LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Konnackal (H) Manakkad Thodupuzha Idukki pin:685608
Brief Description on Grievance:
I had submitted application for getting building permit from Manakkad Grampanchayath and which is issued on 28th March 2023 (permit no: A4-BA(119784)/2023) For constructing building ,Earth excavation is needed hence I approached mining and geology department Thodupuzha in the beginning of April first week but they redirected me to Manakkad Gramapanchayath and I got the movement permit on 12 th june 2023. After a prolonged and delayed office process ,remitted the the royalty fees at sub treasury Thodupuzha, but due to heavy rain the earth excavation was impossible to done within the time provided. This matter was informed orally to the officer in time but not in written form, and I returned the non utilized pass and movement permit to the manakkad GP. now I applied for getting renewal of soil movement permit and pass on 8th and 10th of August at manakkad Grampanchayath, but no relevant actions have been done in notice.In this regard, Kindly consider my complaint and take necessary actions as early as possible
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 9
Updated on 2023-09-08 12:58:09
മണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ റീ സര്‍വ്വേ നമ്പര്‍ 144/5-1-1 ല്‍ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് 28/03/2023 തീയതിയില്‍ ചന്ദ്രലാല്‍ കെ.കെ കൊന്നയ്ക്കല്‍ വീട്, മണക്കാട് പി. ഒ എന്നയാള്‍ക്ക് A4-BA (119784) /2023 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതാണ്. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനായി മൂവ്മെന്റ് പെര്‍മിറ്റിന് വേണ്ടി 19/05/2023 ല്‍ അപേക്ഷ നല്കിയിട്ടുള്ളതും തുടര്‍ന്ന് അസിസ്റ്റന്റ്റ് എഞ്ചിനീയരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 47,400/- രൂപ റോയല്‍റ്റി ഇനത്തില്‍ തൊടുപുഴ സബ് ട്രഷറിയില്‍ അടച്ച് രസീത് ഹാജര്‍ ആക്കുന്നതിന് 24/05/2023 ല്‍ അപേക്ഷകന് കത്ത് നല്കിയിട്ടുള്ളതും 05/06/2023 ല്‍ ടി തുക ഒടുക്കു വരുത്തിയതിന്റെ രസീത് ഹാജര്‍ ആക്കിയതിന്റെ അടിസ്ഥാനത്തില്‍ 12/06/2023 ല്‍ SE3-2789 /2023 നമ്പര്‍ പ്രകാരം മൂവ്മെന്റ് പെര്‍മിറ്റും 296 പാസ്സുകളും അനുവദിച്ചിട്ടുള്ളതാണ്. മൂവ്മെന്റ് പെര്‍മിറ്റിന്റെ കാലാവധി 13/06/2023 മുതല്‍ 03/07/2023 വരെ ആയിരുന്നു. മൂവ്മെന്റ് പെര്‍മിറ്റ് അനുവദിക്കുന്നത് ഫോറം S ല്‍ ആണ് .