LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാനേജർ സരിഗ പബ്ലിക് സ്കൂൾ തെന്നിലാപുരം കാവശ്ശേരി പാലക്കാട്
Brief Description on Grievance:
സ്കൂളിൽ കിച്ചൺ നിർമ്മാണത്തിന് പെർമിറ്റ് ലഭ്യമായില്ല എന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 16
Updated on 2024-01-27 14:38:38
കാവശ്ശേരി ഗ്രാമ പഞ്ചായത്തിലെ തെന്നിലാപുരം സരിഗ പബ്ലിക്ക് സ്കൂള്‍ കെട്ടിടം കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിട്ടുള്ളതിനാല് ഗ്രാമ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന് നിയുക്ത സ്കൂള്‍ മാനേജര്‍ ശ്രീ.പി.എസ് ശശികുമാര്‍-ന്റെ പരാതി അദാലത്ത് സമിതി പരിശോധിച്ചു.സെക്രട്ടറി അറിയിച്ച പ്രകാരം കെട്ടിടം 220 (b),KPBR 2019,Rule 26(h) എന്നീ ചട്ടങ്ങള്‍ ലംഘിക്കുന്നതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതും നേരിട്ട് പരിശോധനയില്‍ ചട്ടലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.എന്നാല്‍ റോഡ് വികസനത്തിന് സ്കൂള്‍ സ്ഥലം വിട്ടുനല്കിയിട്ടുള്ളതിനാലും റോഡ് നിയമാനുസൃതം നോട്ടിഫൈ ചെയ്തിട്ടില്ലാത്തതിനാലും 220(B) ബാധകമാവില്ലായെന്നും ആയത് സംബന്ധിച്ച് കേസ് ബഹു ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അപേക്ഷകന് അറിയിച്ചിട്ടുള്ളതാണ്.220(B) യില്‍ ഇളവ് നല്‍കുന്നതിന് ഈ സമിതിക്ക് അധികാരം ഇല്ലാത്തതിനാലും കേസ് ബഹു കോടതിയുടെ പരിഗണനയിലായതിനാലും സമിതിക്ക് പരിഗണിക്കാന്‍ കഴിയാത്തതിനാലും അപേക്ഷകന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സമിതിയുടെ പരിഗണനക്ക് അയക്കാന്‍ തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 15:00:23
കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ സരിഗ പബ്ലിക് സ്കൂൾ കെട്ടിടത്തിന് അടുക്കളകെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് ലഭ്യമായില്ല എന്നത് സംബന്ധിച്ച് മാനേജർ ശ്രീ.ശശികുമാർ പി.എസ് സമർപ്പിച്ച പരാതി യോഗത്തിൽ സമിതി പരിശോധിച്ചു. പ്രസ്തുത സ്കൂള്‍ കെട്ടിടം KPBR 2019 Rule 26(h),220(b) എന്നീ ചട്ടങ്ങള്‍ ലംഘിക്കുന്നതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതും നേരിട്ട് പരിശോധനയില്‍ ചട്ടലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ റോഡ് വികസനത്തിന് സ്കൂള്‍ സ്ഥലം വിട്ടുനല്കിയിട്ടുള്ളതിനാലും റോഡ് നിയമാനുസൃതം നോട്ടിഫൈ ചെയ്തിട്ടില്ലാത്തതിനാലും 220(b) ബാധകമാവില്ലായെന്നും ആയത് സംബന്ധിച്ച് കേസ് ബഹു.ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അപേക്ഷകന് അറിയിച്ചിരിക്കുന്നു. 220(b) യില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച വിഷയം ബഹു. ഹൈക്കോടതിയുടെ പരിഗണനയിൽ കേസ് നിലനിൽക്കുന്നതിനാലും ഉപജില്ലാ സ്ഥിരംസമിതിക്ക് തീർപ്പാക്കാൻ കഴിയാത്തതിനാൽ അപേക്ഷകന്റെ ആവശ്യം പരിഗണിച്ചുമാണ് ടി പരാതി ജില്ലാ സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് വിട്ടതെന്ന് ഉപജില്ലാ സ്ഥിരം സമിതി കൺവീനർ അറിയിച്ചു. കെട്ടിടത്തിന് സമീപമുള്ള റോഡ് നോട്ടിഫൈഡ് റോഡ് ആണ്. പ്രസ്തുത സ്കൂള്‍ കെട്ടിടം KPBR 2019 Rule 26(h), 220(b) എന്നീ ചട്ടങ്ങള്‍ ലംഘിക്കുന്നതിനാൽ അനധികൃത നിർമ്മാണം നിലനിൽക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്ന സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മിക്കുന്ന കിച്ചൺ ബ്ലോക്കിന് പെർമിറ്റ് നൽകുവാൻ കഴിയുകയില്ല. കൂടാതെ ടി വിഷയവുമായി ബന്ധപ്പെട്ട കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കാവശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. ബഹു.ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി വരുന്ന മുറയ്ക്ക് പ്രസ്തുത കോടതിവിധിയെ അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ജില്ലാസ്ഥിരം അദാലത്ത് സമിതി ടി പരാതി തീർപ്പാക്കിയിട്ടുണ്ട്.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:49:56
Attachment - District Final Advice Verification: