LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/0 KRISHNOJI RAO KUNDAR HOUSE KUNDAR PO KASARAGOD
Brief Description on Grievance:
കച്ചവടമുറികൾക്ക് ലൈസൻസ് അനുവദിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 36
Updated on 2024-10-05 11:40:48
കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 247 നമ്പർ കെട്ടിടത്തിൽ കട നടത്തുന്നതായും ആയതിനു ലൈസൻസ് അനുവദിക്കുന്നതിനും ആവശ്യപ്പെട്ട് ശ്രീ സുധീഷ് യാദവ് സി കെ എന്നയാൾ ഈ ഓഫീസിൽ 24/11/2023 നു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആയതു പ്രകാരം ഈ ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ അപേക്ഷകൻ ലൈസൻസ് ആവശ്യപ്പെട്ട കെട്ടിടത്തിൻറെ ഉടമസ്ഥൻ ശ്രീ കുമാരൻ എന്നയാൾ ആകുന്നു. എന്നാൽ ലൈസൻസ് ആവശ്യപ്പെട്ട കെട്ടിടത്തിനു ഈ ഓഫീസിൽ കെട്ടിട നമ്പർ അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയോ കെട്ടിട നമ്പർ നൽകുകയോ ചെയ്യിട്ടില്ല. ഉടമസ്ഥൻറെ പേരിൽ നിലവിൽ പൊളിച്ചു മാറ്റിയ കെട്ടിടത്തിൻറെ കെട്ടിട നമ്പർ പുതുതായി നിർമ്മിച്ച കെട്ടിടത്തിനു ടിയാൾ തന്നെ പതിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യം ശ്രദ്ധയിൽ പ്പെട്ടതിനാൽ അപേക്ഷകനു ലൈസൻസ് അനുവദിക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് ഈ ഓഫീസിൽ നിന്നും നൽകിയത്. അപേക്ഷയുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ നടത്തിയ അന്വേഷണത്തിലും പഞ്ചായത്തിൽ ലഭ്യമായ രേഖ പരിശോധിച്ചതിലും പ്രസ്തുത കച്ചവട സ്ഥാപനം നടത്തുന്ന കെട്ടിടത്തിനു കെട്ടിട നമ്പർ ഇല്ല എന്നു വ്യക്തമാകുകയും ചെയ്തു. ടിയാൾ പരാതിയിൽ പറഞ്ഞിരിക്കുന്ന ഹരിതകർമ്മ സേന അംഗങ്ങൾ യൂസർ ഫി കളക്റ്റ് ചെയ്യാൻ കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വരുന്നില്ല എന്ന ടിയാളുടെ പരാമർശം തീർത്തും അവാസ്തമാണ്. എന്നതുമാത്രമല്ല പഞ്ചായത്ത് നൽകുന്ന യാതൊരു സേവനത്തിനും ഹരിതകർമ്മ സേന രസീത് നിർബന്ധമാണ്. GO (RT) 41/2023/LSGD/6/V2023 പ്രകാരമുള്ള ഉത്തരവ് നിലവിലുള്ളതുമാകുന്നു. ടിയാളുടെ വീട്ടിലും കച്ചവട സ്ഥാപനത്തിലും സന്ദർശിക്കുന്ന ഹരിതകർമ സേന അംഗങ്ങളോട് ശ്രീ കുമാരൻ എന്നയാൾ വളരെ മോശമായി പെരുമാറുന്നുമുണ്ട്. ഇതു സംബന്ധിച്ച് പലതവണ ഹരിതകർമസേന അംഗങ്ങൾ സെക്രട്ടറിക്കു അറിയിച്ചിട്ടുണ്ട്. കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 450 കെട്ടിടങ്ങൾ ഉള്ളതാണ്. എങ്കിലും 200 കെട്ടിടങ്ങളുടെ ലിസ്റ്റ് ആണ് പഞ്ചായത്തിൽ ഉള്ളത് എന്നു ടിയാൻ ആരോപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഈ കണക്ക് എങ്ങനെ ലഭിച്ചു എന്നു വ്യക്തമല്ല. ഏഴാം വാർഡിൽ പരാതിക്കാരനായ ശ്രീ കുമാരൻ എന്നയാളുടെ കെട്ടിടം മാത്രമേ അനധികൃത കെട്ടിടമായി നിലവിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. ടിയാൾ മനപൂർവ്വം പഴയ കെട്ടിട നമ്പർ പുതിയ കെട്ടിടത്തിനു ചേർത്തു പഞ്ചായത്തിനെ തെറ്റുധരിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഏഴാം വാർഡിൽ 5 കെട്ടിട ഉടമസ്ഥർ മാത്രമേ ഹരിതകർമ്മ സേനയ്ക്കു യൂസർ ഫി നൽകാതെയിരിക്കുന്നുള്ളൂ. അതിൽ 3 പേരും ശാരീരിക മാനസിക വിഷമത അനുഭവിക്കുന്നവരാണ്. എന്നാൽ ടിയാൻ ബോധപൂർവ്വം നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ് എന്നുള്ള വിവരം സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുക്കി പണിത കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുളള അപേക്ഷ കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും സെക്ഷന്‍ 235 W, 235AA പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു