LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
madathiparambil thrikkakara po karimakkad
Brief Description on Grievance:
എറണാകുളം ജില്ലാ അദാലത് (docket no. TXEKM11245000016) തീർത്തും തെറ്റിധാരണപരവും വസ്തുത വിരുദ്ധവുമായ മറുപടിയാണ് എനിക്ക് അദാലത്തിൽ നിന്ന് ലഭിച്ചത് ആയതിനാൽ താഴെ കൂടുതൽ വിവരങ്ങൾ ചേർക്കുന്നു വീട് നമ്പർ 38 /1073 (ഓൾഡ് നമ്പർ V / 155 A 1 ) 2002 മുതൽ 2011 വരെ ഞാൻ അടച്ചിരുന്ന tax 162 ആയിരുന്നു കോപ്പി ഇതോടൊപ്പം ചേർക്കുന്നു ഈ വീടിനു സെക്രട്ടറി എങ്ങിനെയാണ് rental value പ്രകാരം നികുതി 2012 ഇൽ വർധിപ്പിച്ചത് അതിന് എന്ത് അധികാരം ആണ് ഉള്ളത് (ബിൽഡിംഗ് ഓംബുഡ്സ്മാൻ റൂളിംഗ് പ്രകാരം സെക്രെട്ടറിക്ക് നിലവിലുള്ള tax 390 % വർധിപ്പിക്കാൻ അധികാരം ഇല്ല ) കൂടാതെ ഞാൻ മുനിസിപ്പാലിറ്റിയിൽ റെക്കോർഡ് പരിശോധിച്ചപ്പോൾ 2002 മുതലുള്ള യാതൊരു ഫയലുകളും അവിടെ ഇല്ല എല്ലാ ഫയലുകളും revenue സെക്ഷനിലെ കൈക്കൂലികാരായ ഉദ്യോഗസ്ഥർ മുക്കി , എന്നിട്ടു തെറ്റായി 2012 എഴുതിവച്ച പ്രകാരം വർധന എല്ലാം ശരിയാണ് എന്ന് തങ്ങൾ എങ്ങിനെ വിധി എഴുതി എങ്കിൽ അതെ കാലയളവിൽ പണിത മറ്റു വീടുകൾക്കു എന്ത് കൊണ്ട് ഇത്തരം വർധന ഉണ്ടായില്ല ? അപ്പൊ ഗൾഫ് കാരനാണെകിൽ അവരോട് എന്ത് തോന്യവാസവും ആകാം എന്നാണോ ? കൂടാതെ 1073 എന്ന നമ്പറിൽ ഉള്ള വീടിനു കൂട്ടി പണിത വിറകു പുര 1.427 സ്ക്വയർ മീറ്റർ മാത്രം ഉള്ളത് ഫോം 9B പ്രകാരം ടാക്സബിൾ അല്ല ഇതെങ്ങനെയാണ് നിങ്ങളുടെ റെക്കോർഡിൽ 15.36 സ്ക്വയർ മീറ്റർ ആയതു ? നിങ്ങൾക്കു സംശയം ഉണ്ടെങ്കിൽ വന്നു അളന്നു നോക്കുക അല്ലാതെ നിങ്ങളുടെ റെക്കോർഡിൽ തെറ്റായി രേഖപെടുത്തിയതിന്ടെ അടിസ്ഥാനത്തിൽ തീരുമാങ്ങൾ എടുക്കരുത് അത് നിയമ വിരുദ്ധവും punishable ആണ് കൂടാതെ വർധനവിന്റെ നോട്ടീസ് 2012 അയക്കുമ്പോൾ ഞാൻ സ്ഥലത്തു ഉണ്ടായിരുന്നില ആയതിനാൽ എനിക്ക് അതിനെതിരെ പരാതി സമർപ്പിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടു ഞാൻ ഈ തെറ്റായ നടപടി അംഗീകരിച്ചു എന്ന് സെക്രട്ടറി നിഗമനം നടത്തരുത് ഞാൻ ഇതിനെ ഒരു കാരണവശാലും അംഗീകരിച്ചിട്ടില്ല, കൂടാതെ House no. 38 /1074 (ഓൾഡ് നമ്പർ V / 155 A 2 ) 3 രൂപ സ്ക്വയർ മീറ്റർ റേറ്റിൽ (82 സ്ക്വയർ മീറ്റർ) നിശ്ചയിച്ചു