LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kanarakandy house cherandthur post vatakara via 673541
Brief Description on Grievance:
ഞാൻ വീടെടുത്തിട്ട് 20 വർഷം ആയി. ആ സമയത്ത് നമ്പറിനു വേണ്ടി അപേക്ഷിക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു (10/279A ). നമ്പർ കിട്ടിയതിനുശേഷം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വെച്ചുകൊണ്ട് ഞാൻ ഇലക്ട്രിസിറ്റി കണക്ഷൻ എടുത്തിരുന്നു. വീട്ടുനമ്പർ ആവശ്യമായി ഈ സാഹചര്യത്തിൽ 10/279 എന്ന നമ്പറിൽ എന്റെ അനുജൻ അബ്ദുറഹിമാൻ റെ പേരിലാണ് ഉള്ളത് 10/279A എന്ന നമ്പറിൽ A എന്ന ഭാഗം കമ്പ്യൂട്ടർവൽക്കരണം നടത്തുന്ന സമയത്ത് കൂട്ടിച്ചേർക്കാൻ വിട്ടുപോവുകയും പ്രസ്തുത വീടിന് ഇപ്പോൾ നമ്പർ ഇല്ലാത്ത അവസ്ഥയിലും ആണ് ഉള്ളത്. പഞ്ചായത്തിൽ പോയി പഴയ ഫയലുകൾ നോക്കാൻ പോയപ്പോൾ പഴയ ഫയലുകൾ ഒന്നും അവിടെ ഇല്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ മറുപടി. വീട് കുറ്റ്യാടി പുഴയിൽ നിന്നും 50 മീറ്റർ അകലെ ആയതുകൊണ്ട് തന്നെ പഞ്ചായത്തിൽ കൊടുത്ത നമ്പറിനു വേണ്ടിയുള്ള പുതിയ പ്ലാനിൽ CRZ അനുമതി വേണമെന്നും ആണ് പറയുന്നത്. പ്രസ്തുത വീട് 2008 നു മുമ്പ് ഉള്ളത് കൊണ്ട്. CRZ പരിധിയിൽ വരികയില്ല എന്നും. ആ സമയത്ത് കെഎസ്ഇബി റൂൾ പ്രകാരം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇലക്ട്രിസിറ്റി കൊടുക്കുകയില്ല. നമ്പറില്ലാതെ ഓണർഷിപ്പ് സർട്ടിഫിക്കറ്റും കൊടുക്കുകയില്ല. ഒരുപാട് തവണ പഞ്ചായത്തിൽ കയറിയിറങ്ങുകയല്ലാതെ ഒരു വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. 60 വയസ്സായ ഹാർട്ട് അസുഖം ഉള്ള എനിക്ക് ഓഫീസുകൾ കയറിയിറങ്ങാൻ ഇനി സാധിക്കുകയില്ല. പ്രസ്തുത കാര്യത്തിൽ ഒരു തീർപ്പ് കൽപ്പിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 39
Updated on 2024-10-14 13:19:48
മേല് പരാതി ബഹു.മന്ത്രിയുടെ അദാലത്തില് BPKZD3104000026 ഡോക്കറ്റ് നമ്പറായി പരിഗണിച്ചതും, തീര്പ്പാക്കിയതുമാണ്.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 40
Updated on 2024-10-16 13:58:46
ക്ലോസ് ചെയ്യുന്നു.