LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VASANTHA NIVAS PUNNAMOODU KALLIYOOR PO 695042
Brief Description on Grievance:
കല്ലിയൂർ വില്ലേജിൽ 180/13 റീ സർവ്വേ നമ്പരിൽ ഉൾപ്പെട്ട എന്റെ വക 5.40 പുരയിടത്തിൽ നിലവിൽ ഉണ്ടായിരുന്ന കടമുറി കെട്ടിടത്തിന് മുകളിൽ ഒരു കട മുറി കുടി നിർമിച്ചു കുടിച്ചേർക്കുകയും ചെയ്തു എന്നാൽ ഇതുവരെയും പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ തരുന്നില്ല പാർക്കിങ് ഏരിയ കുറവാണ് എന്നാണ് പഞ്ചായത്തിൽ നിന്നും അറിയിച്ച കാരണം ആയതിനാൽ ഈ കാരണം പരിശോധിച് അദാലത് സമിതിയിൽ ഉൾപ്പെടുത്തി ഒരു തീർപ് ഉണ്ടാക്കി എന്നെ സഹായിക്കണം എന്ന് തായ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 10
Updated on 2023-10-19 20:20:59
പരാതിക്കാരന്റെ വാണിജ്യ കെട്ടിടത്തിന് KPBR 2019 പ്രകാരം 4 പാർക്കിംഗ് ഏരിയ ആവശ്യമാണ്. ഇതിൽ രണ്ട് എണ്ണം മാത്രമാണ് മുൻ വശത്ത് നീക്കിവെക്കുന്നതിന് സാധിച്ചിട്ടുള്ളത്. മുൻവശത്തെ കെട്ടിടങ്ങൾക്ക് പിന്നിലായി നീക്കിവെച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ വാഹനം കടന്നുപോകുന്നതിന് KPBR 29(4)(1) പ്രകാരമുള്ള 3 മീറ്റർ വീതി പാലിക്കുന്നില്ല. അവിടെ 2.48 മീറ്റർ മാത്രമേയുള്ളൂ. ചട്ടം 29(5) പ്രകാരമുള്ള ടൂ വീലർ പാർക്കിംഗിന് സ്ഥലം വിട്ടിട്ടില്ല. കൂടാതെ കെട്ടിടത്തിന്റെ വടക്ക് വശത്തിലെ ഫുട്പാത്തിനോട് ചേർത്ത് നിർമ്മിച്ചിട്ടുള്ള സ്റ്റെയർകെയ്സ് ചട്ടവിരുദ്ധമാണ്. ആയതിനാൽ Regularisation of Unauthorised building Rules സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നൽകുന്നതിന് കല്ലിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. '
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 6
Updated on 2024-01-30 15:10:17
അദാലത്ത് തീരുമാനത്തിൻ്റെയടിസ്ഥാനത്തിലുള്ള അറിയിപ്പ് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനായ ശ്രീ തങ്കപ്പന് നൽകിയിട്ടുണ്ട്. അദാലത്ത്ഈ തീരുമാനം നടപ്പാക്കി. അപേക്ഷയിലെ നടപടികൾ അവസാനിക്കാവുന്നതാണ്.