LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O Mujeeb Rahman Bismi Manzil, Parandode P O Aryanad
Brief Description on Grievance:
കെട്ടിട നമ്പര് ലഭ്യമാക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 11
Updated on 2023-10-19 21:53:31
തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ 8 വാർഡിൽ ശ്രീമതി. ഷമീറാ ബീവിയുടെ വാണിജ്യ-വാസഗൃഹ കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു.3 സെന്റ് പുരയിടത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ ചട്ടപ്രകാരമുള്ള അപാകതകൾ പരിഹരിക്കുന്നതിന് സെക്രട്ടറി കത്ത് നൽകിയിരിക്കുന്നു. ഈ വിഷയത്തിലുള്ള പരാതികൾ ജില്ലാ കളക്ടർ ,കരുതലും കൈത്താങ്ങും . വിജിലൻസ് ഉൾപ്പെടെ അന്വേഷിച്ചിട്ടുള്ളതാണ്. പ്രാഥമിക പരിശോധനയിൽ കെട്ടിട നിർമ്മാണത്തിന് permit നേടിയ യതായി കാണുന്നു. എന്നാൽ ടി പെർമിറ്റ് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് നേടിയെതെന്ന് കാട്ടി ്് ആയത്പഞ്ചായത്ത് റദ്ദ് ചെയ്തിട്ടുണ്ട്. ആയത് ബഹു. ട്രിബ്യൂണൽ 850/2019 നമ്പർ 28/02/2021 ലെ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തിട്ടുണ്ട്. പരാതിക്കാരി 143.54 M2 Residential,67.27 M2 Commercial കെ ട്ടിടം നിർമ്മിക്കുന്നതിന് 06/05/2019 തിയതി A1/BA-(87377/2019) നമ്പരായി 3 വർഷത്തെ കാലാവധിയോടെ പെർമിറ്റ് നേ ടുകയും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ കെട്ടിട നിർമാണം നടത്തിയേ ശേഷം 11/01/2022 തിയതി നമ്പറിനു വേണ്ടിയുള്ള completion plan സമർപ്പിച്ചിട്ടുണ്ട്. ആയതനുസരിച്ച് 201.82 M2 കെട്ടിടപൂർത്തീകരിച്ചതായിക്കാണുന്നു. ജില്ലാ കളക്ടർക്ക് പരാതിക്കാരി സമർപ്പിച്ച അപേക്ഷയിന്മേൽ KPR Act , KPBR Act എന്നിവ ലംഘിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ പരാതിക്കാരിക്ക് പഞ്ചായത്ത് അനുവദിച്ച പെർമിറ്റിൽ അപാകതയുള്ളതായും ചട്ടലംഘനമുള്ളതായും ബോധ്യപ്പെട്ടു. മൂന്ന് സെന്റ് പുരയിടത്തിൽ കെട്ടിട നിർമാണ അനുമതി നൽകിയതിൽ സ്ഥല പരിശോധന നടത്തി ശുപാർശ സമർപ്പിച്ച ഓവർസീയർ, അസി.എഞ്ചിനീയർ എന്നിവർക്ക് വലിയ വീഴ്ച സംഭവിച്ചതായിക്കാണുന്നു. ആയതനുസരിച്ച് സെക്രട്ടറി അനുവദിച്ച ചെർമിറ്റ് പ്രകാരമാണ് കെട്ടിട നിർമാണം നടത്തിയതെങ്കിലും അതിർത്തികളിൽ നിന്നുള്ള set back ൽ വ്യത്യാസം വരുത്തിയാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നതെന്ന് എക്സി.എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആയത്കാ കാരണം കെട്ടിട നമ്പർ അനുവദിക്കുന്നതിന് നിർദ്ദേശം നൽകുന്നതിന് സാധിക്കാത്ത സാഹചര്യമാണെന്ന് കമ്മിറ്റി വിലയിരുത്തി. കൂടാതെ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണവും നടന്നു വരുന്നു. ആയതിനാൽ അദാലത്ത് ഉപസമിതി അംഗങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസി.എഞ്ചിനീയർ, സെക്രട്ടറി .എന്നിവരുടെ സംയുക്ത പരിശോധന നടത്തിയശേഷം തുടർ നടപടികൾ നിർദ്ദേശിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 12
Updated on 2023-12-04 20:57:13