ടി ഫോറത്തിന്റെ ഇനം നമ്പര്‍ 9 ല്‍ " If the permitted quantity of ordinary earth could not be transported before the expiry of this movement permit on account of any unforeseen event, the movement permit holder shall notify the same in writing to this office within two weeks of expiry of this movement permit with reasonable evidence thereof and shall return the unused mineral transit passes. If the permit holder fails to notify the matter within two weeks, the competent authority may not consider the application of extension of movement permit or re validation of mineral transit pass. എന്നിങ്ങനെ ആണ് നിബന്ധന ചേര്‍ത്തിട്ടുള്ളത്. ആയത് അനുസരിച്ച് പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചിട്ടുള്ളതിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ അപേക്ഷകന് രേഖാ മൂലം മണ്ണ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യം എഴുതി പഞ്ചായത്തിനെ അറിയിക്കുകയും ഉപയോഗിക്കാത്ത പാസ്സുകള്‍ തിരികെ നല്‍കേണ്ടതുമായിരുന്നു. മൂവ്മെന്റ് പെര്‍മിറ്റ് പുതുക്കുന്നതിനായി അപേക്ഷകന് 08/08/2023 ല്‍ ആണ് അപേക്ഷ നല്‍കിയിട്ടുള്ളത് . 'ഫോറം S’ ല്‍ മേല്‍ വിവരിച്ച പ്രകാരം നിബന്ധന ഉള്ളതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സെക്രട്ടറി 11/08/2023 ല്‍ 400574/BPTO 01/GPO/2023/3685(2) നമ്പര്‍ കത്ത് പ്രകാരം ജില്ലാ ജിയോളജിസ്റ്റിനോട് സ്പഷ്ടീകരണം ആവശ്യപ്പെട്ടു എങ്കിലും 21/08/2023 ലെ DOIDU-DMG-1096/2023-M നമ്പര്‍ കത്ത് പ്രകാരം ജില്ലാ ജിയോളജിസ്റ്റ് നല്കിയ മറുപടിയില്‍ മൂവ്വായിരം ചതുരശ്ര അടിയിയില്‍ താഴെ തറ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട പഞ്ചായത്തിന് ആയതിനാല്‍ ടി ആവശ്യത്തിന് അനുവദിച്ചിട്ടുള്ള ട്രാന്‍സിറ്റ് പാസ്സുകള്‍ പുതുക്കി നല്‍കുന്നതിന് ഫോറം S ലെ വ്യവസ്ഥകള്‍ പരിശോധിച്ച് ആ ആഫീസിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ് എന്ന് അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് പതിനാലു ദിവസം കഴിഞ്ഞിട്ടുള്ളതിനാല്‍ ഏതുതരത്തിലുള്ള നടപടികള്‍ ആണ് സ്വീകരിക്കേണ്ടത് എന്ന് ഈ കത്തില്‍ വ്യക്തമല്ല . സമിതി മുന്‍പാകെ പരാതിക്കാരനായ ശ്രീ. ചന്ദ്രലാല്‍ കെ. കെ നേരിട്ട് ഹാജര്‍ ആകുകയും മാര്‍ച്ച് 2023 ല്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പെര്‍മിറ്റ് എടുക്കുന്നതിന് വേണ്ടി നല്കിയ അപേക്ഷയിന്മേല് സമയ ബന്ധിതമായി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായി എന്നും പെര്‍മിറ്റ് അനുവദിച്ച സമയത്ത് മഴ പെയ്തതുമൂലമാണ് പെര്‍മിറ്റ് കാലാവധിയ്ക്കുള്ളില്‍ മണ്ണ് നീക്കം ചെയ്യാന്‍ കഴിയാതെ വന്നതെന്നും ഈ വിവരം വാക്കാല്‍ വാര്‍ഡ് മെമ്പറേയും സെക്ഷന്‍ ക്ലര്‍ക്കിനെയും അറിയിച്ചിരുന്നു എന്നും പറയുകയുണ്ടായി . ആയതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ക്ലര്‍ക്കുമായി ഫോണില്‍ സംസാരിച്ചതില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി പരാതിക്കാരനോ വാര്‍ഡ് മെമ്പറോ മണ്ണ് നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ആളോ തന്റെ മുന്നില്‍ വന്നിട്ടില്ല എന്ന് അറിയിക്കുകയുണ്ടായി . സെക്രട്ടറി നല്‍കിയിട്ടുള്ള മൂവ്മെന്റ് പെര്‍മിറ്റും പാസ്സുകളും ഉപയോഗിച്ച് അപേക്ഷകന് നാളിതുവരെ ടിയാന്റെ സ്ഥലത്ത് നിന്നും ഒരു ലോഡ് മണ്ണ് പോലും നീക്കം ചെയ്തിട്ടില്ല എന്നും അയതിനാല്‍ മൂവ്മെന്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനായി