 2024-02-17 10:09:49
2009 ൽ അനുമതി ലഭിച്ച കെട്ടിടനിർമ്മാണം പൂർത്തീകരിച്ച് നമ്പറിങ്ങിന് സമർപിച്ചപ്പോൾ 12 ന്യൂനതകൾ അസി.എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിഹരിക്കപ്പെടാത്തതായുള്ള ഒന്ന് തെക്കുഭാഗത്തെ setback സംബന്ധിച്ചാണ്. പെർമിറ്റിൽ പരാമർശിക്കാത്ത Road ഈ വശത്ത് ഉണ്ടെന്നതാണ് സെറ്റ് ബാക്ക് 3 മീറ്റർ വേണമെന്നുള്ള എഞ്ചിനീയറുടെ വാദത്തിന്റെ അടിസ്ഥാനം. പെ ർമിറ്റ് പ്രകാരം 1.5 മീറ്റർ Set back നിലവിലുണ്ട്. മുൻ ഫയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമല്ല. റോഡ് പിന്നീട് നിർമ്മിച്ചതാണെന്ന് അപേക്ഷകൻ പറയുന്നു. ഗ്രാമപഞ്ചായത്ത് പെർമിറ്റ് നൽകിയതായതിനാൽ നിർദ്ദേശത്തിനായി ജില്ലാ സമിതിക്ക് നൽകുന്നു.
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:11:43
മേല്‍ പരാതി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 1 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. 2009 ൽ കെട്ടിടനിര്‍മ്മാണ അനുമതി ലഭിച്ച് കെട്ടിടനിർമ്മാണം പൂർത്തീകരിച്ച് നമ്പറിങ്ങിന് സമർപ്പിച്ചപ്പോൾ 12 ന്യൂനതകൾ അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പരിഹരിക്കപ്പെടാത്തതായുള്ള ഒന്ന് തെക്കുഭാഗത്തെ സെറ്റ് ബാക്ക് സംബന്ധിച്ചാണെന്നും, പെർമിറ്റിൽ പരാമർശിക്കാത്ത റോഡ് ഈ വശത്ത് ഉണ്ടെന്നതാണ് സെറ്റ് ബാക്ക് 3 മീറ്റർ വേണമെന്നുള്ള എഞ്ചിനീയറുടെ വാദത്തിന്റെ അടിസ്ഥാനമെന്നും, പെർമിറ്റ് പ്രകാരം 1.5 മീറ്റർ സെറ്റ് ബാക്ക് നിലവിലുണ്ടെന്നും, മുൻ ഫയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമല്ലെന്നും, റോഡ് പിന്നീട് നിർമ്മിച്ചതാണെന്ന് അപേക്ഷകൻ പറയുന്നതായും, ഗ്രാമപഞ്ചായത്ത് പെർമിറ്റ് നൽകിയതായതിനാൽ നിർദ്ദേശത്തിനായി ജില്ലാ സമിതിക്ക് നൽകുന്നു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. 2009 ൽ കെട്ടിടനിര്‍മ്മാണ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെട്ടിടനിര്‍മ്മാണ അനുമതി ലഭിക്കുമ്പോള്‍ സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല എന്നും 2015 ലാണ് തെക്കു ഭാഗത്തുള്ള സ്ഥലത്തിന്റെ ഉടമകള്‍ റോഡിനായി സ്ഥലം വിട്ടുനല്‍കിയിട്ടുള്ളത് എന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആയതിന്റെ രേഖകള്‍ ( 2015 ല്‍ ഭൂമി വിട്ടുനല്‍കി കൊണ്ടുള്ള 7 പേരുടെ ലാന്‍ഡ് റിലിങ്ക്വിഷ്മെന്റ് അപേക്ഷ) പരാതിക്കാരന് സമര്‍പ്പിച്ചിട്ടുണ്ട്. പെര്‍മിറ്റ് അനുവദിച്ച സമയത്തും, കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച സമയത്തും പ്രസ്തുത