ശ്രീമതി ഷമീറാ ബീവി, ചെറിയ പ്ളോട്ടിൽ 210.81 M2 വിസ്തീർണ്ണമുള്ള Commercial cum Residential കെട്ടിടത്തിന്A1-BA-87377/2019 നമ്പർ 06/05/2019തീയതിയിൽ പെർമിറ്റ് നേടിയിട്ടുള്ളതാണ്.തുടർന്ന്201.81 M2 വിസ്തീർണ്ണമുള്ള കെട്ടിടം പൂർത്തീകരിച്ചതായി കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്.അദാലത്ത് ഉപസമിതി അംഗങ്ങൾ, തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻജിനീയറിംഗ് വിംഗ്എന്നിവർ പരാതിക്കാരുടെ സാന്നിധ്യത്തിൽ നടത്തിയ സ്ഥല പരിശോധനയിൽ217.76M2 വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നു.കെട്ടിടത്തിന് താഴെപ്പറയുന്ന ചട്ട ലംഘനം ഉള്ളതായി കാണുന്നു. 1.തെരുവിനോട് ചേർന്നുള്ളപ്ലോട്ട് അതിരും കെട്ടിടവുംതമ്മിൽ KPR Act 220 B പ്രകാരമുള്ള മൂന്നു മീറ്റർ ദൂരപരിധി പാലിക്കുന്നില്ല.ഒന്നാം നിലയിലും രണ്ടാം നിലയിലും നിർമ്മിച്ചിട്ടുള്ള റൂഫ്പ്രൊജക്ഷൻസ് പാസ്സേജ് ആയിഉപയോഗിക്കുന്നതു കൊണ്ടാണ് ഇപ്രകാരം ചട്ടലംഘനം ആകുന്നത്. ടി പാസ്സേജ് കട്ട് ചെയ്ത് സൺ ഷെയ്ഡ് ആയി പരിവർത്തനം ചെയ്താൽ ചട്ടലംഘനം ഒഴിവാക്കുന്നതിന് സാധിക്കും. 2.കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കടമുറികളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് പ്രധാന റോഡിന് അഭിമുഖമായി വരുന്ന ഭാഗമാണ് frontage (മുൻവശം)ആയി പരിഗണിച്ച് പെർമിറ്റ് അനുവദിക്കപ്പെട്ടത്.എന്നാൽ KPBR ചട്ടം 2 ലെ നിർവചന പ്രകാരം പ്ലോട്ടിന്റെ തെരുവിനോട് ചേർന്നുവരുന്ന വശം frontage ആയി കണക്കാക്കാവുന്നതാണ്.അപ്രകാരം പരിഗണിക്കുമ്പോൾ കെട്ടിടത്തിൻെറ . രണ്ട് വശങ്ങൾ frontage ആയി പരിഗണിക്കേണ്ടിവരുന്നു.ആയതിനാൽ കടമുറികളിലേക്ക് പ്രവേശനമാർഗമായി വരുന്നവശത്ത് 1.80 മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണ്.എന്നാൽ പെർമിറ്റ് അനുവദിക്കുന്ന സമയത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ ആയത് പരിഗണിക്കുകയുണ്ടായില്ല .പ്രസ്തുത വശത്ത് 90 സെൻറീമീറ്റർ സെറ്റ് ബാക്ക് വിട്ടാണ് പെർമിറ്റ് അനുവദിച്ചതും കെട്ടിട ഉടമ കെട്ടിടം നിർമ്മിച്ചതെന്നും കാണുന്നു.ഇപ്രകാരം പെർമിറ്റ് അനുവദിച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒന്നാം നിലയിലും രണ്ടാം നിലയിലും റൂഫ് പ്രൊജക്ഷൻ നിർമിച്ചിരിക്കുന്നു. പരിഹാരമാർഗങ്ങൾ 1 പാസ്സേജ് ആയി ഉപയോഗിക്കുന്ന റൂഫ് പ്രൊജക്ഷൻ മുറിച്ചുമാറ്റി സൺ ഷെയ്ഡ് ആയി പരിവർത്തനം ചെയ്യുക. 2. regularisation of unauthorised building rules വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുന്ന മുറയ്ക്ക്അതിനുള്ളഅപേക്ഷ സമർപ്പിക്കുന്നതിന്ള്ള അറിയിപ്പ് അപേക്ഷകന് നൽകുന്നതിന് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി . 3. കെട്ടിടത്തിന്റെ ചട്ടലംഘനം ഒഴിവാക്കുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന്ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് എൻജിനീയർ ഓവർസിയർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 7
Updated on 2024-02-27 16:06:32
Regularisation of Unauthorised building Rules വിജ്ഞാപനം അപേക്ഷ കക്ക് അയച്ചു കൊടുക്കുകയും അതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച അദാലത്ത് തീരുമാനം പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട കക്ഷിക്ക് അയച്ചു കൊടുത്തു. അദാലത്ത് തീരുമാനം നടപ്പാക്കി. ഫയൽ തീർപ്പാക്കാവുന്നതാണ്.