LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Muhamed Makkinda Valappil, Nannamukku, Malappuram, Kerala 679575
Brief Description on Grievance:
എം.വി ഉമ്മർ ബോധിപ്പിക്കുന്നത് ചങ്ങരംകുളം നന്നമുക്ക് ആറാം വാർഡിലെ മർവാ ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിങ്ങിൽ 721 ജെ റൂമിൽ 25/03/2023 ന് Laundry, Steaming, Ironing, Dry Cleaning എന്ന സ്ഥാപനം തുടങ്ങാൻ വേണ്ടി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 3,00,000 രൂപ ലോണിന് അപേക്ഷിക്കുകയും ലോൺ പാസാവുകയും 15/09/2023 ന് അക്കൗണ്ടിലോട്ട് ക്രെഡിറ്റ് ആവുകയും ചെയ്തു 10/08/2023 ന് ബിൽഡിംഗ് ഓണറുമായി കരാർ ഉണ്ടാക്കിയിരുന്നു 10/08/2023 ന് പഞ്ചായത്ത് ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളതുമാകുന്നു (7146/B2 - 11-09-2023) എന്നാൽ 14-09-2023 നും, 06/10/2023 ന് ശ്രീ,മുഹമ്മദ് മൊസദിക്ക് എന്നയാൾ ലൈസൻസ് അനുവദിക്കുന്നതിൽ സമ്മതമല്ല എന്ന പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എന്റെ ലൈസൻസ് തടഞ്ഞുവെച്ചിരിക്കുകയാണ് ബാങ്ക് ലോൺ കൈപ്പറ്റുകയും സ്ഥാപനം തുടങ്ങാൻ പഞ്ചായത്ത് ലൈസൻസ് അനുവതിക്കാതിരിക്കുകയും ചെയ്തതിനാൽ എനിക്ക് എന്റെ സങ്കടം ബോധ്യപ്പെടുത്താൻ മറ്റു മാർഗമില്ലാത്തത്കൊണ്ടാണ് അദാലത്തിൽ അപേക്ഷിക്കുന്നത്. അതുകൊണ്ട് ദയവുണ്ടായി ലൈസൻസ് അനുവദിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മേൽ വിഷയങ്ങൾ ബിൽഡിങ് ഓണറുമായും സംസാരിക്കാവുന്നതാണ്. Building Owner Address: Abdul Kareem OP Olappulan House Parappur Post, Kottakkal 676503 MOB : 9747353333 എന്ന് ഉമ്മർ
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-31 16:46:51
അപേക്ഷകൻ ലൈസൻസിനായി അപേക്ഷ സമർപ്പിച്ച അപേക്ഷയിൽ കാണിച്ച 6/721 J നമ്പറിലുള്ള കടമുറി അടങ്ങിയ കെട്ടിടം , മുഹമ്മദ് കുട്ടി ഹാജി, ഹംസ, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ കരിം എന്നീ നാല് പേരുടെ ഉടമസ്ഥതയിലാണ് നിലവിൽ പഞ്ചായത്ത് അസ്സസ്സ്മെന്റ് രജിസ്റ്റർ പ്രകാരം. മറ്റ് മൂന്ന് പേർ ശ്രീ. കരിമിന് നൽകിയ മുക്ത്യാർ പ്രകാരമാണ് നിലവിൽ ലൈസൻസ് അപേക്ഷകർക്ക് സമ്മതപത്രം നൽകുന്നത് മുഹമ്മദ് കുട്ടി 2020ൽ മരണപ്പെട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ അവകാശികൾ തമ്മിൽ തർക്കം നിലവിലുണ്ടെന്നും പ്രസ്തുത തർക്കമാണ് ശ്രീ. ഉമ്മറിന്റെ ലൈസൻസ് അപേക്ഷ തീർപ്പാക്കുന്നത് വൈകിയതിനും കാരണമെന്ന് സെക്രട്ടറി പരാതിക്കാരൻ എന്നിവരെ കേട്ടതിൽനിന്നും ഫയലുകൾ പരിശോധിച്ചതിൽനിന്നും ബോധ്യപ്പെടുകയുണ്ടായി. മരിച്ച മുഹമ്മദ് കുട്ടി