LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mogralputhur
Brief Description on Grievance:
അനധികൃത നിര്മ്മാണം സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-10-18 13:41:35
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ കുഡ്ലു വില്ലേജിലെ 8-ാം വാർഡിൽ പെർണടുക്ക ജംഗ്ഷനിൽ മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടം അനധികൃത നിർമാണം ആണെന്നുള്ള ഗിരീഷ് കെ ജെ എന്നവരുടെ പരാതിയിന്മേൽ മൊഗ്രാൽ ഗ്രാമ പഞ്ചായത്ത് ഫയൽ പരിശോധന നടത്തി. ടി കെട്ടിടം എം.എം.മുഹമ്മദ് S / O അബ്ദുള്ള എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്ന് അറിയാൻ സാധിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് അനുവദിച്ച് ആയതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടം പൂർത്തീകരിച്ച് 08.07.2002 തീയതി ഒക്യുപൻസി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പരാതിയിൽ പരാമർശിച്ചിട്ടുള്ള ഈ ഭൂമി സർക്കാറിൻ്റെ ഉടമസ്ഥതയിലാണെന്നും ആയത് അനധികൃതമായി കെട്ടിടം നിർമ്മിച്ചതാണെന്നുമാണ് പരാതിക്കാരൻ പരാതിയിൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ പ്രസ്തുത കെട്ടിടത്തിൻ്റെ നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം ഫയൽ പരിശോധനയിൽ നിന്നും അഡിഷണൽ താലൂക്ക് സർവെയറുടെ 15 -12 -2021 പ്രകാരം ബഹു.കാസറഗോഡ് തഹസിൽദാർ (ഭൂരേഖ) H 2 -17126/2020 തീയതി 17 -01 -2022 പ്രകാരം 200/ 16 റീസർവ്വെയിൽപ്പെട്ട ഭൂമിയിൽ എം.എം.മുഹമ്മദ് S / O .അബ്ദുള്ള എന്ന വ്യക്തിയുടെ കൈവശം വെച്ച് വരുന്ന ഭൂമിയാണ്. ഇതേ ഭൂമിയിൽ തന്നെയാണ് അപേക്ഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. വസ്തുവിൻ്റെ കിഴക്ക് ഭാഗത്ത് റീസർവ്വെ നമ്പർ 200/9 സർവ്വെ റെക്കോർഡുകളിൽ എ.ഡബ്ല്യു ഭൂമിയായും ആയതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ സൂചിപ്പിച്ച കെട്ടിടം 200/9 സർവ്വെ നമ്പർ ഉള്ള ഭൂമിയിൽ കയ്യേറിയിട്ടില്ല എന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ ടീ കെട്ടിടം എ.ഡബ്ല്യ ഭൂമിയിൽ കൈയേറിയിട്ടില്ല എന്നും അനധികൃത കെട്ടിട നിർമ്മാണമല്ല എന്നുമുള്ള വിവരം പഞ്ചായത്തിൽ നിന്നും ലഭ്യമായ ഫയൽ പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് 14 / 07 / 2023 ൽ തന്നെ ബഹു.ജില്ല കളക്ടർക്ക് പഞ്ചായത്ത് സെക്രട്ടറി നല്കിയിട്ടുള്ളതുമാണ്.