LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THUNDIL VEEDU, MANIYAR P O PUNALUR
Brief Description on Grievance:
പുനലൂര്‍ നഗരസഭ ഠൌണ്‍ പ്ലാനിഗ് വിഭാഗം കെട്ടിട നിര്‍മ്മാണ അപേക്ഷകളിലെ ന്യൂനത പരിഹരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2024-08-15 01:41:42
ശ്രീ.പ്രിജു, തുണ്ടുവിള വീട്, മണിയാർ എന്നവരുടെ പിതാവായ ശ്രീ.പൌലോസ് എന്നവരുടെ ഉടമസ്ഥതയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ XVI-ാം വാർഡിലുള്ള 43, 44 എന്നീ നമ്പർ കടമുറികളും 45-ാം നമ്പരായുള്ള വീടും ശ്രീ. പ്രിജുവിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി ലഭിക്കുന്നതിനായി പുനലൂർ മുനിസിപ്പാലിറ്റിയിൽ 12.01.2018-ൽ നൽകിയ അപേക്ഷ പ്രകാരം XVI/43, XVI/44 എന്നീ കടമുറികളുടെ ഉടമസ്ഥാവകാശം മാറ്റി നൽകുകയും എന്നാൽ XVI/45-ാം നമ്പർ വീടിന്റെ ഓട് മേൽക്കൂര മാറ്റിയതിനാൽ കെട്ടിടം റെഗുലറൈസ് ചെയ്താൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റി നൽകാൻ കഴിയു എന്നാണ് അപേക്ഷകനെ അറിയിച്ചിട്ടുള്ളത്. മുനിസിപ്പൽ ആഫീസിലെ 93-94 വർഷത്തെ അസ്സസ്മെന്റ് രജിസ്റ്റർ പരിശോധിച്ചതിൽനിന്നും XVI/42, XVI/43, നമ്പർ കടമുറികൾ XVI/44 നമ്പർ വീട് എന്നിവയാണ് ശ്രീ.പൌലോസിന്റെ പേരിലുള്ളത് എന്ന് കാണുന്നു. എന്നാൽ 22.11.2017 തീയതിയിലെ 15711/158 നമ്പർ രസീത് പ്രകാരം ശ്രീ.പൌലോസിന്റെ പേരിൽ കെട്ടിട നികുതി അടച്ചുനൽകിയിരിക്കുന്നത് XVI-ാം വാർഡിൽ 43, 44, 45 എന്നീ നമ്പർ കെട്ടിടങ്ങൾക്ക് തെറ്റായിട്ടാണ്. രജിസ്റ്റർ പരിശോധിച്ചതിൽ ടി XVI/45-ാം നമ്പർ കെട്ടിടം ശ്രീ.പൌലോസിന്റെ പേരിലല്ല. XVI/44-ാം നമ്പർ വീടാണ് ടിയാന്റെ പേരിലുള്ളത്. എന്നാൽ XVI/42 എന്ന് അസ്സസ്മെന്റ് രജിസ്റ്ററിൽ ശ്രീ.പൌലോസിന്റെ പേരിൽ ഉള്ള കെട്ടിടം കെട്ടിട നികുതി അടച്ച രസീതിൽ കാണുന്നുമില്ല. മേൽക്കൂര തരം മാറ്റിയ വീട് XVI/44ആണ്. എന്നാൽ XVI/45 എന്ന കെട്ടിടമെന്ന് തെറ്റായി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷകനെ 06.02.2018 തീയതിയിൽ കത്ത് മൂലം അറിയിച്ചിട്ടുണ്ട്. പരാതികക്ഷിയായ ശ്രീ.പ്രിജു, നിലവിലുള്ള കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനായി 23.02.2023 തീയതിയിൽ പ്ലാൻ സഹിതം അപേക്ഷ സമർപ്പിച്ചപ്പോൾ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിന് കത്ത് നൽകിയിരുന്നു. ടി സ്ഥലം സന്ദർശിച്ച് പരാതികക്ഷിയെ നേരിട്ട് കേട്ടതിൽ ടി വീടിന്റെ മേൽക്കൂര മാറ്റിയതിനാൽ നിലവിലുള്ള നമ്പർ റദ്ദായെന്നും പുതിയതായി അസ്സസ് ചെയ്ത് പുതിയ നമ്പരാണ് കെട്ടിടത്തിന് നൽകേണ്ടതെന്നും മുനിസിപ്പാലിറ്റിയിൽ നിന്നും അറിയിച്ചതായി പരാതികക്ഷി പറഞ്ഞു. ടി കെട്ടിട നമ്പർ നിലനിർത്തി മേൽക്കൂരമാറ്റത്തിന് അനുസൃതമായി നികുതി പുനർനിർണ്ണയിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നമ്പർ റദ്ദ് ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നും നിയമപരമായ നടപടികൾ കൈക്കൊണ്ട് പരാതികക്ഷിയെ അറിയിച്ചിട്ടില്ല. 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടത്തിന്റെ നമ്പർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താതിരിക്കുക വഴി കെട്ടിട ഉടമയ്ക്ക് കെട്ടിടത്തിന്റെ കാലപ്പഴക്കത്തിനനുസൃതമായി ലഭിക്കേണ്ടിയിരുന്ന ഇളവുകളും സെറ്റ്ബാക്ക് സംബന്ധിച്ച ആനുകൂല്യങ്ങളും തുടർ നിർമ്മാണത്തിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ടി നിര്‍മ്മിതിയില്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത് പ്രാധമിക പരിശോധനയില്‍ നിന്നു മനസിലാക്കാന്കഴിഞ്ഞിട്ടുണ്ട്, ആയതിനാല്‍ നിലവിലുണ്ടായിരുന്ന നമ്പർ പുനസ്ഥാപിച്ച് നൽകുന്നതിനും രണ്ടാം നിലയായി പണിതിട്ടുള്ള കെട്ടിട ഭാഗം ക്രമവൽക്കരിക്കുന്നതിനും നിയമപരമായ നടപടിയ്ക്കും ഈ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ഇളവ് നൽകുന്നതിനും പരാതി പരിഹാര സബ് ജില്ലാ സമിതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിൽ ഈ പരാതി ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്കായി എസ്കലേറ്റ് ചെയ്യുന്നു.