ഹാജിയുടെ മകനും ലീഗൽ ഹെയർഷിപ്പ് ഉള്ള ആളുമായ മുസദ്ദിഖ് എന്നയാൾ നൽകിയ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണ് തനിക്ക് ലൈസൻസ് നൽകാത്തതെന്ന് ശ്രീ. ഉമ്മർ അറിയിച്ചു. പഞ്ചായത്തിൽ ഉടമസ്ഥത മാറ്റം വരുത്താത്തതിനാലും മുസദ്ദിഖിന് പഞ്ചായത്തിൽ നിന്നും നൽകിയ കത്തിൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തനിനാലും മുസദ്ദിഖിന്റെ വാദം നിലനിൽക്കുന്നതല്ല. മുഹമ്മദ് കുട്ടിഹാജിയുടെ മരണത്തെ തുടർന്ന് തയ്യാറാക്കിയതെന്ന് പറയുന്ന മുക്ത്യാറിൽ ഈ കെട്ടിടത്തിന്റെ സഹ ഉടമസ്ഥനായ അബ്ദുൽ കരിം ഉൾപ്പെട്ടതായും കാണുന്നില്ല. എന്നാൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ട വിവരം കരീം ഉൾപ്പെടെയുള്ള മറ്റ് അവകാശികൾ പഞ്ചായത്തിനെ അറിയിച്ചതായും കാണുന്നില്ല.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-03 16:11:21
escalated
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 10
Updated on 2023-12-02 14:01:01
Attachment - District Final Advice:
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 11
Updated on 2023-12-05 14:19:45
നന്നമുക്ക് ആറാം വാര്‍ഡിലെ മര്‍വാ ഷോപ്പിംഗ് കോംപ്ലക്സ് ബില്‍ഡിങ്ങില്‍721 ജെ നമ്പറിലുള്ളകടമുറിയില് Laundry,Steaming,Ironing,Dry Cleaning എന്ന സ്ഥാപനം തുടങ്ങാന്‍ വേണ്ടി 10/08/2023 ന് പഞ്ചായത്ത് ലൈസന്‍സിന് അപേക്ഷിച്ചിരുന്നു.ടി കടമുറി അടങ്ങിയ കെട്ടിടം മുഹമ്മദ് കുട്ടിഹാജി ,ഹംസ,അബൂബക്കര്‍ സിദ്ദീഖ്,അബ്ദുല്‍ കരീം എന്നീ 4 പേരുടെ ഉടമസ്ഥതയിലാണ്.നിലവില്‍ സഞ്ചയ അസസ്സ്മെന്റ് രജിസ്റ്റര്‍ പ്രകാരം മറ്റ് മുന്ന് പേര് ശ്രീ അബ്ദുള്‍ കരീമിന് നല്കിയ മുക്ത്യാര്‍ നിലവിലുണ്ട്.എന്നാല്‍ 2020 ല്‍ കെട്ടിട ഉടമസ്ഥരില്‍ ഒരാളായ മുഹമ്മദ് കുട്ടിഹാജി മരണപ്പെടുകും ടിമുഹമ്മദ് കുട്ടി ഹാജിയുടെ മകനും ലീഗല്‍ ഹയര്‍ഷിപ്പ് ഉള്ള ആളുമായ മുഹമ്മദ് മുസാദിഖ് എന്നയാള്‍ വാടക കരാര്‍ വ്യാജമായി ഉണ്ടാക്കി ലൈസന്‍സ് നേടാന്‍ ശ്രമിക്കുവെന്നും ലൈസന്‍സ് അനുവദിക്കരുതെന്നും പരാതി നല്‍കിയിട്ടുണ്ട്. പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനായി കെട്ടിട ഉടമസ്ഥരുടെ വാടകകരാര്‍ ആവശ്യമാണ്. നിലവില്‍ കെട്ടിട ഉടമസ്ഥരില്‍ ഒരാള്‍ മരണപ്പെട്ടതിനാലും അവകാശികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നിയമാനുസരണം മാറ്റിയതിനു ശേഷമോ നിലവിലുള്ള അവകാശികളെ എല്ലാം ഉള്‍പ്പെടുത്തി നിയമാനുസൃത മുക്ത്യാര്‍ ഹാജരാക്കി വാടക കരാര്‍ ഹാജരാക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നന്നമുക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.