റോഡ് ഉണ്ടായിരുന്നില്ല എന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഉപജില്ലാ സമിതിയുടെ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് ജില്ലാ സമിതി വിലയിരുത്തി. ആയതിനാല്‍ ഉപജില്ലാ സമിതി സ്ഥലപരിശോധന നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍, ഗ്രാമപഞ്ചായത്തിലെ പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ചിരുന്നോ, പെര്‍മിറ്റ് കാലാകാലങ്ങളില്‍ പുതുക്കിയിട്ടുണ്ടോ, കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഏത് വര്‍ഷമാണ്, നമ്പറിങ്ങിന് അപേക്ഷ സമര്‍പ്പിച്ചത് ഏത് വര്‍ഷമാണ്, ഗ്രാമപഞ്ചായത്തില്‍ ഫയല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച സെക്രട്ടറിയുടെ വിശദീകരണം എന്നിവയെല്ലാം സഹിതം വിശദവും വ്യക്തവും ആയ റിപ്പോര്‍ട്ട് ഉപജില്ലാ സമിതിയുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കുന്നതിന് ഉപജില്ലാ സമിതി (1) കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Interim Advice:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-05-06 12:47:27
മേല്‍ പരാതി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 1 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. 2009 ൽ കെട്ടിടനിര്‍മ്മാണ അനുമതി ലഭിച്ച് കെട്ടിടനിർമ്മാണം പൂർത്തീകരിച്ച് നമ്പറിങ്ങിന് സമർപ്പിച്ചപ്പോൾ 12 ന്യൂനതകൾ അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പരിഹരിക്കപ്പെടാത്തതായുള്ള ഒന്ന് തെക്കുഭാഗത്തെ സെറ്റ് ബാക്ക് സംബന്ധിച്ചാണെന്നും, പെർമിറ്റിൽ പരാമർശിക്കാത്ത റോഡ് ഈ വശത്ത് ഉണ്ടെന്നതാണ് സെറ്റ് ബാക്ക് 3 മീറ്റർ വേണമെന്നുള്ള എഞ്ചിനീയറുടെ വാദത്തിന്റെ അടിസ്ഥാനമെന്നും, പെർമിറ്റ് പ്രകാരം 1.5 മീറ്റർ സെറ്റ് ബാക്ക് നിലവിലുണ്ടെന്നും, മുൻ ഫയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമല്ലെന്നും, റോഡ് പിന്നീട് നിർമ്മിച്ചതാണെന്ന് അപേക്ഷകൻ പറയുന്നതായും, ഗ്രാമപഞ്ചായത്ത് പെർമിറ്റ് നൽകിയതായതിനാൽ നിർദ്ദേശത്തിനായി ജില്ലാ സമിതിക്ക് നൽകുന്നു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രസ്തുത പരാതി 05.03.2024 തീയതിയില്‍ കൂടിയ ജില്ലാ സമിതി പരിശോധിച്ചിരുന്നു. 