LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAMKUNNEL VEEDU PIRAVANTHOOR P O
Brief Description on Grievance:
കെട്ടിട നമ്പർ ഇട്ടു കിട്ടുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2024-08-17 21:05:55
പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ, കുളത്തൂപ്പുഴ-മൂവാറ്റുപുഴ മലയോര ഹൈവേയിൽ അലിമുക്ക് ജംഗ്ഷനിലാണ് ടി കെട്ടിടം സ്ഥിതിചെയ്യുന്നത്. കേരള പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻ 220 ബി പാലിക്കുന്നില്ല എന്നതാണ് എഞ്ചിനീയറിംഗ് വിംഗ് നൽകിയിരിക്കുന്ന പ്രധാന അപാകത. ടി കെട്ടിടത്തിന്റെ താഴത്തെ നിലയ്ക്ക് നിലവിൽ കെട്ടിട നമ്പർ നൽകിയിട്ടുള്ളതാണ്. ട് കെട്ടിടത്തിനും റോഡിനും ഇടയിൽ ഓട സ്ഥിതി ചെയ്യുന്നുണ്ട്. അപേക്ഷകന്റെ പുരയിടത്തിന്റെ അതിർത്തിയിൽ നാട്ടിയിരിക്കുന്ന സർവ്വേ കല്ലിൽ നിന്നും കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഷേഡിലേക്ക് 3 മീറ്റർ ശൂന്യ സ്ഥലം ലഭ്യമാകുന്നുണ്ട്. എന്നാൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തിരിക്കുന്ന അതിരിൽ നിന്നും അകത്തായാണ് ഹൈവേ അതോറിറ്റി കല്ല് സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം നിലയുടെ ഷേഡിന് 75 സെ.മീറ്ററിൽ കൂടുതൽ വീതിയുണ്ട്. എന്നാൽ ഷേഡിന് പുറത്തുകൂടി ക്ലാഡിംഗ് നടത്തിയതിൽ നിന്നും ഹൈവേ അതോറിറ്റി സ്ഥാപിച്ച കല്ലിലേക്കുമാണ് എഞ്ചിനീയറിംഗ് വിംഗ് ഫ്രണ്ടേജിനുവേണ്ടിയുള്ള അളവ് എടുത്തിരിക്കുന്നത്. ആയത് 2.80 മീറ്റർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി നിർമ്മാണം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ളതല്ല എന്ന് കാണുന്നു. അപേക്ഷകന് നൽകിയിരിക്കുന്ന അപാകത സൂചിപ്പിച്ചികൊണ്ടുള്ള കത്തിൽ ഭിന്നശേഷി സൌഹൃദ ടോയിലറ്റ് ഉൾപ്പെടുത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ താഴത്തെ നിലയ്ക്ക് മുൻപ് തന്നെ നമ്പർ നൽകിയിട്ടുള്ളതാണ്. മുകളിലത്തെ നിലയിൽ ഭിന്നശേഷി സൌഹൃദ ടോയിലറ്റ് നിർമ്മിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. ഒന്നാമത്തെ നിലയിൽ ടോയിലറ്റ് സ്ഥാപിക്കേണ്ടതാണ്. പ്ലോട്ടിൽ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്ഥലം പ്ലാനിൽ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി പരാതി സംബന്ധിച്ച് പരിശോധിച്ചതിൽ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220ബി വയലേഷൻ ടി കെട്ടിടത്തിന് ബാധകമാകുന്നതല്ല എന്ന് കാണുന്നു. ഒന്നാമത്തെ നിലയിൽ പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രകാരം ടോയിലറ്റ് സ്ഥാപിക്കുന്നതിനും, പ്ലാനിൽ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നതിനും പരാതികക്ഷിയെ അറിയിച്ച് ടിയാൻ ടി അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്ന മുറയ്ക്ക് ടി കെട്ടിടത്തിന് നമ്പർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ച് തീർപ്പാക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 40
Updated on 2024-08-17 21:06:26
ഒന്നാമത്തെ നിലയിൽ പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രകാരം ടോയിലറ്റ് സ്ഥാപിക്കുന്നതിനും, പ്ലാനിൽ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നതിനും പരാതികക്ഷിയെ അറിയിച്ച് ടിയാൻ ടി അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്ന മുറയ്ക്ക് ടി കെട്ടിടത്തിന് നമ്പർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ച് തീർപ്പാക്കുന്നു.