LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHIRAS VILLA, KOLLAYIL , KOLLAYIL PO,KOLLAM DIST ,PIN 691541
Brief Description on Grievance:
സർ ഞാൻ ഒരു കമർഷ്യൽ ബിൽഡിംഗ് പെർമിറ്റ് ന് വേണ്ടി 13/06/2024 ചിതറ പഞ്ചായത്തിൽ apply ചെയ്തുNUM 3229/2024 അതിനു ശേഷം ഒരു മാസം കഴിഞ്ഞു 17/ 7/24 ഇൽ പഞ്ചായത്തിൽ നിന്നും അപാകതകൾ പരിഹരിക്കുന്നതിനുള്ള ഒരു നോട്ടീസ് വരികയുണ്ടായി.. ഉടൻ തന്നെ അതെല്ല പരിഹരിച്ചു എന്റെ ലൈസൻസി പുതിയ പ്ലാൻ നൽകി എന്നാൽ പഞ്ചായത്തിൽ നിന്നും വീണ്ടും പുതിയ അപാകതകൾ കാണിച്ചു കൊണ്ട് ഒരു നോട്ടീസ് വന്നു ആദ്യം അപ്ലിക്കേഷൻ കൊടുത്തപ്പോൾ പഞ്ചായത്തിലെ എഞ്ചിനീയർ മാഡം കൂടെ രണ്ടു ഓവർസീർ മാർ തുടങ്ങിയവർ ഏകദേശം ഒരു മണിക്കൂറോളം സൈറ്റ് വിസിറ്റ് നടത്തി എല്ലാ അതിർ അളവുകളും പ്ലാനിലെ വച്ചു ചെക്ക് ചെയ്തു ഉറപ്പാക്കി ആണ് പ്ലോട്ടിൽ നിന്നും പോയത്.. പ്ലോട്ടിന്റെ പടിഞ്ഞാറു വശം മറ്റൊരു വസ്തു വിന്റെ മതിലും കല്ലും ഉണ്ട് വടക്ക് വശത്തും കല്ല് ഉണ്ട് മുൻ വശം PWD റോഡ് കല്ല് ഉണ്ട്. ഇതെല്ലാം പരിശോദിച്ചു ശേഷം ആണ് ഇതു പോലെ ഉള്ള അനാവശ്യകാര്യങ്ങൾ ഉന്നയിച്ചു നോട്ടീസ് അയച്ചു പെർമിറ്റ് നിഷേധിക്കുന്നത്.. എനിക്ക് ഒരു commercil ബിൽഡിംഗ് നിർമിച്ചു സ്വന്തമായി ഒരു ബിസ്സിനെസ്സ് നടത്താനായി ആണ പഞ്ചായത്തിന്റെ പെർമിറ്റ് വാങ്ങാൻ ആയി സമീപ്പിച്ചത്...അപ്പോൾ ആണ് എഞ്ചിനീയറിംഗ് വിഭാഗം ഇത്തരത്തിൽ ഉള്ള നിലപാടുകൾ സ്വീകരിക്കുന്നത്..അപേക്ഷ കൊടുത്ത അപ്പോൾ തന്നെ താലൂക്കിൽ നിന്നും സർവ്വേ സ്കെച്ച് വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു... ഇതിപ്പോൾ പല പ്രാവിശ്യം ആയിട്ടാണ് ഓരോരോ കാര്യങ്ങൾ പറയുന്നത്.. ഞാൻ ഏകദേശം 20 പ്രാവിശ്യം ഈ പെർമിറ്റ് ന് വേണ്ടി ചിതറ പഞ്ചായത്തിൽ കയറി ഇറങ്ങി.
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 15:11:32
അപേക്ഷകൻ വാണിജ്യ കെട്ടിട നിർമ്മാണത്തിനായി 13.06.2024-ൽ അപേക്ഷ നൽകിയിട്ടുളളതായി കാണുന്നു. പ്രസ്തുത അപേക്ഷ പരിശോധിച്ച് നാല് ന്യൂനതകൾ കാണിച്ച് 17.07.2024-ൽ അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുണ്ട്. അപാകത പരിഹരിച്ച് പുതുക്കിയ പ്ലാൻ സമർപ്പിച്ചതിനുശേഷം വീണ്ടും പ്ലോട്ടിലെ അതിരുകല്ലുകൾ കൃത്യമായി സ്ഥാപിക്കേണ്ടതാണ് എന്ന നിർദ്ദേശം പാലിച്ചില്ല എന്നും പ്ലാൻ പ്രകാരം പ്ലോട്ട് ഏരിയയിൽ വ്യത്യാസം കാണുന്നു എന്നും പ്രമാണത്തിൽ അതിരുകല്ലുകൾ നൽകിയിട്ടില്ല എന്നും പ്ലോട്ടിന്റെ മുൻവശം പി.ഡബ്ല്യൂഡി റോഡും വലതുവശം പഞ്ചായത്ത് റോഡും ആയതിനാൽ പ്ലോട്ടിന്റെ വില്ലേജ് താലൂക്കിൽ നിന്ന് അളവുകളോട് കൂടി സർവ്വേ സ്കെച്ച് കൂടി ലഭ്യമായാൽ മാത്രമേ തുടർനടപടികൾ സാധ്യമാകൂ എന്ന് കാണിച്ച് 02.08.2024-ൽ വീണ്ടും കത്ത് നൽകിയിട്ടുണ്ട്. സ്ഥലപരിശോധനയിൽ ടി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ മുൻവശം പിഡബ്ല്യൂഡി റോഡും സൈഡിൽ പഞ്ചായത്ത് റോഡും ആയതിനാൽ വില്ലേജ് സ്കെച്ച് ആവശ്യമാണെന്ന് കാണുന്നു. എന്നാൽ ആദ്യം നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുളളതായി കാണുന്നു. പ്ലോട്ടിന്റെ അളവുകളോട് കൂടിയ സര്‍വേ സ്കെച്ച് ഹാജരാക്കുന്നതിനു അപേക്ഷകന് നിര്‍ദേശം നല്‍കുന്നതിനും ആയതു ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിക്ക് നിര്‍ദേശം നല്കി തീര്‍പ്പാക്കുന്നു .