LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MULIYAR
Brief Description on Grievance:
BUILDING PERMIT REGARDING
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 36
Updated on 2024-09-03 16:41:20
പെർമിറ്റ് ഫീസ് കാൽകുലേഷൻ സംബന്ധിച്ചു രാഘവൻ നായർ നൽകിയ പരാതി. 07/10/2023 തിയ്യതിയിൽ ശ്രീ രാഘവൻ നായർ & വിശാലാക്ഷി ദേവി എന്നിവർ സമർപ്പിച്ച പെർമിറ്റ് അപേക്ഷ കെട്ടിട നിർമ്മാണ ചട്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് ഫീസ് അടക്കുന്നതിന് കത്ത് നൽകിയപ്പോൾ പെർമിറ്റ് ഫീസ് കണക്കു കൂട്ടിയത് ശരിയല്ല എന്ന് കാണിച്ചു അപേക്ഷകൻ കത്ത് നൽകുകയും വീണ്ടും പരിശോധന നടത്തിയതിൽ അപേക്ഷകൻ സമർപ്പിച്ച അപേക്ഷയും പെർമിറ്റ് ഫീസ് നിശ്ചയിച്ചതും ഒന്നു തന്നെയാണെന്നും ഇതിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അറിയിക്കേണ്ടതാണെന്നും അറിയിച്ചു കത്ത് നൽകുകയുണ്ടായി ആയത് പ്രകാരം അപേക്ഷകൻ പെർമിറ്റ് ഫീസ് അടക്കാൻ തയ്യാറാണെന്ന് കാണിച്ച് കത്ത് നൽകുകയും നിശ്ചയിച്ച പെർമിറ്റ് ഫീസ് ഒടുക്കുകയും പെർമിറ്റ് അനുവദിക്കുകയും ചെയ്തതാണ് കെട്ടിട നിർമ്മാണ ചട്ടം 2019 പ്രകാരം നിഷ്കർഷിച്ച ഫീസ് തന്നെയാണ് ഈടാക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെര്‍മിറ്റ് ഫീ കണക്കാക്കിയതില്‍ Open Court yard ന്റെ ഏരിയ ഒഴിവാക്കിയിട്ടില്ല എന്നാണ് പരാതി. പെര്‍മിറ്റ് ഫയല്‍ പരിശോധിച്ചതില്‍ 151.22 ച.മീറ്റര്‍ വിസ്തീര്ണ്ണത്തിനാണ് പെര്‍മിറ്റ് ഫീസ് ഈടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെര്‍മിറ്റ് ഫീസ് കുറച്ചാണ് വാങ്ങിയിരിക്കുന്നത്. പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ടത് ബില്‍ഡ്അപ്പ് എരിയ അടിസ്ഥാനമാക്കിയാണ്. പ്ലാന്‍ പ്രകാരം ആകെ ബില്‍ഡ്അപ്പ് ഏരിയ 175.87 ച.മീറ്ററാണ്. അതില്‍ നിന്നും Open Court yard ന്റെ ഏരിയയും വാരാന്തയുടെ 50% കുറച്ചുളള ഏരിയക്കുമാണ്. പെര്‍മിറ്റ് ഫീസ് ഈടാക്കുന്നതിന് വരാന്തയുടെ 50% കുറക്കേണ്ടതില്ല. വസ്തു നികുതി ചുമത്തുമ്പോഴാണ് വാരാന്തയുടെ 50% കുറവ് വരുത്തണ്ടത്. യഥാര്‍ത്ഥത്തില്‍ 167.33 ച.മീറ്ററിനാണ് പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ടിയിരുന്നത്. ആയതിനാല്‍ പെര്‍മിറ്റ് ഫീസില്‍ കുറവ് വന്ന തുക ഈടാക്കുന്നതിനോ 30.07.2024 ലെ G.O(MS)No.97/2024/LSGD നമ്പര്‍ ഉത്തരവ് പ്രകാരം പെര്‍മിറ്റ് ഫീസ് നിരക്ക് കുറവ് വരുത്തിയത് പ്രകാരം ടിയാന് തുക തിരികെ നല്കാനുണ്ടെങ്കില് പെര്‍മിറ്റ് ഫീസ് ഇനത്തില്‍ കുറവ് വന്ന അതില്‍ നിന്നും ഈടാക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.