LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aiswarya vadakkumbadu po thalassery
Brief Description on Grievance:
Building authorization was submitted on January 13, 2023, with panchayath conveying adjustments on March 17, 2023, and all necessary modifications completed by me and plan resubmitted.One tank case was included in the flaws reported by panchayath on 17/3/2023. I was told to leave the region of tank, which was enchroached by panchayath in earlier times without any revenue document and no rent paid on that.The tank is relatively old, and the tank's users have well and pipeline connections in addition.In my letter dated September 4, 2023, I requested that the panchayath take the appropriate steps to remove the old damaged tank from my plot.So yet, no action has been taken in this case, and no decision has been made on my building permit application.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-18 15:46:03
മേൽ പരാതി സംബന്ധിച്ച് എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിക്കുന്നതിനും തുടർന്ന് സ്ഥലപരിശോധനയും നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് തീരുമാനിച്ചു (തീരുമാനം നമ്പർ 05/11-23 തീയ്യതി 14/11/23
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-28 11:07:41
07/11-2023/24/11/2023 14/11 /2023 ന് 5/11- 23 പ്രകാരം പരിഗണിച്ച ശ്രീമതി ലിദിന പി കെ ഐശ്വര്യ, വടക്കുമ്പാട്,തലശ്ശേരി എന്നിവരുടെ ഗ്രൂപ്പ് എ1 -കെട്ടിടാനുമതി നൽകാത്തതും, പ്രസ്തുത സ്ഥലത്ത് നിലവിലുള്ള പഞ്ചായത്തിന്റെ അധീനതയിലുള്ള വാട്ടർടാങ്ക് സ്ഥലത്തുനിന്നും മാറ്റുന്നതിന് എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും തീരുമാനം എടുക്കാത്തതും സംബന്ധിച്ച പരാതിയിൽ, പരിശോധനയും തുടർന്ന് സ്ഥല പരിശോധനയും നടത്തുന്നതിന് തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 24 /11 /2023 ന് മേൽ പരിശോധന നടത്തിയതിൽ ചുവടെ പറയുന്ന കാര്യങ്ങൾ സമിതിക്ക് ബോധ്യപ്പെട്ടു. 1. അപേക്ഷക പരാതിയോടൊപ്പം ലഭ്യമാക്കിയ എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ 401065/BPRL03/GPO/2023/380/(1)dt 17/03/2023 പ്രകാരം ശ്രീമതി ലിദിന പി കെ & ആശ്വന്ത് ദേവ് എന്നവരുടെ പേരിലുള്ള അപേക്ഷയിൽ,പഞ്ചായത്ത് സെക്രട്ടറി മേൽ അപേക്ഷയിൽ 11 അപാകതകൾ ചൂണ്ടിക്കാണിക്കുകയും ആയത് പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്ന മുറക്ക് മാത്രമേ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു എന്ന വിവരം അറിയിച്ചിട്ടുണ്ട്. 2. ഫയലുകൾ പരിശോധിച്ചതിൽ നിന്നും നിലവിൽ ശ്രീമതി ലിദിന പട്ടരക്കണ്ടി എന്നവരുടെ പേരിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറി പുതിയ അപേക്ഷ സമർപ്പിച്ചതായും ആയതിൽ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നതായും കാണുന്നു. 3. അപേക്ഷക ടിയാരിയുടെ സ്ഥലത്തുള്ള പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ ടാങ്ക് ടിയാരിയുടെ സ്ഥലത്തുനിന്നും മാറ്റുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചതായും കാണുന്നു. 4. സ്ഥല പരിശോധനയിൽ പ്രസ്തുത സ്ഥലത്ത് ഉദ്ദേശിക്കുന്ന കെട്ടിടം വരുന്ന ഭാഗത്ത് 3.30 മീറ്റർ * 3.35 മീറ്റർ അളവിലും 2.3 മീറ്റർ ഉയരത്തിലുമുള്ള പഞ്ചായത്ത് വാട്ടർ ടാങ്ക് നിലവിലുള്ളതായി കാണുന്നു അന്വേഷണത്തിൽ പ്രസ്തുത വാട്ടർ ടാങ്കിൽ നിന്നും 15 ഓളം വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി കുടിവെള്ളം വിതരണം നടത്തുന്നതായും അറിയാൻ കഴിഞ്ഞു. മേൽ വസ്തുതകളിൽ നിന്നും അപേക്ഷകയുടെ പേരിൽ സ്ഥലം കൈമാറ്റം നടത്തുന്ന ഘട്ടത്തിൽ തന്നെ ഈ സ്ഥലത്ത് മേൽ വാട്ടർ ടാങ്ക് നിലവിലുള്ളതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മുമ്പ് അപേക്ഷ സമർപ്പിച്ച ഘട്ടത്തിലും ഇപ്പോൾ സമർപ്പിച്ച ഘട്ടത്തിലും KPBR ചട്ടം 6(4) (iv) പ്രകാരം സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളും നിലവിലുള്ള നിർമ്മാണങ്ങളും സൈറ്റ് പ്ലാനിൽ കാണിക്കണം എന്നിരിക്കെ ആയത് പാലിക്കാതെയാണ് അപേക്ഷ സമർപ്പിച്ചതായി കാണുന്നത്. സമർപ്പിച്ച പ്ലാനിൽ ഉദ്ദേശിച്ച കെട്ടിടം വരുന്ന ഭാഗത്താണ് മേൽ വാട്ടർ ടാങ്ക് വരുന്നതായി കാണുന്നത്. കൂടാതെ സ്ഥലത്തിന്റെ കിഴക്കുഭാഗത്ത് അതിരിനോട് ചേർന്ന് കൊണ്ടും സ്ഥലം ഉൾപ്പെടുന്ന രീതിയിലും നിലവിൽ ഒരു കെട്ടിടം സ്ഥലത്ത് നിലവിലുള്ളതായി കാണുന്നു (ഇൻഡോർ ഷട്ടിൽ കോർട്ട് ). ആയതും സമർപ്പിച്ച പ്ലാനിൽ കാണിച്ചിട്ടില്ല എന്നതും മേൽ ചട്ടങ്ങളുടെ ലംഘനമാണ്. ആയതിനാൽ മേൽ ചട്ടങ്ങൾ പാലിച്ചുകൊണ്ടും നിലവിലുള്ള വാട്ടർ ടാങ്കിനെ ബാധിക്കാത്ത രീതിയിലും KPBR 2019 മറ്റു ചട്ടങ്ങൾ പാലിച്ച് കൊണ്ടും മാത്രമേ നിർമ്മാണ അനുമതി നല്കുവാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ടി അപേക്ഷയിൽ നടപടികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന്നും തീരുമാനിച്ചു. വാട്ടർ ടാങ്ക് സ്ഥലത്തുനിന്നും മാറ്റുന്നത് സംബന്ധിച്ച വിഷയം ഈ സമിതിയുടെ പരിഗണനയിൽ വരുന്നതല്ല എന്നും കമ്മിറ്റി വിലയിരുത്തി
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-19 14:07:29