LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Melechalil purayil Kottamparamba po
Brief Description on Grievance:
Buliding permit
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-24 21:32:24
CWRDM പനാത്ത് താഴം റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ച് മാറ്റി നിര്‍മ്മിച്ച പുതിയ വീടിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതി. പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-22 17:50:41
പനാത്ത് താഴം - CWRDM റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയോട് ചേര്‍ന്ന് നിലവിലുണ്ടായിരുന്ന വീട് പുതുക്കി നിര്‍മ്മിച്ചതിന് കെട്ടിട നമ്പര്‍ / ഒക്യുപെന്‍സി അനുവദിക്കുന്നില്ല എന്നതാണ് അപേക്ഷ. എന്നാല്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം റോഡ് വീതി കൂട്ടലിന്റെ ഭാഗമായി ഏറ്റെടുത്തതാണെന്നും സൗജന്യമായല്ലാ സ്ഥലം വിട്ടു കൊടുത്തതെന്നും, നിലവിലുണ്ടായിരുന്ന വീടിന്റെ ഒരു ഭാഗം ഈ ആവശ്യാര്‍ത്ഥം ഏറ്റെടുത്തതാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രവുമല്ല പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം പൂര്‍ണ്ണമായും അപേക്ഷകന് പൊളിച്ചു മാറ്റുകയും തല്‍സ്ഥാനത്ത് പുതുതായി വീട് നിര്‍മ്മിക്കുകയുമാണ് ചെയ്തത്. റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. 2019 ലെ KMBR ചട്ടം 66 പ്രകാരം ഘടനാപരമായ മാറ്റം വരുത്താതെ അങ്ങനെയുള്ള റോഡിനോട് ചേര്‍ന്ന വശത്ത് വാതിലുകളോട് കൂടിയതോ അല്ലെങ്കില്‍ ഷട്ടറുകളോടു കൂടിയതോ അല്ലെങ്കില്‍ അങ്ങനെയുള്ള ഭിത്തി നിര്‍മ്മിക്കുന്നതിന് അല്ലെങ്കില്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ് അനുമതി നല്കാവുന്നത്. ചട്ടം ലംഘിച്ച് നിര്‍മ്മിച്ചതിനാല്‍ ഒക്യുപെന്‍സി അനുവദിക്കാവുന്നതല്ല. അപേക്ഷ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-26 22:04:48
KMBR ചട്ടം 66 ന് വിരുദ്ധമായി നിര്‍മ്മാണം നടത്തിയതിനാലാണ് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. ചട്ടത്തിന് വിധേയമായി നിര്‍മ്മാണം ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ചതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.