ഒരു വർഷത്തിന് ശേഷം രണ്ടു വീടുകൾക്കും കൂടി നിയമ വിരുദ്ധമായി 9.46 രൂപയാക്കി (PER SQUARE METER) വർധന വരുത്തിയത് എന്റെ അന്വേഷണത്തിൽ മനസിലായത് ഈ 38 /1074 വീടിനു നമ്പർ ഇടാൻ വന്ന സർക്കാർ ഉദ്യോഗസ്ഥന് ചോദിച്ച മുഴുവൻ കൈക്കൂലിയും 2011 ഇൽ കൊടുത്തില്ല അതിനു പ്രത്യുപരകമായിട്ടാണ് ഒരു വർഷത്തിന് ശേഷം തികച്ചും അന്യായമായ നിയമവിരുദ്ദമായ വർധന സെക്രെട്ടറിയുടെ ഒത്താശയോടെ ചെയ്തത് എന്നാണ് ഞാൻ അദാലത്തിൽ പരാതി നൽകിയത് എന്റെ genuine ആയ ഈ പ്രശ്നത്തിന് തക്കതായ പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു (അല്ലാതെ സെക്രെട്ടറിക്കു ഓശാന പാടി തെറ്റായ കാര്യങ്ങൾ ശരിയാണ് എന്ന് വരുത്തിത്തീർത്തുള്ള ) ഇത്തരം നിരുത്തരവാദപരമായ മറുപടിക്കു വേണ്ടിയായിരുന്നില്ല കൂടാതെ ഈ പ്രശ്നം പരിഹരിക്കുന്നത് വരെ tax അടക്കാൻ ഞാൻ ബാധ്യസ്ഥനല്ല എന്നും ഇതിനാൽ രേഖമൂലം അറിയിക്കുന്നു ഈ തെറ്റായ വർധന മൂലം എനിക്ക് 17000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട് ഈ തുക തിരികെ തരുകയോ മുൻകൂർ TAX അടച്ചതായി റെസിപ്റ് തരുകയോ ചെയ്യേണ്ടതാണ് കൈക്കൂലിയും അഴിമതിയും മാത്രം കൈമുതലാക്കിയ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ നിരുത്തരവാദികളായ സർക്കാർ ജീവനക്കാരെ ചുമക്കേണ്ട ബാധ്യത എനിക്കില്ല എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു എന്ന് അബ്ദുൽ സമദ്
Receipt Number Received from Local Body:
Final Advice made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 37
Updated on 2024-09-02 12:45:59
decision
Attachment - Sub District Final Advice:
Final Advice Verification made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 38
Updated on 2024-09-20 11:40:52
5/155 എ 1 (38/1073) എന്ന നമ്പർ കെട്ടിടത്തിന്റെ വസ്തു നികുതി 01.10.2011 മുതൽ 162 /- രൂപയാക്കി നിലനിർത്തി ഇതുവരെയുളള നികുതി പുനർനിർണ്ണയിക്കുന്നതിന് തീരുമാനം ആയിട്ടുളളതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ നികുതി പുനർനിർണ്ണയിച്ചിട്ടുളളതും അധികമായി ഒടുക്കിയ നികുതി തുക, വരുന്ന സാമ്പത്തിക വർഷങ്ങളിർൽ ഇളവ് ചെയ്തു നൽകുന്നതുമാണെന്നുളള വിവരം അറിയിച്ചിട്ടുണ്ട്.