LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALAKKAL HOUSE SRAYIKADAVU NANNAMMUKKU P O MALAPPURAM 679575 KERALA
Brief Description on Grievance:
2020 ലൈഫ് പദ്ധതി പ്രകാരം നന്നംമുക്ക് പഞ്ചായത്ത് മുമ്പാകെ വിടിന് അപേക്ഷനൽകുകയും അപേക്ഷയിൽ തുക പാസാകുകയും ചെയ്തു നിലവിൽ വിടിൻെറ തറപ്പണി കഴിഞ്ഞു വിട്നിർമാണത്തിനായി പഞ്ചായത്തിലെക്ക് പെർമിറ്റിന് നൽകിയപ്പോൾ ഭൂമിയുടെ തരം നഞ്ച കേറ്റകറിയിൽ ആയതിനാൽ പഞ്ചായത്തിൽ നിന്ന് പെർമിഷൻ ലഭിച്ചില്ല എന്നാൽ ടി യഭൂമി നിലവിൽ ഡാറ്റാബാങ്കിൽ തരം തോട്ടം കെറ്റകറിയിലാണ് ഉള്ളത് ആയതിനാൽഎനിക്ക് പെർമിറ്റ് ലഭിക്കുന്നതിനായി പെർമിഷൻ നൽകണമെന്ന് വിനിതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 36
Updated on 2024-09-07 06:53:39
വിഷയം 2020 ലൈഫ് പദ്ധതി പ്രകാരം നന്നംമുക്ക് പഞ്ചായത്ത് മുമ്പാകെ വിടിന് അപേക്ഷനൽകുകയും അപേക്ഷയിൽ തുക പാസാകുകയും ചെയ്തു. നിലവിൽ വിടിൻെറ തറപ്പണി കഴിഞ്ഞു. വീട്നിർമ്മാണത്തിനായി പഞ്ചായത്തിലേക്ക് പെർമിറ്റിന് നൽകിയപ്പോൾ ഭൂമിയുടെ തരം നഞ്ച ആയതിനാൽ പഞ്ചായത്തിൽ നിന്ന് പെർമിഷൻ ലഭിച്ചില്ല. എന്നാൽ ടി ഭൂമി നിലവിൽ ഡാറ്റാബാങ്കിൽ തോട്ടം കാറ്റഗറിയിലാണ് ഉള്ളത്. ആയതിനാൽ പെർമിറ്റ് ലഭിക്കുന്നതിനായി പെർമിഷൻ നൽകണമെന്നതാണ് അപേക്ഷ. ഉപ സമിതിയുടെ നിരീക്ഷണം/ കണ്ടെത്തൽ ശ്രീമതി പുഷ്പലത എന്നവരുടെ ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 301/8-12 സ്ഥലമുൾപ്പെടുന്ന ഭൂമി റവന്യൂ രേഖകൾ പ്രകാരം നഞ്ചയായാണ് കാണുന്നത്. ആയത് ഡാറ്റാ ബാങ്കിൽ 75-ാം പേജിൽ ഉൾപ്പെട്ടതും 20വർഷം മുമ്പ് നികത്തിയതാണെന്ന് രേഖപ്പപെടുത്തിയതുമാണ്. ആയത് തരം മാറ്റി രേഖകൾ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചുകൊണ്ട് ടിയാരിക്ക് കത്ത് നൽകിയിട്ടുള്ളതാണെന്നും കത്തിന് നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നതും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം രൂപീകൃതമായ ജില്ലാ തല അധികൃത സമിത അധ്യക്ഷനായ പെരിന്തൽമണ്ണ സബ് കളക്ടറുടെ 03.09.2020 ലെ RDOPTM/1858/2020-M1 കത്ത് പ്രകാരം നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം 2018 വകുപ്പ് 27(എ)(6) പ്രകാരം സെക്രട്ടറിക്ക് നേരിട്ട് അനുമതി നൽകാൻ കഴിയുന്ന നിർമ്മാണമാണ് പരാതിക്കാരിയുടേതെന്ന് കാണുന്നു. ആയതിനാൽ, മേൽ വസ്തുതകൾ പരിഗണിച്ചും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽനിന്നും ഒന്നാം ഗഡു അനുവദിച്ച് നിർമ്മാണം ആരംഭിച്ച വീട് ആയതിനാലും മറ്റ് അപാകതകൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി പെർമിറ്റ് നൽകാവുന്നതാണെന്ന് കാണുന്നു. ശുപാർശ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം രൂപീകൃതമായ ജില്ലാ തല അധികൃത സമിതയുടെ അധ്യക്ഷനായ പെരിന്തൽമണ്ണ സബ് കളക്ടറുടെ 03.09.2020 ലെ RDOPTM/1858/2020-M1 കത്ത് പ്രകാരം നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം 2018 വകുപ്പ് 27(എ)(6) പ്രകാരം സെക്രട്ടറിക്ക് നേരിട്ട് അനുമതി നൽകാൻ കഴിയുന്ന നിർമ്മാണമാണ് പരാതിക്കാരിയുടേതെന്ന് കാണുന്നു. ആയതിനാൽ, മേൽ വസ്തുതകൾ പരിഗണിച്ചും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽനിന്നും ഒന്നാം ഗഡു അനുവദിച്ച് നിർമ്മാണം ആരംഭിച്ച വീട് ആയതിനാലും മറ്റ് അപാകതകൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി പെർമിറ്റ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.