LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KRISHNAKRIPA PALLICHAL KALLIYOOR TRIVANDRUM
Brief Description on Grievance:
എനിക്ക് മൂന്നു സെന്റ് സ്ഥലമാണ് ഉള്ളത് സ്ഥല പരിമിതി മൂലം വച്ച വീടിന്റെ പ്ലാനിൽ നിന്നും വ്യത്യാസം ചെറുതായി വന്നു. അത് പരിശോധിച്ച് എനിക്ക് വീട്ടു നമ്പർ തരണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 10
Updated on 2023-10-19 20:38:48
ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കാതെ 3 സെന്റ് പുരയിടത്തിൽ നിർമ്മിച്ച വാസഗൃഹമാണ് പരാതിക്കാരിയുടേത്. കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള റെഗുലറൈസേഷൻ അപേക്ഷ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുമില്ല. പൂലൂർ - പള്ളിച്ചൽ റോഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടം KPR Act 220 ബി പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. മാത്രമല്ല വീടിന്റെ നാല് വശവും KPBR പ്രകാരമുള്ള set back പാലിക്കുന്നില്ലായെന്ന് സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ടു. ആയത് കാരണം കെട്ടിടത്തിന്റെ completion plan തയ്യാറാക്കി നൽകുന്നതിന് designer മാർ തയ്യാറാകുന്നില്ല. പഞ്ചായത്തിന്റെ എഞ്ചിനീയർ, ഓവർസീയർ എന്നിവരുടെ സേവനം പരാതിക്കാരിക്ക് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. കൂടാതെ ചട്ടലംഘനമുള്ള കെട്ടിട ഭാഗം ഇടിച്ചു മാറ്റിയശേഷം designer അംഗീകരിച്ച പ്ലാൻ സഹിതം Regularisation അപേക്ഷ നൽകുന്നതിനുള്ള അറിയിപ്പ് ശ്രീമതി. ജലജക്ക് നൽകുന്നതിന് കല്ലിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 6
Updated on 2024-01-30 15:16:32
KPR ആക്ട് 220 B പ്രകാരമുള്ള ചട്ടലംഘനങ്ങൾ മാറ്റുന്നതിനുള്ള ഭേദഗതികൾ വരുത്താൻ ആവശ്യമായ സാങ്കേതിക സഹായം കല്ലിയൂർ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗം നൽകിയിട്ടുണ്ട്. മറ്റ് ലംഘനങ്ങൾ പരിഹക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള അറിയിപ്പ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകക്ക് നൽകിയിട്ടുണ്ട്. അദാലത്ത് തീരുമാനം നടപ്പാക്കിയിട്ടുണ്ട്. ഈ ഫയലിൽ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.