LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padinhare Pokkil House. Ulliyeri post. Koyilandi via. Kozhikode.
Brief Description on Grievance:
സർ, ഞങ്ങൾ 2023 സെപ്റ്റംബർ 13 സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരായി വിവാഹം രജിസ്റ്റർ ചെയ്തു.അപേക്ഷകൻ ഇന്ത്യൻ ആർമിയിലെ ഓഫീസർ ആയത്കൊണ്ട് സർവീസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ പാർട്ട് 2 ഓർഡറിൽ വിവാഹം രേഖപെടുത്തേണ്ടത് നിർബന്ധമാണ്. ഇതിനായി നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിച്ച വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന മറുപടിയാണ് ലഭിച്ചത്.ഇതിനായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നീ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അപേക്ഷകർ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപെടുകയുണ്ടായി.ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് &റഫറലിൽ ജനറൽ സർജറി പിജി വിദ്യാർത്ഥിയായ അപേക്ഷകന്റെ ഈ വർഷത്തെ അവധി അവസാനിച്ചിരിക്കുകയാണ്. ഡൽഹിയിലെ സിവിൽസർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായ അപേക്ഷക ഗിയാൻ ബാരി സിൻഡ്രോം എന്ന രോഗത്തിന്റെ തുടർചികിത്സയിലും ആണ്. അതിനാൽ നേരിട്ട് ഹാജരാവൻ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്.ആർമി രേഖകളിൽ വിവാഹം സമയബന്ധിതമായി രേഖപെടുത്താതിരിക്കുന്നത് അപേക്ഷകന്റെ സർവീസിനെയും അപേക്ഷകയുടെ തുടർ ചികിത്സയെയും ബാധിക്കും എന്നതിനാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഓൺലൈൻ വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന് ഹരിനന്ദന എസ് &മേജർ അരുൺ ഗോവിന്ദ് കെ വി
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 13
Updated on 2023-10-26 15:20:02
പൊതു വിവാഹ രജിസ്ട്രേഷന് ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് 09/09/2021 ലെ 1721/2021 ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്. ആയതില്‍ 29.11.2021 ലെ 2404/2021 ഉത്തരവ് പ്രകാരം അധിക നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ഭേദഗതി പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് 1721/21 തിയ്യതി 09.09.21 ഖണ്ഡിക3 താഴെ പറയും പ്രകാരം ആണ്. ”സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. കോവിഡ് 19 വ്യാപനം നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ദമ്പതിമാര്‍ക്ക് അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായി തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരാവാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നത് രജിസ്ട്രാര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം 2008 ലെ കേരള പൊതു വിവാഹം രജിസ്റ്റര്‍ ചെയ്യല്‍ പൊതു ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തിയ്യതി വരെ വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുളള ആധുനിക സൗകര്യം പരിഗണിച്ച് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി പുറപ്പെടുവിക്കുന്നു എന്നാണ്". അപേക്ഷ നല്കിയ ദമ്പതികളില്‍ ഭര്‍ത്താവ് ആര്‍മിയില്‍ മേജറായി സേവനം അനുഷ്ടിക്കുകയാണ് എന്നാണ്. ഔദ്ദ്യോഗിക ആവശ്യത്തിന് വിവാഹ രജിസ്ട്രേഷന് നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും, നേരിട്ട് രജിസ്ട്രാറുടെ മുന്നില്‍ ഹാജരാവുന്നതിന് ലീവ് ലഭിക്കാത്ത സാഹചര്യം ഉണ്ട് എന്നും പ്രസ്താവിച്ചത് പരിഗണനാര്‍ഹമാണെന്ന് ഉപജില്ലാ അദാലത്ത് സമിതി കരുതുന്നു. ആയത് പ്രകാരം ടിയാന്റെ അപേക്ഷയില്‍ തീരുമാനം കൈക്കൊളളുന്നതിന് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 14
Updated on 2023-12-06 11:16:00
വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി സെക്രട്ടറി അറിയിച്ചിട്ടുണഅട്.. ആയതിനാല്‍ ഫയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി,ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി റിപ്പോര്‍ട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.