LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hassan M S Fathima Manzil Chalimukku Ex. Colony PO 695562
Brief Description on Grievance:
Civil REgistrations
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 47
Updated on 2024-09-28 15:09:41
ശ്രീ.ഹസ്സൻ.എം.എസ്, ഫാത്തം മൻസിൽ, ചല്ലിമുക്ക് , എക്സ്കോളനി പിഒ, എന്നയാൾ സമർപ്പിച്ച പരാതി അന്വേഷണം നടത്തിയതിൽ ടിയാളുടെ ഉടമസ്ഥതയിലുളള സർവേ 421/52-2 ഭൂമിയിൽ ടിയാൻ നിർമ്മാണം പൂർത്തീകരിച്ച മൂന്നു നില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കെ.പി.ബി.ആർ 2019 -ന് വിരുദ്ധമായി ഷീറ്റ് കൊണ്ട് റൂഫ് സ്ഥാപിക്കുകയുണ്ടായി എന്നും ആയത് അനധികൃത നിർമ്മാണമാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യുകയും ആയതിന്റെ അടിസ്ഥാനത്തിൽ 29.07.2024-ന് ടി നിർമ്മാണം പൊളിച്ചുമാറ്റുന്നതിന് 1068/2024 നമ്പരായി ചിതറ ഗ്രാമപഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകിയിരുന്നതായും ആയതിന് ശ്രീ.ഹസ്സൻ നാളിതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലായെന്നും പരാതിക്കാരന്റെ കെട്ടിടം ഒന്നിലധികം കുടുംബങ്ങൾക്ക് താമസിക്കാവുന്ന അപ്പാർട്ട്മെന്റാണെന്നും കെപിബിആർ 2019 ചട്ടം 74 പ്രകാരം 3 നില വരെയുളളതും ഉയരം 10 മീറ്ററിൽ കവിയാത്തതുമായ ഒറ്റ കുടുംബം താമസിക്കുന്ന കെട്ടിടങ്ങളുടെ ടെറസിന് മുകളിൽ പരമാവധി 2.4 മീറ്റർ ഉയരത്തിൽ ഷീറ്റ് കൊണ്ടോ ഓട് കൊണ്ടോ ചരിഞ്ഞ മേൽക്കൂര നിർമ്മിക്കാൻ അനുമതി നൽകുന്നുണ്ടെന്നും ടി കെട്ടിടം ഏക കുടുംബ വാസഗൃഹം അല്ലാത്തതിനാൽ നിലവിലുളള ചട്ടപ്രകാരം ഷീറ്റ് റൂഫ് അനുവദിക്കാൻ കഴിയില്ലായെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ബഹു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യുണലിന്റെ 31/08/2024 ലെ I.A No.1211/2024 ഉത്തരവ് പ്രകാരം സെക്രട്ടറിയുടെ ടി കെട്ടിടം പൊളിക്കുന്നതിനുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്. കൂടാതെ ബഹു.തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്തിലും ടി കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും സർക്കാർ നിർദ്ദേശം വരുന്നതുവരെ ടി വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുളളതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യുണലിന്റെ 31/08/2024 ലെ I.A No.1211/2024 ഉത്തരവ് പ്രകാരം സെക്രട്ടറിയുടെ ടി കെട്ടിടം പൊളിക്കുന്നതിനുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടുള്ളതിനാലും , ബഹു.തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്തില്‍ ടി കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും സർക്കാർ നിർദ്ദേശം വരുന്നതുവരെ ടി വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുള്ളതിനാല്‍ ബഹു.ട്രൈബ്യുണലിന്റെയും , സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice: