LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARAT HOUSE KARUMALA POST BALUSSERY-673612
Brief Description on Grievance:
ബിൽഡിങ്ങ് പെർമിറ്റിന് അപേക്ഷിച്ചപ്പോൾ 14/09/2020 ന് തന്ന നോട്ടീസ് പ്രകാരം അപാകതകൾ പരിഹരിച്ച് നമ്പറിന് കൊടുത്തപ്പോൾ പുതിയ അപാകതകൾ പറഞ്ഞ് പ്ലാൻ റിജക്ട് ചെയ്തു. 3 സെന്റിൽ ഉള്ള കെട്ടിടത്തിന് നമ്പർ അനുവദിച്ചു തരണമെന്ന് വീനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:56:50
ഗ്രാമപഞ്ചായത്ത് ശശികുമാർ കെ കാരാട്ട് എന്നയാൾ A2/518/2020 നമ്പറായി സമർപ്പിച്ച കെട്ടിട നിർമ്മാണ അപേക്ഷയില്‍ അപാകതകൾ അറിയിച്ചതായും, അപേക്ഷകന് അപാകതകൾ സംബന്ധിച്ച് അറിയിപ്പ് ലഭിച്ച ശേഷം ആയത് പരിഹരിച്ച് പുന:സമർപ്പിച്ചപ്പോള്‍ പുതിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നമ്പർ നിഷേധിക്കുന്നു എന്ന് കാണിച്ചാണ് പരാതി സമർപ്പിച്ചത്. അദാലത്തിൽ പരാതിക്കാരന് വേണ്ടി ലിജ്ന,കാരാട്ട്എന്നവരും, പഞ്ചായത്ത് പ്രധിനിധീകരിച്ച് സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി.മഞ്ജു എന്നവരും, ബന്ധപ്പെട്ട ഫയലുമായി ഓവർസിയർ ശ്രീമതി.ഫൗമിദ ടി എന്നവരും ഹാജരായി. സെക്രട്ടറി സമർപ്പിച്ച സ്റ്റേറ്റ്മെന്റ് പ്രകാരം കെട്ടിടത്തിന്റെ സ്ട്രക്ച്ചർ നിർമ്മാണം നടത്തുകയും, ആയത് ക്രമവൽക്കരിക്കുന്നതിന് വേണ്ടി 8371/23 നമ്പറായി പുതിയ Regularization പ്ലാൻ സമർപ്പിച്ചിട്ടുളളതാണെന്നും ആയത് പരിശോധിച്ച് ഒട്ടേറെ അപാകതകൾ കണ്ടെത്തി ഫയൽ 18/10/23 തീയതിയിൽ തിരിച്ചയച്ചിട്ടുളളതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ചൂണ്ടിക്കാട്ടിയ അപാകതകൾ ഫയൽ പരിശോധിച്ചതിൽ ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് കാണുന്നു. ആയത് പരിഹരിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തം ആണ്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ഇക്കാര്യത്തിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്ന് കാണുന്നു. ചട്ടലംഘനങ്ങൾ ഉളളതായും ആയത് പരിഹരിച്ച് വരുകയാണെന്നും ശ്രീ. ശശി കുമാറിന് വേണ്ടി ഹാജരായ ശ്രീമതി. രമ്യ അദാലത്തിൽ അറിയിച്ചു. ആയത് പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും ആണ് ടിയാരി ആവശ്യമായി ഉന്നയിച്ചിട്ടുളളത്. ആയത് പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.അപാകത പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണം നടത്തിയ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം പൊളിച്ച് മാറ്റേണ്ടതുണ്ടെങ്കില്‍ അക്കാര്യം അപേക്ഷകന് രേഖാമൂലം പഞ്ചായത്തിനെ അറിയിക്കേണ്ടതും, ആയതില്‍ വസ്തുതകള്‍ പരിശോധിച്ച് സെക്രട്ടറി ഉചിതമായ തീരുമാനം കൈക്കൊളളണ്ടത് ആണെന്നും നിര്‍ദ്ദേശിക്കുന്നു.ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അദാലത്തില്‍ അറിയിക്കേണ്ടതാണ് എന്ന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 17
Updated on 2024-01-23 13:08:28
നിർദ്ദേശാനുസരണം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഉണ്ണികുളം ഗ്രാപപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചട്ടലംഘനങ്ങൾ പരിഹരിച്ച് സമർപ്പിക്കുന്നതിന് 45 ദിവസം സമയം അനുവദിച്ചതായും അനുമതിയില്ലാതെ നടത്തിയ നിർമ്മാണങ്ങൾ ക്രമൽക്കരിക്കുന്നതിനായി പൊളിച്ച് മാറ്റേണ്ടതുണ്ടെങ്കിൽ ആയതിന് അനുമതി നൽകിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആയതിന് മുതിരാതെ ഒഴിവു ദിവസങ്ങളിൽ തുടർ നിർമ്മാണം നടത്തിയ സാഹചര്യത്തിൽ പൊതു ജനങ്ങളിൽ നിന്നും പരാതി വന്ന സാഹചര്യത്തിൽ പോലീസ് സഹായം നേടിയതായും പറയുന്നു. ശ്രീ ശശി കാരാട്ട് നടത്തുന്ന നിർമ്മാണ ഗ്രാമരഞ്ചായത്തിൽ നിന്നും ചട്ട പ്രകാരം അനുമതി വാങ്ങി നടത്തേണ്ട നിർമ്മിതിയാണ്. 2019 ലെ K P B R ചട്ടം 17 പ്രകാരം ആവശ്യമായ രേഖകൾ സമർപ്പിച്ച് നിർമ്മാണാനുമതി നേടേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ നടത്തുന്ന നിർമ്മാണാങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള ഉത്തരവാദിത്തം സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ നിന്നും സ്വീകരിച്ച നടപടികളിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്ന് കാണുന്നു. ശ്രീ. ശശികുമാർ ചട്ടം 17 പ്രകാരമുളള ഉത്തരവാദിത്തം പൂർത്തീകരിക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അപ്പീലിലെ നടപടികൾ അവസാനിപ്പിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 12:51:48
അദാലത്ത് ഫയലിലെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഫയല്‍ തീര്‍പ്പാക്കുന്നു.