LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Haritham karippode(p.o) Palakkad
Brief Description on Grievance:
ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ, എം ബി രാജേഷ് മുൻപാകെ പാലക്കാട് ജില്ലാ പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് ഹരിതം വീട്ടിൽ ബിനു ബോധിപ്പിക്കുന്ന അപേക്ഷ സാർ, ഞാനും എന്റെ രണ്ടു അനുജന്മാരും ചേർന്നു പാലക്കാട് ജില്ലയിലെ പുതുനഗരം പഞ്ചായത്ത് പരിധിയിലുള്ള കരിപ്പോട് സ്ഥിതി ചെയുന്ന ഒരു 30 വര്‍ഷം പഴക്കമുള്ള കെട്ടിടവും 6 സെന്റ് സ്ഥലവും കൂടി 2021 February യിൽ വാങ്ങുകയുണ്ടായി. 30 വര്‍ഷം മുൻപ് പൂട്ടിപോയ ഒരു കമ്പനിയുടെ ഉടമയിൽ നിന്നാണ് ടി കെട്ടിടവും സ്ഥലവും ഞങ്ങൾ തീരു വാങ്ങിയത്. രെജിസ്ട്രേഷൻ സമയത്ത് ടി കെട്ടിടത്തിന് മുകളിലും താഴെയുമായി 2 നമ്പർ(9/256,257) ഉള്ളതായി ഞങ്ങൾ അറിഞ്ഞിരുന്നില്ല. പൂട്ടി കിടന്നിരുന്ന കെട്ടിടമായതിനാൽ അത് ശ്രദിച്ചിരുന്നില്ല. രെജിസ്ട്രേഷൻ സമയത്ത് ഒരു നമ്പർ(9/256) മാത്രമേ ആധാരത്തിൽ കാണിച്ചിരുന്നുള്ളു. ആയതു മുകളിലെ ഗാർഹിക ഉപയോഗ നമ്പർ ആയിരുന്നു. ആയതിനൊപ്പം ഉണ്ടായിരുന്ന താഴ്ത്താതെ നിലയുടെ കൊമേർഷ്യൽ നമ്പർ ആധാരത്തിൽ ചേർക്കാൻ വിട്ടുപോയി. റെജിഷ്ട്രേഷന് ശേഷം താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ , അവരുടെ രെജിസ്ട്രേഷനുമായി പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോഴാണ് ആധാരത്തിൽ ചേർത്ത നമ്പർ ഗാർഹികമാണെന്നും, താഴത്തെ നമ്പർ ചേർക്കാൻ വിട്ടുപോയതായും അറിയാൻ കഴിഞ്ഞത് . ആധാരത്തിൽ ചേർത്ത നമ്പർ ഞങ്ങളുടെ പേരിൽ മാറ്റി തന്നെങ്കിലും പഞ്ചായത്തു രെജിസ്ട്രറിൽ പഴയ ഉടമയുടെ പേരിൽ ഉണ്ടായിരുന്ന മറ്റേ നമ്പർ(9/257) ഞങ്ങൾക്ക് അനുവദിക്കാൻ നിർവാഹമില്ല എന്നാണ് കത്ത് ലഭിച്ചത്.(letter no. A2-1960/21 & 400811/PTRE25/General/2022/946(1)) ആയതിനായി തിരുത്ത് ആധാരം ചെയ്യാൻ പഞ്ചായത് നിർദ്ദേശിച്ചത് പ്രകാരം, ഞങ്ങൾ പഴയ ഉടമയെ ബന്ധപ്പെട്ടെങ്കിലും, അയാൾ വടക്കേ ഇന്ത്യക്കാരൻ ആയതിനാലും,(Manmohan sing jain) രജിസ്ട്രേഷന് ശേഷം നാട്ടുകാരുമായി ചില പ്രശ്ങ്ങൾ ഉണ്ടായതിനാലും, തിരുത്ത് ആധാരം ചെയ്യാൻ വരാൻ കഴിയില്ല എന്ന് അറിയിച്ചു. പഴയ കെട്ടിടം ആയതിനാൽ നിലവിൽ ഉള്ള കെട്ടിട നിർമാണ നിയമങ്ങൾ പ്രകാരം പുതിയ നമ്പറിന് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു. പഴയ ഉടമയുടെ പേരിൽ നിലവിൽ അവിടെയോ , പഞ്ചായത്തിൽ മറ്റെവിടേയുമോ ഒരു കെട്ടിടം പോലും നിലവിൽ ഇല്ല. പഴയ ഉടമയുടെ പേരിൽ ഉള്ള കൊമേർഷ്യൽ നമ്പർ അനുവദിക്കാത്തത് കാരണം, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലിനു ലൈസൻസിന് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആയതു കാരണം, ഹോട്ടൽ പൂട്ടേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. രെജിസ്ട്രേഷൻ സമയത്തു, ആധാരത്തിൽ മുഴുവൻ കെട്ടിടവും ഞങ്ങളുടെ പേരിൽ ഉടമ തന്നതായി കാണിച്ചിട്ടുണ്ട്. ആയതു വാണിജ്യ ആവശ്യത്തിനുള്ളവയാണെന്നും ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു നമ്പർ ചേർക്കാൻ മറന്നുപോകുകയാണ് സംഭവിച്ചത്. ആധാരം ചെയ്തു തന്ന ആൾ വരാൻ തയാറാകാത്ത അവസ്ഥയിൽ നിസ്സഹായരായ ഞങ്ങൾക്ക്, പഴയ ഉടമയുടെ പേരിലുള്ള നമ്പർ അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ ബിനു ഹരിതം കരിപ്പോട് പാലക്കാട്
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 11
Updated on 2023-10-20 11:41:07
പരാതിക്ക് ആസ്പദമായ സ്ഥലം ഉപജില്ലാ അദാലത്ത് അംഗങ്ങള്‍ നേരിട്ട് പരിശോധന നടത്തി. മുകളില്‍ റസിഡന്‍ഷ്യല്‍ ആയും താഴെ കമേഷ്യലുമായി ടി കെട്ടിടം കാണാന്‍ കഴിഞ്ഞു. പഞ്ചായത്ത് അസ്സസ്സ്മെന്റ് രജിസ്റ്ററില്‍ പ്രകാരം രണ്ട് നമ്പര്‍ ഉള്ളതില്‍ രണ്ടാമത്തെ നമ്പര്‍ മുന്‍ ഉടമസ്ഥന്റെ പേരിലാണ് കാണുന്നത്. ആധാരത്തില്‍ തിരുത്തല്‍ വരുത്തുന്നതിനും , നിയമപരമായ നടപടി സ്വീകരിക്കുന്നതിനും വേണ്ടി ഉപജില്ലാ കമ്മിറ്റി അംഗങ്ങള്‍ തീരുമാനം എടുത്ത വിവരം സെക്രട്ടറിയെ അറിയിച്ചു.
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 12
Updated on 2023-11-10 21:14:29
For necessary action by Panchayat secretary. Letter sent
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 13
Updated on 2023-11-24 20:37:07
വിവരം അപേക്ഷകനെ സെക്രട്ടറി നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്.