LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELEKKATTIL HOUSE K PURAM 676307
Brief Description on Grievance:
TO RENEW FORMERLY ALLOTTED BUILDING PERMIT FOR REGULERISATION
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-09-14 22:39:05
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹാജരായില്ല. അപേക്ഷകൻ ഹാജരായി. അടുത്ത അദാലത്തിൽ ഫയൽ ഹാജരാക്കുന്നതിന് സെക്രട്ടറി ക്ക് നിർദേശം നൽകുന്നു.
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-09-29 15:48:24
ഹർജിക്കാരനായ ശ്രീ ഷാജഹാൻ എന്നവർക്ക് ടി യാന്റെ ഉടമസ്ഥതയിലുള്ള സർവ്വേ 301/11 ൽ ഉൾപ്പെട്ട ഭൂമിയിൽ 192.49ച.മീറ്റർ വിസ്തൃതിയുള്ള ഒരു വാസഗൃഹം നിർമ്മിക്കുന്നതിന് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും 27. 11.2015ൽ A3-2936/15-65/15/15-16 നമ്പറായി കെട്ടിട നിർമ്മാണാനുമതി ലഭിച്ചിരുന്നു. ടി പെർമിറ്റ് 06.05.23 ന് പുതുക്കുന്നതിന് അപേക്ഷ നൽകി. സ്ഥല പരിശോധന നടത്തിയ ഓവർസിയർ രണ്ട് അപാകങ്ങൾ കണ്ടെത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. അതിർത്തിയിൽ നിന്നും സെറ്റ് ബാക്ക് പാലിക്കാതെ ടോയ്ലറ്റ് ബ്ലോക്ക് അനധികൃതമായി നിർമ്മിച്ചുവെന്നും പെർമിറ്റിൽ നിന്നും വ്യതിചലിച്ച് കൂട്ടിച്ചേർക്കൽ നടത്തിയെന്നുമാണ് ഓവർ സീയർ കണ്ടെത്തിയ അപാകങ്ങൾ.ആയതിനാൽ കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കുന്നതിന് കഴിയില്ല എന്നും കെട്ടിടം ക്രമ വൽക്കരിക്കുന്ന അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദേശം നൽകുന്നതിനുമാണ് ഓവർസീയർ റിപ്പോർട്ട് നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് പുതുക്കി നൽകാൻ കഴിയില്ല എന്നും കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനുള്ളഅപേക്ഷ സമർപ്പിക്കുന്നതിനുമായി 25/05/23 ലെ 400912/BARE01/GPO/2023/3039(1) നമ്പരായി സെക്രട്ടറി നോട്ടീസ് നൽകി. ടി കത്തിനെതിരെയാണ് അപേക്ഷകൻ അദാലത്ത് സമിതിയിൽ പരാതി സമീപിച്ചത്. ഹരജിക്കാരനെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടിഹാജരായ ജൂനിയർ സുപ്രണ്ട് ശ്രീമതി INDU PN എന്നവരെയും നേരിൽ കേട്ടു. നിലവിൽ ചട്ടലംഘനം ഉള്ളതിനാൽ പെർമിറ്റ് പുതുക്കി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ടി യാൾ സമിതി മുൻപാകെ അറിയിച്ചു.പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിലെ സെറ്റ് ബാക്ക് കുറവ് ടി ഭാഗത്തെ കെട്ടിട ഉട മയുടെ കൺസെന്റ് ലഭ്യമാക്കി പരിഹരിക്കാവുന്നതാണെന്നുംഅറിയിച്ചു. അറിവില്ലായ്മ മൂലമാണ് പെർമിറ്റിൽ നിന്ന് വ്യതിചലിച്ച് കൂട്ടി ചേർക്കൽ നടത്തിയതെന്നും, അംഗീകൃത പെർമിറ്റിൽ നിന്ന് വ്യതിചലിച്ച് നിർമാണം നടത്തണമെങ്കിൽ revised പ്ലാൻ സമർപ്പിക്കണമെന്ന് മനസ്സിലായതിനാലാണ് കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്നും നിർമാണം പൂർത്തിയാകാറായ തന്റെ വീടിന്റെ നമ്പറിനുള്ള അപേക്ഷ അതിന് ശേഷം സമർപ്പിക്കാമെന്നും ആയതിനു അധികം അടവാക്കേണ്ട ഫീസ് അടവാക്കാൻ തയ്യാറാണെന്നും പരാതിക്കാരൻ അറിയിക്കുക യുണ്ടായി.പെർമിറ്റ് പുതുക്കി നൽകാത്ത സാഹചര്യത്തിൽ അനുമതി ലഭിച്ച് നിർമിച്ച കെട്ടിട ഭാഗത്തിന് കൂടി ക്രമവൽകരണഫീസ് നൽകേണ്ടതായി വരുന്നു.ആയത് ഒഴിവാക്കി കിട്ടണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. തദ്ദേശ സ്വയം ഭരണ(ആർ. എ )വകുപ്പിന്റെ 2/12/2015 ലെ 12900/ആർ എ 1/2015/ത.സ്വ ഭ.വനമ്പർ സർക്കുലർ പ്രകാരം അനുവദിക്കപെട്ട പെർമിറ്റിലെ അംഗീകൃതപ്ലാനിലെ നിർമാണസ്ഥലം, സ്ഥലവിസ്തീർണം, നിർമ്മിക്കുന്ന കെട്ടിടത്തിന്റെ (കെട്ടിടങ്ങളുടെ) വിസ്തീർണം, ഉയരം,ഉപയോഗം, സ്ഥാനം നിലകളുടെഎണ്ണം, കെട്ടിടങ്ങളുടെ ലേ ഔട്ട് മുതലായവയിൽ എന്തെങ്കിലും വ്യതിയാനം (കെ പി ബി ആർ ചട്ടം 10 ന് കീഴിൽ അനുവദനീയമായ പ്രവൃ ത്തികൾ ഒഴികെയുള്ളവ) ഉണ്ടെങ്കിൽ പുതിയ പെർമിറ്റ് ആണ് നൽകേണ്ടതെന്നും പെർമിറ്റ് പുതുക്കി കൊടുക്കുകയോ നീട്ടികൊടുക്കുകയോ ചെയ്യാവുന്നതല്ലായെന്നും ഇതിലേക്കുള്ള അപേക്ഷ പുതിയ അപേക്ഷയായി പരിഗണിക്കേണ്ടതും പുതിയ പെർമിറ്റ് അനുവദിക്കുന്ന രീതിയിലെ ചട്ടങ്ങൾ ബാധകമാക്കുകയും ചെയ്യേണ്ടതെന്നുമാണ് പറയുന്നത്.മേൽപ്പരാമർശിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിൽ അംഗീകൃത പ്ലാനിൽ നിന്ന് വ്യതിചലിച്ച് നിർമാണം നടത്തിയാൽ പെർമിറ്റ് പുതുക്കി നൽകുകയല്ല വേണ്ടത് എന്നും ക്രമവൽക്കരിക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കുകയാണ് വേണ്ടതെന്നും കാണുന്നു. ആയതിനാൽ സെക്രട്ടറിയുടെ നടപടി ശരിയാണെന്ന് കാണുന്നു. എന്നാൽ ഇപ്രകാരം കെട്ടിടം ക്രമവൽക്കരിക്കുമ്പോൾ നിലവിൽ സാധുതയുള്ള പെർമിറ്റ് ഇല്ലാത്തതിനാൽ നേരത്തെ പെർമിറ്റ് ലഭ്യമാക്കി പൂർത്തീകരിച്ച ഭാഗം കൂടി ക്രമ വത്കരിക്കേണ്ട സാഹചര്യം വരുന്നതിനാൽ കോമ്പൗണ്ടിങ് ഫീ ആയി നിലവിലുള്ള പെർമിറ്റ് ഫീയുടെ രണ്ടിരട്ടി അടവാക്കേണ്ടതായുണ്ട്.ആയതിൽ ടി അപേക്ഷകന് പരാതി ഉള്ളതിനാൽ ടിയാളുടെ ആവശ്യപ്രകാരം ജില്ലാ അദാലത്ത് സമിതിക്ക് അയക്കുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 8
Updated on 2023-10-27 11:20:20
നിയമലംഘനങ്ങള്‍ പരിഹരിച്ച ശേഷം ക്രമവത്ക്കരണത്തിന് അപേക്ഷ നല്കു്നനതിനും, ക്രമവത്ക്കരണഫീസ് ഒഴിവാക്കി നല്‍കാനാവില്ലെന്നും അപേക്ഷകനെ അറിയിച്ചു.അപാകത പരിഹരിച്ച് അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സേവനം നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 9
Updated on 2023-11-06 14:43:55
Attachment - District Final Advice Verification: