LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VISWADARSHINI Reg. No: T.1254/2002 URIYACODE,THIRUVANANTHAPURAM, KERALA, PIN: 695543 Mob: 9447520548, 9497272103
Brief Description on Grievance:
Regarding permit and regularisation
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 10
Updated on 2023-10-19 20:54:57
വിശ്വദർശിനി ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിശ്വദർശിനി പബ്ളിക് സ്കൂൾ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച വിഷയം 2009 മുതൽ പൂവച്ചൽ പഞ്ചായത്തിൽ പെന്റിംഗിൽ തുടരുകയാണ്. സഹോദരങ്ങളായ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ തമ്മിൽ ബഹു. ഹൈക്കോടതി , നെടുമങ്ങാട് സബ് കോടതി ഉൾപ്പെടെയുള്ള നീതി പീഠങ്ങളിൽ പരാതി നൽകുകയും വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്. മാത്രമല്ല, ബന്ധപ്പെട്ട ഫയൽ കോടതിയിലാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. കൂടാതെ ചീഫ് ടൗൺ പ്ലാനർ ഉൾപ്പെടെയുള്ള അധികാരികൾ സ്ഥല പരിശോധന നടത്തി കെട്ടിടത്തിന് KPBR പ്രകാരമുള്ള ചട്ടലംഘനമുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദാലത്ത് സമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തിയ ശേഷം തുടർ നടപടികൾക്ക് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 6
Updated on 2023-12-04 13:46:49
പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ വിശ്വദർശിനി പബ്ളിക് സ്കൂൾ കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന അപേക്ഷ ഇതിനകം തന്നെ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ, ചീഫ് ടൗൺ പ്ലാനർ എന്നിവർ പരിശോധിച്ചിട്ടുള്ളതാണ്. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പെരുംകുളം വില്ലേജിൽ സർവേ നമ്പർ 75/5 - 1, 76/1 , 76/11 ലുൾപ്പെട്ട B ഒക്കുപ്പൻസി വിഭാഗത്തിലുൾപ്പെടുന്ന കെട്ടിടത്തിന് ലേ ഔട്ട് / കൺകറൻസ് / റെഗുലറൈസേഷൻ ലഭ്യമാക്കുന്നതിന് സമർപ്പിച്ച അപേക്ഷ ന്യൂനതകൾ ഉള്ളതിനാൽ ടൗൺ പ്ലാനർ നിരസിച്ചിട്ടുള്ളതാണ്. പ്രസ്തുത സ്കൂൾ പ്ലോട്ടിൽ 3 കെട്ടിടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ അസെസ്മെന്റ് രജിസ്റ്ററിൽ 4 കെട്ടിട നമ്പരുകൾ സ്കൂൾ കെട്ടിടങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. 1692 M2 വിസ്തീർണ്ണമുള്ള ഹൈസ്കൂൾ ബ്ലോക് കെട്ടിടത്തിന് BF2, BF,GF,FF,2nd Floor and Tower എന്നിവയുണ്ട്. പ്ലോട്ടിന്റെ അതിർത്തിയോട് ചേർത്ത് നിർമ്മിച്ചിരിക്കുന്ന ടോയ്ലെറ്റ് ന് ചട്ട ലംഘനമുണ്ട്. കൂടാതെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ PH Toilet ലഭ്യമല്ല. ക്രമവത്ക്കരിക്കേണ്ട എല്ലാ കെട്ടിടങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. 18 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടത്തിന് ലേ ഔട്ട് അപ്രൂവൽ ലഭിക്കുന്നതിന് KPBR 2019 പ്രകാരമുള്ള വ്യവസ്ഥകൾ ബാധകമാണെന്ന് ചീഫ് ടൗൺ പ്ലാനർ സ്പഷ്ടീകരണം നൽകിയിട്ടുള്ളതാണ്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് 2019ല ചട്ടം ബാധകമാക്കരുതെന്നാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ടൗൺ പ്ലാനറുടെ സ്പഷ്ടീകരണം പൂർണ്ണമായും KPBR അടിസ്ഥാനത്തിലുള്ളതായതിനാൽ കെ ട്ടിട ഉടമ ആയതനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ ഇളവ് അനുവദിക്കുന്നതിന് സെക്രട്ടറിക്കോ അദാലത്ത് ഉപസമിതിക്കോ സാധിക്കുകയില്ല. ആയതിനാൽ Regularisation of Unauthorised building Rules സർക്കാർവിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം വിശ്വദർശിനി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിക്ക് നൽകുന്നതിന് പൂവച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 11
Updated on 2024-02-27 16:02:20
Regularisation of Unauthorised building Rules വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത് അപേക്ഷകന് അയച്ചുനൽകിയിട്ടുണ്ട്. പ്രൊപ്പോസൽ സമർപ്പിക്കുന്നതാണെന്ന് അറിയിച്ചു. അദാലത്ത് തീരുമാനം നടപ്പാക്കി ഫയൽ തീർപ്പാക്കാവുന്നതാണ്.