അപേക്ഷകന് പുതിയ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം മുന്‍ അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള 47,400/- രൂപ പരിഗണിക്കാവുന്നതാണോ അതോ ഫീസ് വീണ്ടും അടവാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്. മേല്‍ വിവരങ്ങള്‍ സമിതി വിശദമായി പരിശോധിച്ചു. ഫോറം S ലെ നിബന്ധന 9 ല്‍ പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ മണ്ണ് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലായെങ്കില്‍ ആ വിവരം പെര്‍മിറ്റ് തീര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ സെക്രട്ടറിയെ എഴുതി അറിയിക്കണമെന്നും കൂടാതെ ഉപയോഗിക്കാത്ത പാസ്സുകള്‍ തിരിച്ച് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന ആള് രണ്ടാഴ്ചക്കുള്ളില്‍ ഈ വിവരം അറിയിക്കാത്ത പക്ഷം മൂവ്മെന്റ് പെര്‍മിറ്റിനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകന് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ 08/08/2023 ന് ആണ് സമര്‍പ്പിച്ചിട്ടുള്ളത് (പതിനാല് ദിവസത്തിന് ശേഷം) . കൂടാതെ ടിയാന്റെ സ്ഥലത്ത് നിന്നും ഒരു ലോഡ് മണ്ണ് പോലും നീക്കം ചെയ്തട്ടില്ല എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ജില്ലാ ജിയോളജിസ്റ്റ് സെക്രട്ടറിക്ക് നല്കിയ മറുപടി (സ്പഷ്ടീകരണം) അവ്യക്തമാണ്. 47,400/- രൂപ അടച്ചത് റോയല്‍റ്റി ഇനത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് . ആയതിനാല്‍ ജില്ലാ ജിയോളജിസ്റ്റിന്റെ അഭിപ്രായം ആരാഞ്ഞ് ഈ കാര്യത്തില്‍ വ്യക്തത വരുത്താവുന്നതും 47,400/- രൂപ അടച്ച് ഒരു ലോഡ് മണ്ണ് പോലും നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ വീണ്ടും റോയല്‍റ്റി ഇനത്തില്‍ ഫീസ് അടപ്പിക്കാതെ പരാതിക്കാരന്റെ അപേക്ഷയിന്മേല് പുതിയ മൂവ്മെന്റ് പെര്‍മിറ്റും പാസ്സും അനുവദിക്കുന്നതിന് പരാതിക്കാരന്റെ അപേക്ഷ അനുകൂല തീരുമാനത്തിനായി ജില്ലാ തല സമിതിക്ക് ശുപാര്‍ശ ചെയ്യുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 7
Updated on 2023-10-09 15:20:32
മണക്കാട് ഗ്രാമപഞ്ചായത്തിൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മണക്കാട്, കൊന്നയ്ക്കൽ വീട്ടിൽ ശ്രീ. ചന്ദ്രലാൽ. കെ.കെ. യ്ക്ക് A4- BA(119784)/2023 പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടുള്ളതും ടി കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് മൂവ്മെന്റ് പെർമിറ്റിന് വേണ്ടി 47400/- രൂപ റോയൽറ്റി 05.06.2023 ന ട്രഷറിയിൽ ഒടുക്കി രസീത് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ 12.06.2023 ൽ SE3-2789/2023 നമ്പർ പ്രകാരം മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൂവ്മെന്റ് പെർമിറ്റും 296 പാസ്സുകളും അനുവദിച്ചിട്ടുള്ളതുമാണ്. മൂവ്മെന്റ് പെർമിറ്റിന്റെ കാലവധി 13.06.2023 മുതൽ 03.07.2023 വരെ ആയിരുന്നു. മുവ്മെന്റ് പെർമിറ്റ് അനുവദിക്കുന്നത് ഫോറം S ലാണ്. ടി ഫോറത്തിന്റെ ഇനം നമ്പർ 9 ൽ, “ഏതെങ്കിലും അപ്രതീക്ഷിത സംഭവത്തിന്റെ പേരിൽ മണ്ണ് നീക്കം ചെയ്യാനുള്ള കാലാവധി തീരുന്നതിന് മുമ്പ് അനുവദനീയമായ അളവിൽ മണ്ണ് കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ, (1),ഈ മണ്ണ് നീക്കം ചെയ്യാനുള്ള കാലാവധി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ന്യായമായ തെളിവുകളോടെ മൂവ്മെന്റ് പെർമിറ്റ് ഉടമ ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്. (2),ഉപയോഗിക്കാത്ത മിനറൽ ട്രാൻസിറ്റ് പാസുകൾ തിരികെ നൽകണം. (3),പെർമിറ്റ് ഉടമ രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം അറിയിക്കുന്നതിൽ പരാജയപ്പെട്ടാൽ, മിനറൽ ട്രാൻസിറ്റ് പാസിന്റെ മൂവ്മെന്റ് പെർമിറ്റ് നീട്ടുന്നതിനോ വീണ്ടും സാധുത നൽകുന്നതിനോ ഉള്ള അപേക്ഷ പരിഗണിക്കാൻ പാടില്ല എന്നിങ്ങനെയാണ്” നിബന്ധന ചേർത്തിട്ടുള്ളത്. ആയത് അനുസരിച്ച് പെർമിറ്റിന്റെ കാലാവധി അവസാനിച്ച ശേഷം രണ്ടാഴ്ചയ്ക്കുളളിൽ (ആയത് 18.07.2023 തീയതിക്കകം) അപേക്ഷകൻ രേഖാമൂലം മണ്ണ് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം എഴുതി പഞ്ചായത്തിനെ അറിയിക്കുകയും ഉപയോഗിക്കാത്ത പാസ്സുകൾ തിരികെ നൽകേണ്ടതുമായിരുന്നു. മൂവ്മെന്റ് പെർമിറ്റ് പുതുക്കുകന്നതിനായി അപേക്ഷകൻ 08.08.2023 ൽ ആണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളത്. “ഫോറം S” പറഞ്ഞിട്ടുള്ള മേൽ നിബന്ധനകൾ ഉള്ളതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 11.08.2023 ൽ 400574/BPTO01/GPO/2023/3685(2)നമ്പർ കത്ത് പ്രകാരം ജില്ലാ ജിയോളജിസ്റ്റിനോട് സ്പഷ്ടീകരണം ആവശ്യപ്പെട്ടുയെങ്കിലും, 21.08.2023 ലെ DOIDU-DMG-1096/2023-M നമ്പർ കത്ത് പ്രകാരം ജില്ലാ ജിയോളജിസ്റ്റ് നൽകിയ മറുപടിയിൽ 3000 ചതുരശ്ര അടിയിൽ താഴെ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം ബന്ധപ്പെട്ട പഞ്ചായത്തിന് ആയതിനാൽ “ഫോറം S” ലെ വ്യവസ്ഥകൾ പരിശോധിച്ച് ആ ഓഫീസിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.അല്ലാതെ പെർമിറ്റ് കാലാവധി കഴിഞ്ഞ് പതിനാല് ദിവസം കഴിഞ്ഞിട്ടുള്ളതിനാൽ ഏതു തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ഈ കത്തിൽ വ്യക്തമല്ല. അപ്രതീക്ഷിത സംഭവത്തിന്റെ പേരിൽ മണ്ണ് നീക്കം ചെയ്യാനുള്ള കാലാവധി തീരുന്നതിന് മുമ്പ് അനുവദനീയമായ അളവിൽ മണ്ണ് കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ, ഈ മണ്ണ് നീക്കം ചെയ്യാനുള്ള കാലാവധി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ന്യായമായ തെളിവുകളോടെ മൂവ്മെന്റ് പെർമിറ്റ് ഉടമ ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്, ഉപയോഗിക്കാത്ത മിനറൽ ട്രാൻസിറ്റ് പാസുകൾ തിരികെ നൽകണം, പെർമിറ്റ് ഉടമ രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം അറിയിക്കുന്നതിൽ പരാജയപ്പെട്ടാൽ, മിനറൽ ട്രാൻസിറ്റ് പാസിന്റെ മൂവ്മെന്റ് പെർമിറ്റ് നീട്ടുന്നതിനോ വീണ്ടും സാധുത നൽകുന്നതിനോ ഉള്ള അപേക്ഷ പരിഗണിക്കാൻ ഉദ്യോഗസ്ഥന് അധികാരിമില്ല “എന്ന് ഫോറം S” ൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ, ഇക്കാര്യത്തിലെ സമയപരിധിയിൽ ഇളവ് അനുവദിക്കുകവാൻ ജില്ലാ അദാലത്ത് സമിതിയ്ക്ക് അധികാരമുള്ളതായി കാണുന്നില്ല. ആകയാൽ ടി അപേക്ഷ സംസ്ഥാന തല സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2023-11-01 11:36:32
please see the attachment complind no-1
Attachment - State Final Advice: