LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aruvallikkadu veedu, vanciyoor PO, Alamcode, Attingal
Brief Description on Grievance:
Building Number permit reg
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 10
Updated on 2023-10-05 15:37:08
പരാതി സംബന്ധിച്ച് വിശദ വിവരങ്ങള്‍ പരിശോധിക്കുന്നതിനും , പരാതിക്കാരെയും, അസി.എഞ്ചിനീയറെയും കേള്‍ക്കുന്നതിനും തീരുമാനിച്ചു. അതിനായി അറിയിപ്പ് നല്‍കുന്നതിനും അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കാനും തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 12
Updated on 2023-11-02 16:34:14
കരവാരം ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമ്മാണം പൂർത്തികരിച്ച് കംപ്ലീഷൻ പ്ലാൻ സമർഷിച്ചിട്ടും കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നും, പല കാരണങ്ങൾ പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണ് എന്നും, A E നമ്പർ ലഭിക്കുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകുന്നില്ലെന്നും, ആയത് മൂലം വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതാണ് പരാതിയുടെ ചുരുക്കം. ഈ വിഷയത്തിൽ കരവാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവരെ കേൾക്കുകയും, ഫയലും, സ്ഥലവും നേരിൽ പരിശോധിക്കുകയുമുണ്ടായി. പരാതിക്കാരൻ നിർമ്മിച്ച കെട്ടിട്ടത്തിൽ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ - 2019 -ന്റെ ലംഘനങ്ങളുണ്ടെന്നും, ആയത് പരിഹരിച്ച് അറിയിച്ചാൽ മാത്രമേ റിപ്പോർട്ട് നൽകാനാവൂ എന്ന് അസി. എഞ്ചിനീയർ അറിയിച്ചു. അസി. എഞ്ചിനീയർ ചൂണ്ടി കാണിച്ചിട്ടുള്ള അപാകതകൾ പരിഹരിച്ച് പുതിയ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് കത്ത് നൽകിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. അസി. എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്ന അപാകതകൾ നിലനിൽക്കുന്നതായി സ്ഥല പരിശോധനയിൽ ബോധ്യമായി. പരാതിക്കാരനുമായി സംസാരിച്ചതിൽ അപാകതകൾ പരിഹരിക്കാം എന്ന് അറിയിക്കുകയുണ്ടായി. കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്ത് താഴെ പറയും പ്രകാരം തീരുമാനിച്ചു. " സെക്രട്ടറി നൽകിയ കത്തിൽ ചൂണ്ടി കാണിച്ചിട്ടുളള അപാകതകൾ പരാതിക്കാരൻ പരിഹരിച്ച് അറിയിക്കുന്ന മുറക്ക് നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് അറിയിപ്പ് നൽകുന്നതിനും , വിവരം പരാതികക്ഷിയെ അറിയിക്കുന്നതിനും തീരുമാനിച്ചു " . പരാതി സംബന്ധിച്ച അദാലത്തിലെ നടപടികൾ അവസാനിപ്പിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-10 13:20:51
പരാതിക്കാരന് ഗ്രാമപഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. പരാതി തീർപ്പാക്കി.