2009 ൽ കെട്ടിടനിര്‍മ്മാണ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെട്ടിടനിര്‍മ്മാണ അനുമതി ലഭിക്കുമ്പോള്‍ സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല എന്നും 2015 ലാണ് തെക്കു ഭാഗത്തുള്ള സ്ഥലത്തിന്റെ ഉടമകള്‍ റോഡിനായി സ്ഥലം വിട്ടുനല്‍കിയിട്ടുള്ളത് എന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആയതിന്റെ രേഖകള്‍ ( 2015 ല്‍ ഭൂമി വിട്ടുനല്‍കി കൊണ്ടുള്ള 7 പേരുടെ ലാന്‍ഡ് റിലിങ്ക്വിഷ്മെന്റ് അപേക്ഷ) പരാതിക്കാരന് സമര്‍പ്പിച്ചിട്ടുണ്ട്. പെര്‍മിറ്റ് അനുവദിച്ച സമയത്തും, കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച സമയത്തും പ്രസ്തുത റോഡ് ഉണ്ടായിരുന്നില്ല എന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഉപജില്ലാ സമിതിയുടെ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് 05.03.2024 തീയതിയില്‍ കൂടിയ ജില്ലാ സമിതി വിലയിരുത്തി. ആയതിനാല്‍ ഉപജില്ലാ സമിതി സ്ഥലപരിശോധന നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍, ഗ്രാമപഞ്ചായത്തിലെ പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ചിരുന്നോ, പെര്‍മിറ്റ് കാലാകാലങ്ങളില്‍ പുതുക്കിയിട്ടുണ്ടോ, കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഏത് വര്‍ഷമാണ്, നമ്പറിങ്ങിന് അപേക്ഷ സമര്‍പ്പിച്ചത് ഏത് വര്‍ഷമാണ്, ഗ്രാമപഞ്ചായത്തില്‍ ഫയല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച സെക്രട്ടറിയുടെ വിശദീകരണം എന്നിവയെല്ലാം സഹിതം വിശദവും വ്യക്തവും ആയ റിപ്പോര്‍ട്ട് ഉപജില്ലാ സമിതിയുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കുന്നതിന് ഉപജില്ലാ സമിതി (1) കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ഉപജില്ലാ സമിതി (1) കണ്‍വീനര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഉപജില്ലാ സമിതി (1) കണ്‍വീനര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ സമിതി പരിശോധിച്ചു. ശ്രീ ഭരതൻ, മുല്ലപ്പിള്ളി വീട് എന്നവർക്ക് 550.26 ച.മീ. സ്പെഷ്യൽ റസിഡൻഷ്യൽ കെട്ടിട നിർമ്മാണത്തിന് KMBR/MGP/340/658/09-10 പ്രകാരം 31.07.2009 ന് പെർമിറ്റ് അനുവദിച്ചിട്ടുള്ളതായി പെർമിറ്റ് പ്ലാൻ, മറ്റു അനുബന്ധ രേഖകൾ പ്രകാരം കാണുന്നു. എന്നാൽ ബന്ധപ്പെട്ട ഫയലോ, രജിസ്റ്ററോ പഞ്ചായത്തിൽ നിന്ന് കണ്ടെത്തിയിട്ടില്ലാത്തതാണ്. സെക്രട്ടറി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി ബോധിപ്പിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തെ സംബന്ധിച്ചും, ലൈസൻസിയെ സംബന്ധിച്ചും പരാതിയും നടപടിയും ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. മുഖ്യ നഗരാസൂത്രകന്റെ C2/1772/2010(1) dt.12.03.2010, 15.03.2010 എന്നിവയും 23.04.2010 ലെ ഗവൺമെന്റ് സെക്രട്ടറിയുടെ 23331/ആർസി2/10 തസ്വഭവ നമ്പർ കത്തും പരാതികളിൽ നടപടി നിർദ്ദേശിച്ചതായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. 27.03.2010 ൽ പെർമിറ്റ് റദ്ദാക്കിയതായും കാണിക്കുന്ന പഞ്ചായത്തിന്റെ കത്തും കാണുന്നുണ്ട്. എന്നാൽ ബഹു. ഹൈക്കോടതിയുടെ 2013 ജൂൺ 14 ലെ ഉത്തരവു പ്രകാരം താൽക്കാലിക നമ്പർ നൽകുവാൻ ഇടക്കാലവിധി ഉണ്ടാകുകയും 3 താൽക്കാലിക നമ്പർ (വാർഡ് 2 ൽ 1UA, 2UA, 3UA) പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം ടി ലൈസൻസിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചീഫ് ടൗൺപ്ലാനർ വിജിലൻസ് 22.12.2015 ന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 24.10.2015 നാണ് കെട്ടിടത്തിന്റെ തെക്കുഭാഗത്തെ റോഡ് ടാർ ചെയ്യുന്ന ആവശ്യത്തിനായി സ്ഥല ഉടമസ്ഥർ പഞ്ചായത്തിന് വിട്ടു നൽകിയതെന്നു പറയുന്നു. പെർമിറ്റ് അനുവദിക്കുമ്പോൾ ഈ റോഡിൽ നിന്നുളള അളവ് 1.50 മീറ്ററായി രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട പ്ലാനിൽ കാണുന്നുണ്ട്. ബഹു.കേരള ഹൈക്കോടതിയുടെ WP(C)22832/2011 കേസിലെ 29.06.2022 ലെ അന്തിമവിധിയിൽ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുവാൻ ഉത്തരവായിട്ടുള്ളതാണ്. സെക്രട്ടറി അപേക്ഷകനിൽ നിന്നും പുതിയ രേഖകൾ വാങ്ങി പരിശോധനക്ക് സാങ്കേതിക വിഭാഗത്തിന് നൽകുകയും 12 ന്യൂനതകൾ സാങ്കേതിക വിഭാഗം കണ്ടെത്തുകയും ചെയ്തു. ആയതിൽ 1-ാമത്തെ ന്യൂനതയാണ് തെക്കുവശത്ത് റോഡിൽ നിന്നും 1.5 മീറ്റർ മാത്രം പാലിക്കുന്നുവെന്നുള്ളത്. താരതമ്യേന മറ്റു ന്യൂനതകൾ പരിഹരിക്കാവുന്നതാണ്. ചീഫ് ടൗണ്‍പ്ലാനറുടെ 22.12.2015 ലെ CTPVIG/786/15, 31230/RB2/13/LSGD നമ്പര്‍ റിപ്പോർട്ടിൽ താഴെ പറയും പ്രകാരം പരാമർശിക്കുന്നു. “ 1) വിഷയാടിസ്ഥാനമായ നിർമ്മാണ സ്ഥലത്തിന്റെ തെക്കുഭാഗത്തെ റോഡ് 4.00 മീറ്റർ വീതിയിൽ 60 മീറ്റർ നീളത്തിൽ നിലവിൽ കാണപ്പെടുന്നുണ്ട്. എന്നാൽ പ്രസ്തുത റോഡ് ടാർ ചെയ്യുന്ന ആവശ്യത്തിനായി സ്ഥല ഉടമസ്ഥർ 24.08.2015 ന് മാത്രമാണ് ഭൂമി വിട്ടു നൽകിയതായി കാണുന്നത്. ഭൂമി വിട്ടു നൽകിയതിനുള്ള അപേക്ഷയുടെ 8 കോപ്പികൾ ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭ്യമാക്കിയത് ഇതോടൊപ്പം സമർപ്പിക്കുന്നു. 2) ടൗൺപ്ലാനർ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിരുന്ന പ്രകാരം ആ സമയത്ത് ആധികാരികമായി ഈ റോഡ് നിലവിലുണ്ടായിരുന്നില്ല എന്നത് വ്യക്തമാകുന്നു. നിർമ്മാണാനുമതി നൽകിയിരുന്ന സമയത്ത് നിലവിൽ ആധികാരികമായി നിലവിലില്ലാത്ത റോഡ് രേഖപ്പെടുത്തി പ്ലാൻ സമർപ്പിച്ചിരുന്നു എന്നതാണ് ലൈസൻസിയ്ക്ക് എതിരെയുളള നടപടിക്ക് ആധാരമായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന് വിട്ടു നൽകാതെ സ്വകാര്യ വഴി എന്ന രൂപത്തിൽ ഈ സ്ഥലം നിലനിന്നിരുന്നതാണോ എന്നത് വ്യക്തമല്ലാത്തതാണ്. 3) നിർമ്മാണാനുമതി നൽകിയ 31.07.2009 തീയതിയിൽ നിലവിലുണ്ടായിരുന്ന കേരളാ മുനിസിപ്പാലിറ്റി കെട്ടിടനിയമം 2009 ലെ റൂൾ 25(1) ലെ പ്രൊവിഷൻസ് പ്രകാരം 7 മീറ്റർ വരെ ഉയരമുളള കെട്ടിടങ്ങൾക്ക് 75 മീറ്റർ വരെ നീളമുളള റോഡിന്റെ വശത്ത് കെട്ടിടത്തിലേയ്ക്ക് 1.50 മീറ്റർ ദൂരം മതിയാകും എന്ന് വിവക്ഷിച്ചിരിക്കുന്നു. നിർമ്മാണകെട്ടിടം 7 മീറ്ററിനേക്കാൾ കൂടുതൽ ഉയരം വരുന്നതിനാൽ പ്രസ്തുത ദൂരം 3.00 മീറ്റർ ആവശ്യമാണ് എന്നു കാണുന്നു. ആയതിനാൽ റോഡ് രേഖപ്പെടുത്തി റോഡിലേയ്ക്ക് 1.50 മീറ്റർ മാത്രം ദൂരം നൽകി നിർമ്മാണാനുമതി നൽകിയതും, പ്ലാൻ തയ്യാറാക്കിയതും തെറ്റായ രീതിയിലാണ്. ആയതിനാൽ ലൈസൻസിയ്ക്കെതിരെ നടപടി ആവശ്യമാണ്." ഇവിടെ കെട്ടിടത്തിന്റെ തെക്ക് വശത്തെ റോഡ് പെർമ്മിറ്റ് നൽകുന്ന കാലത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതായി കാണുന്നില്ലയെന്നത് റിപ്പോർട്ടിൽ നിന്നും സ്പഷ്ടമാണ്. കൂടാതെ ടി കെട്ടിടത്തിന് 1.5 മീറ്റർ അകലം രേഖപ്പെടുത്തി അനുമതി സെക്രട്ടറി നൽകിയിട്ടുളളതുമാണ്. ആയതു പ്രകാരമാണ് കെട്ടിടത്തിന്റെ തെക്കുവശത്ത് 1.5 മീറ്റർ അകലം പാലിച്ചിരിക്കുന്നതെന്നും മനസ്സിലാകുന്നു. പെർമിറ്റ് നൽകിയ പ്രകാരം നിർമ്മാണ പ്രവർത്തനം നടത്തിയതായി കാണുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് സെക്രട്ടറി നൽകിയ പെർമിറ്റ് പ്രകാരം പണിതിട്ടുള്ള കെട്ടിടത്തിന് മറ്റ് ന്യൂനതകൾ ഇല്ലാത്തപക്ഷം, രേഖകൾ പരിശോധിച്ച് ഒക്യുപൻസി അനുവദിക്കാവുന്നതാണ് എന്ന് ഉപജില്ലാ സമിതി (1) കണ്‍വീനര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ കെട്ടിടത്തിന്റെ തെക്ക് വശത്തെ റോഡ് പെർമ്മിറ്റ് നൽകുന്ന കാലത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതായി കാണുന്നില്ലയെന്നത് റിപ്പോർട്ടിൽ നിന്നും സ്പഷ്ടമായതിനാലും, ടി കെട്ടിടത്തിന് 1.5 മീറ്റർ അകലം രേഖപ്പെടുത്തി അനുമതി സെക്രട്ടറി നൽകിയിട്ടുളളതിനാലും, പെർമിറ്റ് നൽകിയ പ്രകാരം നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുള്ളതിനാലും, സെക്രട്ടറി നൽകിയ പെർമിറ്റ് പ്രകാരം പണിതിട്ടുള്ള കെട്ടിടത്തിന് മറ്റ് ന്യൂനതകൾ ഇല്ലായെങ്കില്‍ രേഖകൾ പരിശോധിച്ച് ഒക്യുപൻസി അനുവദിക്കുന്നതിന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-06 13:03:46
മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് മെയില്‍ അയച്ചുകൊടുത്തിട്ടുണ്ട്.